Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിലെ സോഷ്യൽ സർവ്വീസ് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് വീണ്ടും ശമ്പളവർദ്ധനവ്; സോഷ്യൽവർക്കർക്കുള്ള മിനിമം ശമ്പളം മാസം 3400 ഡോളറാക്കി ഉയർത്തി

സിംഗപ്പൂരിലെ സോഷ്യൽ സർവ്വീസ് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് വീണ്ടും ശമ്പളവർദ്ധനവ്; സോഷ്യൽവർക്കർക്കുള്ള മിനിമം ശമ്പളം മാസം 3400 ഡോളറാക്കി ഉയർത്തി

രാജ്യത്തെ സോഷ്യൽ സർവ്വീസ് സെക്ടറിൽ ജോലി ചെയ്യുന്നവരുടെ ശമ്പളംവർ്ധിപ്പിക്കാൻ തീരുമാനിച്ചു. പുതിയ ശമ്പള വ്യവസ്ഥ നാഷണൽ കൗൺസിൽ ഓഫ് സോഷ്യൽ സർവ്വീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽ വർക്കർമാരുടെ മിനിമം മാസശമ്പളം 3,400 ഡോളറായാണ് ഉയർത്തിയിരിക്കുന്നത്.

നിലവിൽ 3270 ഡോളറായിരുന്നതാണ് നാല് ശതമാനം ഉയർത്തിയിരിക്കുന്നത്. സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദമോ അല്ലെങ്കിൽ സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കി ജോലി ചെയ്യുന്നവർക്കും ശമ്പളവർദ്ദനവ് ബാധകമാകും.

ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ് എന്നി ജോലികൾ ചെയ്യുന്നവർക്ക് 3550 ഡോളറായും ശമ്പളം ഉയർത്തിയിട്ടുണ്ട്. കൂടാതെ അംഗവൈകല്യങ്ങളുള്ള കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും ശമ്പളം 3620 ഡോളറായി ഉയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP