Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദേശീയ സ്‌കൂൾ മീറ്റിൽ തുടർച്ചയായ ഇരുപതാം വട്ടവും കേരളത്തിന് കിരീടം; കേരളത്തിന്റെ കുട്ടികൾ നേടിയത് 11 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ മുപ്പത് മെഡലുകൾ; കിരീടം ചൂടിയത് അബിതയുടെയും സബിതയുടെയും കരുത്തിൽ

ദേശീയ സ്‌കൂൾ മീറ്റിൽ തുടർച്ചയായ ഇരുപതാം വട്ടവും കേരളത്തിന് കിരീടം; കേരളത്തിന്റെ കുട്ടികൾ നേടിയത് 11 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ മുപ്പത് മെഡലുകൾ; കിരീടം ചൂടിയത് അബിതയുടെയും സബിതയുടെയും കരുത്തിൽ

പൂണെ: മൂന്നായി വിഭജിച്ചതിനുശേഷമുള്ള ആദ്യ മീറ്റിൽ ആശങ്കകളെയും വരണ്ട കാറ്റിനേയും എതിരാളികളെയും മറികടന്ന് കേരളം ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്സ് കിരീടത്തിൽ മുത്തമിട്ടു. ബാലെവാഡി ഛത്രപതി ശിവജി സ്പോർട്സ് കോംപ്ളക്സിൽ നടന്ന മീറ്റിൽ 11 സ്വർണ്ണവുമായി 114 പോയിന്റ് നേട്ടത്തോടെയാണ് കേരളം ചാമ്പ്യന്മാരായത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

11 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ മുപ്പത് മെഡലുമായി 112 പോയിന്റുകളോടെയാണ് കേരളം തുടർച്ചയായ ഇരുപതാം വട്ടവും കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 56 പോയിന്റാണുള്ളത്.

800, 400 മീറ്ററുകളിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ അബിത മേരി മാനുവലിന്റെയും 1500, 3000 മീറ്ററിൽ സ്വർണം നേടിയ സി. ബബിതയുടെയും കരുത്തിലാണ് കേരളം പുണെയിൽ കുതിച്ചത്.

ആൺകുട്ടികളുടെ 200 മീറ്ററിൽ മുഹമ്മദ് അജ്മലിന്റെ സ്വർണ നേട്ടത്തോടെയാണ് മീറ്റിന്റെ അവസാന ദിവസം കേരളം മെഡൽ വേട്ടക്ക് തുടക്കമിട്ടത്. തുടർന്ന് 800 മീറ്ററിൽ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിലെ അബിത മേരി മാനുവൽ സ്വർണം നേടി.

രണ്ടു മിനിറ്റ് 8.53 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ അബിത റെക്കോർഡോടെയാണ് സ്വർണം നേടിയത്. ആൺകുട്ടികളുടെ 800 മീറ്ററിൽ സുഗത കുമാറിലൂടെ കേരളം വെങ്കലം നേടി.

പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. അനില വേണു സ്വർണം നേടിയപ്പോൾ അർഷിത കേരളത്തിന് വെള്ളി സമ്മാനിച്ചു. ആൺകുട്ടികളുടെ ഇതേ ഇനത്തിൽ കെ. മുഹമ്മദ് അനസിന് വെങ്കലവും ലഭിച്ചു.

തുടർന്ന് നടന്ന പെൺകുട്ടികളുടെ 4ഃ100 മീറ്ററിൽ കേരളം വെള്ളി നേടി. മീറ്റിലെ അവസാന ഇനമായ ആൺകുട്ടികളുടെ 4ഃ100 മീറ്റർ റിലേയിൽ തമിഴ്‌നാടിന്റെ വെല്ലുവിളി മറികടന്ന് കേരളം പതിനൊന്നാം സ്വർണത്തോടെ കിരീടം നേടുകയായിരുന്നു.

സംഘാടനത്തിന്റെ സൗകര്യത്തിനായി ദേശീയ സ്‌കൂൾ മീറ്റിനെ മൂന്നായി വിഭജിച്ചശേഷമുള്ള പ്രഥമ സീനിയർ മീറ്റാണ് പുണെയിൽ നടന്നത്. ജൂനിയർ, സബ് ജൂനിയർ മീറ്റുകൾ ഇനി നടക്കാനുണ്ട്. ജൂനിയർ മത്സരങ്ങൾ ഹൈദരാബാദിലും സബ് ജൂനിയർ മത്സരങ്ങൾ നാസിക്കിലുമാണു നടക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP