1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
21
Friday

ദുരിത പർവ്വങ്ങൾ താണ്ടിയ പി.യു ചിത്രയ്ക്കും കുടുംബത്തിനും ഇനി സന്തോഷിക്കാം; ഏഷ്യൻ മീറ്റിൽ സ്വർണം നേടിയവർക്ക് കേരള സർക്കാറിന്റെ വക പത്ത് ലക്ഷം രൂപ

July 12, 2017

തിരുവനന്തപുരം: ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു മികച്ച കായികതാരമായി മാറണമെന്ന വാശിയിൽ ഉറച്ച് നിന്ന പി.യു ചിത്രയ്ക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് കേരള സർക്കാരിന്റെ വക പാരിതോഷികം പത്ത് ലക്ഷ...

പണിക്കു പോയ വീട്ടിലെ ടി.വിയിൽ മകളുടെ മുഖം തെളിഞ്ഞപ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു; ഏഷ്യൻ അത് ലറ്റിക്ക്‌ ചാമ്പ്യൻഷിപ്പിന്റെ 44 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ അമരത്തിരുന്ന പി യു ചിത്രയുടേത് കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെയും വിജയം

July 10, 2017

തിരുവനന്തപുരം: പണിക്കു പോയ വീട്ടിലെ ടി.വിയിൽ മകളുടെ മുഖം തെളിഞ്ഞപ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു; ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ 44 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ അമരത്തിരുന്ന പി യു ചിത്രയുടേത് കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെയും വിജ...

17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൈനയെ തകർത്ത് ഇന്ത്യക്ക് ഏഷ്യൻ അത്‌ലറ്റിക് കിരീടം; സുവർണ ഡബിൾ നേടി ലക്ഷ്മൺ; റിലേയിൽ സ്വർണം കൊയ്ത് മലയാളികളായ അനസിന്റേയും ജിസ്‌നയുടേയും കുതിപ്പുകൾ ഇന്ത്യൻ കിരീടം ഉറപ്പിച്ചു; ഓട്ടം പൂർത്തിയാക്കാനാവാതെ ടിന്റു ഇന്ത്യയുടെ വേദനയായി

July 09, 2017

ഭുവനേശ്വർ: ഒടുവിൽ 17 വർഷത്തെ കാത്തിരിപ്പിന് വിരാമം. ചരിത്രത്തിൽ ആദ്യമായി സ്വന്തം മണ്ണിൽ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ ഉറപ്പിച്ചു. ഇന്നലെ ഏഴുസ്വർണത്തിൽ നിന്ന മെഡൽക്കൊയ്ത്ത് ഇന്ന് പന്ത്രണ്ടാക്കി ഉയർത്തിയതോടെയാണ് ഇന്ത്യ ചൈനീസ് ആധിപത്യം ...

ഏഷ്യൻ അത്ലറ്റിക് മീറ്റിൽ രണ്ട് മലയാളികൾക്ക് കൂടി സ്വർണം; 1500 മീറ്ററിൽ സ്വർണം നേടി പി യു ചിത്ര; 400 മീറ്ററിൽ സ്വർണത്തിളക്കത്തോടെ അനസും; മീറ്റിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു

July 07, 2017

ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. സ്വർണതിളക്കവുമായി രണ്ട് മലയാളി താരങ്ങൾ ഇന്ന് മികച്ചു നിന്നു. പി യു ചിത്രയും മുഹമ്മദ് അനസുമാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. വനിതകളുടെ 1500 മീറ്റർ മത്സരത്തിലാണ് ചിത്ര സ്വർണം നേടിയത്. 400 മ...

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ട് സ്വർണം; വനിതാ ഷോട്പുട്ടിൽ മൺപ്രീത് കൗറും 5000 മീറ്ററിൽ ജി ലക്ഷ്മണനും സുവർണ താരങ്ങൾ; മലയാളി താരങ്ങളായ നീനയ്ക്കും നയനയ്ക്കും ലോംഗ് ജമ്പിൽ വെള്ളിയും വെങ്കലവും

July 06, 2017

ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ട് സ്വർണം. വനിതാ ഷോട്പുട്ടിലും പുരുഷന്മാരുടെ അയ്യായിരം മീറ്ററിലുമാണ് സുവർണ നേട്ടം. നാലു മെഡലുകളുമായി ഇന്ത്യ ആദ്യദിനംമുതൽ മികച്ച പ്രകടനം തുടങ്ങി. ഡിസ്‌കസ് ത്രോയിൽ വെങ്കലം നേടി വികാസ് ഗൗഡയാണ് ആ...

ഗാലറികളിൽ നിലവിളിക്കുന്ന ആരാധകരുടെ നെഞ്ചിൽ തീപടർത്തി ഉസൈൻ ബോൾട്ടിന്റെ പാച്ചിൽ; സ്വന്തം നാട്ടിലെ വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവ് കുറിച്ചത് 10.03 സെക്കൻഡ്; ട്രാക്കിനെ ചുംബിച്ച് മിന്നൽ പോസുമായി 'സല്യൂട്ട് ടു എ ലെജൻഡ്' മത്സര ശേഷം താരം

June 11, 2017

ജമൈക്ക: മിന്നുന്ന നൂറുമീറ്റർ മത്സരവേഗ പ്രകടനം ആവർത്തിച്ച് വേഗരാജാവ്. സ്വന്തം നാട്ടിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് ജമൈക്കൻ താരമായ ഉസൻ ബോൾട്ട് ആർത്തിരമ്പുന്ന കാണികൾക്കുമുന്നിൽ ഒരിക്കൽക്കൂടി അവിസ്മരണീയ പ്രകടനം നടത്തിയത്. ഗാലറിയിൽ നൃത്തം ചെയ്തു ആർപ്പുവ...

ഉത്തേജക മരുന്ന് ഉപയോഗിച്ച മലയാളി ഹർഡിൽസ് താരം ജിതിൻ പോളിനെ ദേശീയ ക്യാമ്പിൽ നിന്ന് പുറത്താക്കി; ബാഗിൽ നിന്ന് പരിശോധക സംഘം കണ്ടെടുത്തത് മെൽഡോണിയം അടങ്ങിയ മരുന്ന്; വിചാരണയ്ക്ക് ഹാജരാകാൻ നിർദ്ദേശം

May 25, 2017

ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മലയാളി ഹർഡിൽസ് താരം ജിതൻ പോളിനെ പട്യാലയിലെ ദേശീയ അത്ലറ്റിക് ക്യാമ്പിൽ നിന്ന് പുറത്താക്കി. വിചാരണയ്ക്കായി തിങ്കളാഴ്ച ഹാജരാകാൻ ജിതിനോട് നാഷണൽ ആസി ഡോപ്പിങ് ഏജൻസി (നാഡ) ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂട...

ദേശീയ സ്‌കൂൾ മീറ്റിൽ തുടർച്ചയായ ഇരുപതാം വട്ടവും കേരളത്തിന് കിരീടം; കേരളത്തിന്റെ കുട്ടികൾ നേടിയത് 11 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ മുപ്പത് മെഡലുകൾ; കിരീടം ചൂടിയത് അബിതയുടെയും സബിതയുടെയും കരുത്തിൽ

January 07, 2017

പൂണെ: മൂന്നായി വിഭജിച്ചതിനുശേഷമുള്ള ആദ്യ മീറ്റിൽ ആശങ്കകളെയും വരണ്ട കാറ്റിനേയും എതിരാളികളെയും മറികടന്ന് കേരളം ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്സ് കിരീടത്തിൽ മുത്തമിട്ടു. ബാലെവാഡി ഛത്രപതി ശിവജി സ്പോർട്സ് കോംപ്ളക്സിൽ നടന്ന മീറ്റിൽ 11 സ്വർണ്ണവുമായി 114 പോയി...

സംസ്ഥാന സ്‌കൂൾ കായിക കിരീടം പാലക്കാടിന്; അവസാന ദിനം പ്രകടനം മോശമായത് എറണാകുളത്തിനു തിരിച്ചടിയായി; സ്‌കൂൾതലത്തിൽ ഒന്നാമതു കോതമംഗലം മാർ ബസേലിയസ് തന്നെ

December 06, 2016

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാടിനു കിരീടം. രണ്ടാം തവണയാണ് പാലക്കാടു കിരീടം നേടുന്നത്. ആദ്യ കിരീട നേട്ടം 2012ലായിരുന്നു. എട്ടു പോയിന്റിന്റെ വ്യത്യാസത്തിലാണു കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എറണാകുളത്തെ മറികടന്നത്. പാലക്കാട് 255 പോയിന...

മരുന്നടിച്ചാണോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതെന്ന് ചോദിച്ചവരുണ്ട്;രാജ്യാന്തര മീറ്റുകളിൽ മെഡലുകൾ നേടിയവരെപോലും കഴിവുകെട്ടവരായി കാണുന്നു; മുൻതാരങ്ങളും പരിശീലകരും മാദ്ധ്യമങ്ങളും വേട്ടയാടുന്നതിനെകുറിച്ച് രഞ്ചിത്ത് മഹേശ്വരിക്ക് പറയാനുള്ളത്

September 12, 2016

തിരുവനന്തപുരം: തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മലയാളി ട്രിപ്പിൽ ജമ്പ് താരം രഞ്ചിത്ത് മഹേശ്വരി രംഗത്ത്.റിയോ ഒളിംപിക്‌സിൽ പ്രകടനം മോശമായതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്കെതിരെയാണ് മലയാളി താരം രംഗതെത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിലുൾപ്പെടെ...

കേരളത്തെ തോൽപ്പിക്കാൻ ആരും വളർന്നിട്ടില്ല മക്കളേ! ദേശീയ സ്‌കൂൾ കായികമേളയിൽ കേരളത്തിനു തുടർച്ചയായ 19-ാം കിരീടം

February 02, 2016

കോഴിക്കോട്: 61-ാം ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കിരീടം ചൂടി. ഇത് തുടർച്ചയായി 19-ാം തവണയാണ് കേരളത്തിന്റെ സുവർണ്ണ നേട്ടം. 39 സ്വർണം, 28 വെള്ളി, 16 വെങ്കലം എന്നിവ കരസ്ഥമാക്കിയാണ് കേരളം ചാമ്പ്യന്മാരായത്. ഇന്നു മാത്രം കേരളം 11 സ്വർണവും 10 വെള്ളിയും അഞ്ചു...

ദേശീയ സ്‌കൂൾ കായികമേളയിൽ കിരീടം ഉറപ്പിച്ചു കേരളം; സ്വർണനേട്ടം 28 ആയി

February 01, 2016

കോഴിക്കോട്: ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കിരീടം ഉറപ്പിച്ചു. സ്വർണനേട്ടം 28 ആക്കിയ കേരളം മെഡൽ പട്ടികയിൽ ബഹുദൂരം മുന്നിലാണ്. നാലാം ദിവസമായ തിങ്കളാഴ്ച എട്ടു സ്വർണമാണു കേരളം നേടിയത്. രാവിലെ നടന്ന സീനിയർ അൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ തോമസ് എബ്രഹ...

ദേശീയ സ്‌കൂൾ മീറ്റിൽ വേഗത്തിന്റെ രാജകുമാരൻ കർണാടകക്കാരൻ മനീഷ്; രാജകുമാരിയായതു തമിഴ് സെൽവി; 20 സ്വർണവുമായി മെഡൽ വേട്ടയിൽ കേരളം മുന്നിൽ

January 31, 2016

കോഴിക്കോട്: ദേശീയ സ്‌കൂൾ കായികമേളയിൽ 20 സ്വർണവുമായി ബഹുദൂരം മുന്നേറുമ്പോഴും വേഗമേറിയ താരങ്ങളാവാൻ കേരളത്തിന്റെ കുട്ടികൾക്കു കഴിഞ്ഞില്ല. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കർണാടകക്കാരൻ മനീഷ് സ്വർണം നേടിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ തമിഴ്‌നാടി...

ദേശീയ സ്‌കൂൾ കായികമേളയിൽ ആദ്യ ദിനം തന്നെ കേരളത്തിന്റെ കുതിപ്പ്; ആദ്യ നാലു ഫൈനലിലും കേരളത്തിനു സ്വർണം

January 29, 2016

കോഴിക്കോട്: 61-ാമത് ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കുതിപ്പു തുടങ്ങി. ഇന്നു രാവിലെ നടന്ന നാലു ഫൈനലിലും കേരളത്തിനു സ്വർണം. 5000 മീറ്ററിലും 3000 മീറ്ററിനും ഇരട്ട സ്വർണമാണ് ലഭിച്ചത്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ബിബിൻ ജ...

സംസ്ഥാന സ്‌കൂൾ കായിക മേള: പ്രണവും ജിസ്‌നയും അതിവേഗക്കാർ; ഉഷയുടെ ശിക്ഷ്യ സ്വർണം നേടിയത് മീറ്റ് റെക്കോർഡ് തിരുത്തി

December 06, 2015

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറു മീറ്ററിൽ പ്രണവ് കെ.എസും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജിസ്‌ന മാത്യൂവും സ്വർണം നേടി വേഗമേറിയ താരങ്ങളായി. കോതമംഗലം സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് പ്രണവ്. കോഴിക്കോട് ഉഷ സ്‌കൂളില...

MNM Recommends