1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 214.71 inr 1 sar = 17.43 inr 1 usd = 65.38 inr
Mar / 2017
26
Sunday

അടിച്ചുപൂസായ ഗിബ്‌സിനെ കളിപ്പിക്കണമോ വേണ്ടയോ എന്ന് നായകൻ സ്മിത്ത് ആലോചിച്ചു; രണ്ടും കല്പിച്ചു കളത്തിറക്കിയ ഗിബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വാരിക്കൂട്ടിയത് 175 റൺസ്; ഏകദിനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം തന്റെ മദ്യലഹരി മൂലമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ

March 13, 2017

കേപ്ടൗൺ: 2006 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക നേടിയ ചരിത്ര വിജയത്തിൽ തന്റെ മിന്നുന്ന പ്രകടനം മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഹെർഷൽ ഗിബ്‌സിന്റെ വെളിപ്പെടുത്തൽ. ഏകദിന ചരിത്രത്തിൽ പിന്തുടർന്നു ജയിച്ച ഏറ്റവും ഉയർന്ന സ്‌കോർ ആണ് ഓസ്‌ട്രേലിയ കുറിച്ച 434...

ചിന്നസ്വാമിയിൽ ആറ് വിക്കറ്റ് വീഴ്‌ത്തി അശ്വിൻ പെരിയസ്വാമി; കങ്കാരുക്കളെ കറക്കി വീഴ്‌ത്തി ഇന്ത്യക്ക് 75 റൺസ് വിജയം; പൂണെയിലെ തോൽവിക്ക് ഉദ്യാന നഗരത്തിൽ മധുര പ്രതികാരം; പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം; കെഎൽ രാഹുൽ കളിയിലെ കേമൻ

March 07, 2017

ബാംഗ്ലൂർ: ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്വല വിജയം. 188 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വെറും 112 റൺസ് നേടാനെ കഴിഞ്ഞുള്ളു.ഇന്ത്യക്ക് വേണ്ടി അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തി കങ്കാരു വേട്ടയ്ക്ക് നേതൃത്വം നൽകി. 188 റൺസ...

ഇന്ത്യ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പൂനയിലെ പിച്ചിനെക്കുറിച്ച് വിശദീകരണം തേടി ഐസിസി; 14 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിക്കു നിർദ്ദേശം; പിച്ചിനെക്കുറിച്ച് ബിസിസിക്കു നേരത്തേതന്നെ മുന്നറിയിപ്പു നല്കിയിരുന്നുവെന്ന് ക്യൂറേറ്റർ സാൽഗോൻക്കർ

February 28, 2017

ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൽസരം നടന്ന പുണെയിലെ പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറി. നിലവാരമില്ലാത്ത പിച്ച് നിർമ്മിച്ചതിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. അതേസമയം, പി...

19 മത്സരങ്ങളിൽ അജയ്യരായി മുന്നേറിയ ടീം ഇന്ത്യയെ ഓസ്‌ട്രേലിയ പിടിച്ചുകെട്ടി; കോലിയും കൂട്ടരും 333 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് സ്റ്റീഫൻ ഒക്കീഫയുടെ ബൗളിങ് മികവിനു മുന്നിൽ; 2001ൽ സ്റ്റീവ് വോയും സംഘവും ഏറ്റുവാങ്ങിയ ചരിത്ര തോൽവിക്ക് സ്മിത്തും കൂട്ടരും പകരംവീട്ടി

February 25, 2017

പൂണെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രഥമ ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 441 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 107 റൺസിനു പുറത്തായി. 333 റൺസിനാണ് ഓസ്‌ട്രേലിയയുടെ ജയം. വിരാട് കോലി അടക്കമുള്ള പേരുകേട്ട ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഓസ്‌ട്രേലിയ...

ഐപിൽ ലേലത്തിൽ കോളടിച്ച് ഇംഗ്ലീഷ് താരങ്ങൾ; രണ്ടു കോടി മാത്രം വിലയുണ്ടായിരുന്ന ബെൻ സ്‌റ്റോക്‌സിനെ 14.5 കോടിക്കു സന്തമാക്കിയത് പൂന; 50 ലക്ഷം വിലയുണ്ടായിരുന്ന ടൈമൽ മിൽസിനെ ബാംഗ്ലൂർ മേടിച്ചത് 12 കോടിക്ക്; മലയാളി പേസർ ബേസിൽ തമ്പി 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസിലും

February 20, 2017

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം പതിപ്പിലേക്കായുള്ള ലേലത്തിൽ ഇംഗ്ലീഷ് കളിക്കാർക്കു ഡിമാൻഡ്. ഏറ്റവും ഉയർന്ന തുകയ്ക്കു വിറ്റുപോയ രണ്ടു താരങ്ങളും ഇംഗ്ലീഷുകാരായിരുന്നു. ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സാണ് ഏറ്റവും ഉയർന്ന ത...

37 പന്തിൽ സെഞ്ച്വറി അടിച്ച ആ മനോഹാരിത ഇനി ചരിത്രത്തിൽ മാത്രം; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി ഷാഹിദ് അഫ്രീഡി; ട്വന്റി 20കൂടി അവസാനിപ്പിച്ച് വിടപറയുന്നത് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിലൊരാൾ

February 20, 2017

കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റിലെ ധൂർത്തപുത്രനാണ് ഷാഹിദ് അഫ്രീഡി. പ്രതിഭയേറെയുണ്ടായിട്ടും അത് വേണ്ടവിധത്തിൽ വിനിയോഗിക്കാതിരുന്ന താരം. എന്നിട്ടും ലോകക്രിക്കറ്റിലെ മഹാന്മാർക്കൊപ്പം ഇടംപിടിക്കാൻ ഈ 36-കാരനായി. ട്വന്റി 20 ക്രിക്കറ്റിനോടുകൂടി വിടപറഞ്ഞ് അന...

ജഡേജയും അശ്വിനും ബംഗ്ലാ കടുവകളെ കറക്കിവീഴ്‌ത്തി; മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും ബംഗ്ലാദേശ് തോറ്റത് 208 റൺസിന്; കോലിയുടെ നേതൃത്വത്തിൽ അജയ്യരായി 19ാം ടെസ്റ്റു പിന്നിട്ട് ഇന്ത്യ

February 13, 2017

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 208 റൺസിന്റെ വിജയം. അവസാന ദിനം രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് 250 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജയുടെയും ആർ.അശ്വിന്റെയും സ്പിൻ മികവിലാണ് ഇന്ത്യയുടെ ജയം. ഇരുവരും നാലു വിക്കറ്റുവീതം വീഴ്‌ത്തി. 103/3...

ഇന്ത്യയുടെ റൺ മലയ്ക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ്; ഷക്കിബ് അൽഹസനും മുഷ്ഫിഖുർ റഹിമും ചെറുത്തുനിന്നപ്പോൾ ബംഗ്ലാ ടീമിന് ഭേദപ്പെട്ട സ്‌കോർ; മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അതിഥികൾ ഇന്ത്യൻ സ്‌കോറിന് 322 റൺസ് അകലെ

February 11, 2017

ഹൈദരാബാദ്: ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെ ഭയപ്പെടാതെ ബംഗ്ലാ ബാറ്റ്‌സ്മാന്മാർ. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇരട്ടശതകത്തിന്റെ മികവിൽ കൂറ്റൻ സ്‌കോർ ഉയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്ക് മോശമല്ലാത്ത മറുപടിയാണ് ബംഗ്ലാദേശ് നല്കിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ 687 ...

തുടർച്ചയായി നാലാം പരമ്പരയിലും ഇരട്ട സെഞ്ചുറി; ബ്രാഡ്മാന്റെയും ദ്രാവിഡിന്റെയും റിക്കാർഡ് തകർത്ത് കോലി; സാഹയും മുരളി വിജയും സെഞ്ചുറി നേടിയപ്പോൾ ഇന്ത്യയ്ക്കു പിറന്നത് 687 റൺസിന്റെ കൂറ്റൻ സ്‌കോർ

February 10, 2017

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ആറ് വിക്കറ്റിന് 687 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇന്ത്യൻ നിരയിൽ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ചുറിയുമാണ...

ബംഗ്ലാദേശിനെതിരായ ടെസ്റ്റിലെ ആദ്യദിനം ഇന്ത്യയ്ക്കു സ്വന്തം; നായകൻ കോലിക്കും മുരളി വിജയിനും സെഞ്ചുറി; മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 356 റൺസ്

February 09, 2017

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 356 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മുരളി വിജയിന്റേയും വിരാട് കോഹ്ലിയുടെയും അർധ...

കോലി എല്ലാ അർത്ഥത്തിലും തികഞ്ഞ പ്രതിയോഗി; ചീത്ത വിളിക്കാൻ നിന്നാൽ എട്ടിന്റെ പണികിട്ടും; ഇന്ത്യയിൽ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസീസിനു മുന്നറിയിപ്പുമായി ഹസി

February 03, 2017

സിഡ്നി: ഇന്ത്യൻ നായകൻ വിരാട് കോലിയെ ചീത്തവിളിച്ചാൻ ഓസീസിനു പണികിട്ടുമെന്ന് മുൻ താരം മൈക്ക് ഹസിയുടെ മുന്നറിയിപ്പ്. എല്ലാ തരത്തിലും തികഞ്ഞ പ്രതിയോഗിയാണ് വിരാട് കോലി. ഓസീസ് ടീമംഗങ്ങൾ ചീത്തവിളിച്ചാൽ അതു കോലിക്ക് കൂടുതൽ കരുത്ത് പകരുന്നതിന് മാത്രമേ സഹായിക്...

ചാഹലിന്റെ സ്പിൻ മാന്ത്രികതയ്ക്കു മുന്നിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു; എട്ടു റൺസ് നേടുന്നതിനിടെ ഇംഗ്ലീഷ് പടയ്ക്കു നഷ്ടമായത് എഴു വിക്കറ്റുകൾ; 75 റൺസിന്റെ ജയത്തോടെ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു സ്വന്തം

February 01, 2017

ബെംഗളൂരു: നിർണായകമായ അവസാന ട്വന്റി20 മത്സരത്തിൽ ഇംഗ്ലണ്ടിനെ 75 റൺസിനു തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആറു വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹൽ എന്ന ലെഗ് സ്പിന്നറുടെ മുന്നിൽ ഇംഗ്ലിഷ്‌നിര തകർന്നടിയുകയായിരുന്നു. 203 വിജയലക്ഷ്യവുമായി മറുപടി ബാറ്...

പാർഥിവ് പട്ടേലിനെ ഒഴിവാക്കി അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തി; രവീന്ദ്ര ജഡേജയും ആർ.അശ്വിനും തിരിച്ചെത്തി; ബംഗ്ലാദേശിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളില്ല

January 31, 2017

മുംബൈ: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തിരിച്ചുവരവിൽ മികച്ച പ്രകടനം പുറത്തെടുത്ത പാർഥിവ് പട്ടേലിനെ ഒഴിവാക്കി, തമിഴ്‌നാടിന്റെ ഇടംകയ്യൻ ബാറ്റ്‌സ്മാൻ അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തിയുള്ള ടീമിനെയാണ് എം.എസ്.കെ. പ്രസാദ് അധ്യ...

ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിയെ ഉടച്ചുവാർത്ത് സുപ്രീംകോടതി; അഴിമതിക്കെതിരേ വിട്ടുവീഴ്ച ചെയ്യാത്ത മുൻ സിഎജി വിനോദ് റായ് ഇടക്കാലസമിതിയുടെ അധ്യക്ഷൻ; ബിസിസിഐ നിർദേശിച്ച ഒൻപതു പേരുകളും സുപ്രീംകോടതി വെട്ടി

January 30, 2017

ന്യൂഡൽഹി: അഴിമതിവിരുദ്ധ നിലപാടുകൾക്കു പ്രസിദ്ധനായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) വിനോദ് റായിയെ ഇടക്കാല അധ്യക്ഷനായി നിയമിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഭരണസമിതി സുപ്രീംകോടതി ഉടച്ചുവാർത്തു. ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന...

ഇന്ത്യയെ സ്വന്തം നാട്ടിൽ നേരിടുക ഓസീസിന് പ്രയാസം തന്നെ; എന്നുവച്ചു വിലകുറച്ചു കാണരുത്; ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വിലപ്പെട്ട ഉപദേശവുമായി ഇതിഹാസതാരം സച്ചിൻ

January 30, 2017

മുംബൈ: പര്യടനത്തിനെത്തുന്ന ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിലപ്പെട്ട ഉപദേശവുമായി ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യയിലെ കളി ഓസ്‌ട്രേലിയയ്ക്കു ബുദ്ധിമുട്ടുള്ളതാണെങ്കിലും അവരെ ഒട്ടും വിലകുറച്ച് കാണരുതെന്നാണ് സച്ചിൻ മുന്നറിയി...

MNM Recommends