Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ അത്‌ലറ്റിക് മീറ്റിൽ കേരളം കുതിപ്പു തുടങ്ങി; ആദ്യദിനം സ്വന്തമാക്കിയത് മൂന്നു സ്വർണം

ദേശീയ അത്‌ലറ്റിക് മീറ്റിൽ കേരളം കുതിപ്പു തുടങ്ങി; ആദ്യദിനം സ്വന്തമാക്കിയത് മൂന്നു സ്വർണം

റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം തന്നെ കേരളം കുതിപ്പു തുടങ്ങി. അറുപതാം ദേശീയ സ്‌കൂൾ അത്‌ലിറ്റിക് മീറ്റിൽ തുടർച്ചയായ പതിനെട്ടാം കിരീടം ലക്ഷ്യമിട്ടുള്ള കുതിപ്പിന് സ്വർണത്തോടെയാണ് കേരളം തുടക്കമിട്ടത്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ആദ്യ ദിനം കേരളത്തിന്റെ അലമാരയിലെത്തിയത്.

സീനിയർ പെൺകുട്ടികളുടെ മൂവയിരം മീറ്ററിൽ പി ആർ അലീഷയാണ ആദ്യ സ്വർണം നേടിയത്. കേരളത്തിന്റെ തന്നെ എം വി വർഷ വെള്ളി നേടി. സംസ്ഥാന സ്‌കൂൾ മീറ്റിൽ സ്വർണം വർഷക്കായിരുന്നു. മൂവായിരം മീറ്റർ ജൂനിയർ വിഭാഗം പെൺകുട്ടികളിൽ കെ ആർ ആതിര സ്വർണവും അനുമോൾ തമ്പി വെള്ളിയും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ശക്തമായ മത്സരത്തിനൊടുവിൽ ബിബിൻ ജോർജ് സ്വർണം നേടി. കേരളത്തിന്റെ പി എൻ അജിത് വെള്ളി മെഡലും കേരളത്തിന്റെ ശേഖരത്തിൽ എത്തിച്ചു.

എന്നാൽ, മെഡൽപ്രതീക്ഷയുമായിറങ്ങിയ ജംപിങ് ഇനങ്ങളിൽ കേരള താരങ്ങൾ നിരാശപ്പെടുത്തി. അസമിൽ നിന്ന് വന്ന ലൈമാൻ നർസാരി ദേശീയ റെക്കോർഡിട്ട ജൂനിയർ വിഭാഗം ഹൈജംപിൽ കേരളത്തിന്റെ റുബീന വെങ്കലം നേടി. ലോങ്ജമ്പിൽ കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായ ജോഫിൻ പേശിവലിവ് കാരണം പിൻവാങ്ങിയത് തിരിച്ചടിയായി. കേരളത്തിന്റെ അബ്ദുള്ള അബൂബക്കറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനുമായില്ല. ഷോട്ട്പുട്ടിൽ നിഖിൽ നിധിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നാളെ പതിനാല് ഫൈനലുകളാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP