Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യൻ അത്ലറ്റിക് മീറ്റിൽ രണ്ട് മലയാളികൾക്ക് കൂടി സ്വർണം; 1500 മീറ്ററിൽ സ്വർണം നേടി പി യു ചിത്ര; 400 മീറ്ററിൽ സ്വർണത്തിളക്കത്തോടെ അനസും; മീറ്റിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു

ഏഷ്യൻ അത്ലറ്റിക് മീറ്റിൽ രണ്ട് മലയാളികൾക്ക് കൂടി സ്വർണം; 1500 മീറ്ററിൽ സ്വർണം നേടി പി യു ചിത്ര; 400 മീറ്ററിൽ സ്വർണത്തിളക്കത്തോടെ അനസും; മീറ്റിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു

ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. സ്വർണതിളക്കവുമായി രണ്ട് മലയാളി താരങ്ങൾ ഇന്ന് മികച്ചു നിന്നു. പി യു ചിത്രയും മുഹമ്മദ് അനസുമാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. വനിതകളുടെ 1500 മീറ്റർ മത്സരത്തിലാണ് ചിത്ര സ്വർണം നേടിയത്. 400 മീറ്ററിലാണ് അനസ് സ്വർണം നേടിയത്. വനിതകളുടെ ഈ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വർണം. എസ് നിർമ്മലയാണ് സ്വർണം നേടിയത്. 

1500 മീറ്റർ പുരുഷന്മാരുടെ വിഭാഗത്തിൽ അജയ് കുമാർ സരോജും ഒന്നാമതെത്തി. പുരുഷ 400 മീറ്ററിൽ വെള്ളിയും ഇന്ത്യക്കാണ്. ആരോഗ്യ രാജീവാണ് വെള്ളി മെഡൽ നേടിയത്. വനിതകളുടെ 400 മീറ്ററിൽ വെങ്കലവും ഇന്ത്യ സ്വന്തമാക്കി. മലയാളി താരം ജിസ്ന മാത്യുവാണ് വെങ്കലം നേടിയത്.

2016 ജൂണിൽ പോളിഷ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ അനസ് ദേശിയ റെക്കോർഡ് മറികടന്നിരുന്നു. 45.40 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ അനസ് റിയോ ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തു. മിൽഖാ സിങ്ങിനും കെ.എം ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ അത്ലറ്റെന്ന നേട്ടവും അനസ് സ്വന്തമാക്കിയിരുന്നു. റിയോ ഒളിമ്പിക്സ് 4ഃ400 മീറ്റർ റിലേയിലും അനസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

22കാരിയായ പി.യു ചിത്രയുടെ സീനിയർ തലത്തിലുള്ള ആദ്യ ഏഷ്യൻ മെഡലാണിത്. നേരത്തെ 2013ൽ ഏഷ്യൻ സ്‌കൂൾ അത്ലറ്റിക് മീറ്റിൽ 3000 മീറ്ററിൽ പി.യു ചിത്ര സ്വർണം നേടിയിരുന്നു. കൂടാതെ ദേശീയ സ്‌കൂൾ ഗെയിസിലും ചിത്ര നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

ആദ്യ ദിനമായ ഇന്നലെ ഇന്ത്യ രണ്ടു സ്വർണമടക്കം ഏഴു മെഡലുകൾ നേടിയിരുന്നു. വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററിൽ ജി.ലക്ഷ്മണുമാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ആറായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP