Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിലെ ശ്രീ വീരമാലിക്കിയമ്മൻ ക്ഷേത്ര ഫണ്ടിൽ തട്ടിപ്പ്; ക്ഷേത്ര ചെയർമാനെ യടക്കമുള്ള കമ്മിറ്റിയംഗങ്ങളെ പുറത്താക്കി; ഇന്ത്യക്കാരുടെ പ്രധാനക്ഷേത്രത്തിന്റെ കമ്മിറ്റിയംഗങ്ങൾ നടത്തിയത് വൻ തട്ടിപ്പ്

സിംഗപ്പൂരിലെ ശ്രീ വീരമാലിക്കിയമ്മൻ ക്ഷേത്ര ഫണ്ടിൽ തട്ടിപ്പ്; ക്ഷേത്ര ചെയർമാനെ യടക്കമുള്ള കമ്മിറ്റിയംഗങ്ങളെ പുറത്താക്കി; ഇന്ത്യക്കാരുടെ പ്രധാനക്ഷേത്രത്തിന്റെ കമ്മിറ്റിയംഗങ്ങൾ നടത്തിയത് വൻ തട്ടിപ്പ്

സിംഗപ്പൂരിലെ ഇന്ത്യക്കാരായ ജനങ്ങളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീവീരമകാളിയമ്മൻ കോവിലിൽ നടത്തുന്ന കമ്മിറ്റി പ്രവർത്തനങ്ങളിൽ വൻ തട്ടിപ്പുകളെന്ന് കണ്ടെത്തൽ. തട്ടിപ്പ് തെളിഞ്ഞെതിനെ തുടർന്ന് ചെയർമാനെയടക്കമുള്ള കമ്മറ്റിയംഗങ്ങളെ സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനിച്ചു. സിംഗപ്പുൂർ ചാരിറ്റബിൾ കൗൺസിലർമാരാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 11 മാസമായി നടന്ന അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ചെയർമാനായ ശിവകാദചത്തെയാണ് സ്ഥാനത്ത് നിന്നും പുറത്താക്കിക്കൊണ്ട് അധികൃതർ ഉത്തരവിട്ടത്. ഇതോടെ ഇദ്ദേഹത്തിന് ഭാവിയിൽ ഏതെങ്കിലും ചാരിറ്റിയിൽ ബോർഡ് മെംബർ, ട്രസ്റ്റി എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ സാധിക്കില്ല.

പൊലീസ് കൊമേഴ്‌സ്യൽ അഫേയേഴ്‌സ് ഡിപ്പാർട്ട്‌മെന്റാണ് അന്വേഷണത്തിൽ ഭാരവാഹികൾ കുറ്റക്കാരാനെന്ന് കണ്ടെത്തിയത്, ഇവർ ചെക്കുകൾ പാസാക്കിയും മറ്റും പണം അടിച്ച് മാറ്റിയെന്നാണ് കണ്ടെത്തൽ. 2011 മുതൽ 2014 വരെയുള്ള സമയങ്ങളിൽ ആണ് തട്ടിപ്പ് നടന്നെതെന്നും കണ്ടെകണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP