Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; സഞ്ജിത ചാനുവിന് ഗോൾഡ്‌കോസ്റ്റിലെ ഗോൾഡ് നഷ്ടമാകും

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; സഞ്ജിത ചാനുവിന് ഗോൾഡ്‌കോസ്റ്റിലെ ഗോൾഡ് നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സഞ്ജിത ചാനു ഉയർത്തിയ സ്വർണം നഷ്ടമാകുമെന്ന് സൂചന. ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് ചാനുവിന് ഭാഗികമായി വിലക്കേർപ്പെടുത്തി.

കോമൽവെൽത്ത് ഗെയിംസിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വർണം ഉയർത്തിയത്. സ്നാച്ചിൽ 84 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 108 കിലോഗ്രാമും ഉയർത്തി ആകെ 192 കിലോഭാരം ഉയർത്തിയാണ് ചാനു സ്വർണ്ണമെഡൽ നേടിയത്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ചാനുവിന്റെ സ്വർണ്ണമെഡൽ തിരിച്ചെടുക്കാനും സാധ്യത തെളിഞ്ഞു. മുമ്പ് ഗ്ലാസ്സ്‌കോ ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിലും ചാനു സ്വർണം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP