1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല; ബിസിസിഐയുടെ ജനറൽ മാനേജർ ഡോ. എംവി ശ്രീധർ രാജിവെച്ചു; ബിസിസിഐ ഭരണവകുപ്പിന്റെ പുതുക്കിയ പട്ടിക പ്രഖ്യാപനം വെള്ളിയാഴ്‌ച്ച

September 27, 2017

ന്യൂഡൽഹി: ബിസിസിഐയുടെ ജനറൽ മാനേജർ സ്ഥാനത്ത് നിന്നും ഡോ. എംവി ശ്രീധർ രാജിവെച്ചു. താത്പര്യ വ്യത്യാസങ്ങളെ കൊണ്ടാണ് താൻ രാജി വെച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ശ്രീധറിന്റെ രാജി സുപ്രിംകോടതി നിയമിച്ച കാര്യനിർവ്വാഹക സമിതി സ്വീകരിച്ചു. കഴിഞ്ഞയാഴ്‌ച്ചയാണ് ...

വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു; കായിക രംഗത്തേക്ക് ചുവടുവെക്കുന്ന പെൺകുട്ടികൾക്ക് സിനിമ പ്രചോദനമാകുമെന്ന് മിതാലി

September 27, 2017

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. വിയാകോം 18 മോഷൻ പിക്‌ചേർഴ്‌സ് ആണ് മിതാലിയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ ജീവിതകഥ സിനിമയാക്കുന്നതിലൂടെ കായിക രംഗത്തേക്ക് ചുവടുവെക്കുന്ന പെൺകുട്ടികൾക്ക് അത് ...

ഓസീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര; വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്; കോഹ്ലിയുടെ കീഴിൽ തുടർച്ചയായ ഒമ്പതാം വിജയം

September 24, 2017

ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകർത്തു. ഓസീസ് ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ രോഹിത് ശർമ ...

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച്; സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത ബിസിസിഐക്ക് മറുപടിയുമായി ഡിവിഷൻ ബഞ്ച്

September 22, 2017

എറണാകുളം: ഒത്തുകളി വിവാദത്തെ തുടർന്ന് മലയാളി താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിലക്ക് റദ്ദാക്കിയ തീരുമാനം ചോദ്യം ചെയ്ത് ബി.സി.സി.ഐ സമർപ്പിച്ച അപ്പീൽ പ...

കൊൽക്കത്ത ഏകദിനത്തിൽ ഇന്ത്യക്ക് ജയം; 1991ന് ശേഷം ഏകദിനത്തിൽ ഹാട്രിക് നേടി ഇന്ത്യ; 92 റൺസെടുത്ത വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്‌കോറർ; അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിൽ

September 21, 2017

കൊൽക്കത്ത: ആസ്‌ട്രേലിയയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മികച്ച വിജയം. 253 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസിസ് 43.1 ഓവറിൽ 202 റൺസിന് എല്ലാവരും പുറത്തായി. തുടക്കത്തിൽ തന്നെ ഭൂവനേശ്വർ കുമാറിന്റെ മികച്ച ബൗളിംഗിൽ ഓപ്പണർ...

മഹേന്ദ്രസിങ് ധോനിയെ ബിസിസിഐ പത്മഭൂഷൺ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്തു; നിർദ്ദേശിച്ചത് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്; പത്മഭൂഷൺ നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോനി മാറും

September 20, 2017

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയെ ബിസിസിഐ രാജ്യത്തെ ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംംഭാവനകൾ ചൂണ്ടിക്കാട്ടിയാണ് ധോനിയുടെ പേര് പുരസ്‌കാരത്തിന് ശുപാർശ ചെയ്ത...

'മറ്റൊരു 100; ഇക്കുറി സ്റ്റമ്പുകൾക്ക് മുന്നിൽ; 50ൽ സെഞ്ചുറി തികച്ച മഹിക്ക് അഭിനന്ദനങ്ങൾ'; അർധസെഞ്ചുറിയിൽ സെഞ്ചുറിയടിച്ച എം.എസ്. ധോനിക്ക് സച്ചിന്റെ അഭിനന്ദനം; ആഘോഷമാക്കി ആരാധകർ

September 19, 2017

സച്ചിൻ തെണ്ടുൽക്കറും എം എസ് ധോനിയും. രണ്ട് താരങ്ങൾക്കും രാജ്യത്ത് ആരാധകർ വേണ്ടുവോളം ഉണ്ട്. അതുകൊണ്ടുതന്നെ ഒരാൾ മറ്റേയാളെ പുകഴ്‌ത്തുമ്പോൾ ആരാധകർക്ക് ആഘോഷിക്കാൻ മറ്റെന്തു വേണം. ധോണിയെ അഭിനന്ദിക്കുന്ന സച്ചിന്റെ ട്വിറ്റർ കുറിപ്പ് ആഘോഷമാക്കുകയാണ് ആരാധകർ. ...

ധോണിയെ എഴുതി തള്ളിയവർ തലകുനിക്കട്ടെ; വീണ്ടും രക്ഷകനായി മുൻ നായകൻ; ചെന്നൈ ഏകദിനത്തിൽ 26 റൺസ് ജയത്തോടെ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു; ഓസീസ് പതറിയത് മൂർച്ചയേറിയ ഇന്ത്യൻ ബൗളർമാർക്ക് മുമ്പിൽ

September 17, 2017

ചെന്നൈ: മഹേന്ദ്ര സിങ് ധോണിയെ എഴുതിത്ത്ത്ത്തള്ളിയവരെല്ലാം തലകുനിക്കട്ടെ. ഒരിക്കൽ കൂടി ധോണി രക്ഷകനായി അവതരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 26 റൺസ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മൽസരത്തിൽ 164 റൺസായിരുന്നു ഓസീസിന്റെ വിജയലക...

ബിസിസിഐയിൽ എനിക്ക് തലതോട്ടപ്പന്മാരില്ലായിരുന്നു; ഇനി ഞാൻ കോച്ചാകാനില്ല; കോഹ്ലിയോട് കൂടി ആലോചിച്ചാണ് അപേക്ഷ നൽകിയത്; രവി ശാസ്ത്രിക്ക് താൽപര്യമുണ്ടെന്ന് അറിഞ്ഞെങ്കിൽ അപേക്ഷിക്കില്ലായിരുന്നു; മുഖ്യപരിശീലകനാകാനുള്ള മൽസരത്തിന്റെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി വീരേന്ദർ സേവാഗ്

September 15, 2017

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ തനിക്ക് കഴിയാതിരുന്നത് ബിസിസിഐയിലെ അധികാരകേന്ദ്രങ്ങളുടെ ആശീർവാർദമില്ലാത്തതുകൊണ്ടാണെന്ന് വീരേന്ദർ സേവാഗ്.താനിനി കോച്ചാകാനില്ലെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു. വിരാട് കോഹ്ലിയുടെ താൽപര്യ പ്രകാരം രവി ശ...

ജയിച്ചുകയറിയെങ്കിലും ഓസീസ് താരങ്ങൾ ഈ കളിക്കാരന്റെ മുന്നിൽ തലകുനിച്ചു; ഇരുകൈകളും ഉപയോഗിച്ചുള്ള ഇന്ത്യൻ താരത്തിന്റെ ബൗളിങ് പാടവത്തിൽ വട്ടംകറങ്ങി; സന്നാഹ മൽസരത്തിൽ കളം നിറഞ്ഞ് 24 കാരനായ അക്ഷയ് കർണെവാർ

September 13, 2017

ചെന്നൈ: ഇരുകൈകളും കൊണ്ട് ബൗൾ ചെയ്യുന്ന ബൗളർമാർ ക്രിക്കറ്റിൽ അപൂർവമാണ്. ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയൻ ടീമിനാണ് ഈ അപൂർവശേഷിയുള്ള ബൗളറെ നേരിട്ടുകാണാൻ കഴിഞ്ഞത്. ചെന്നൈയിൽ ബോർഡ് പ്രസിഡന്റ്‌സ് ഇലവന് നേരേയുള്ള മൽസരത്തിലായിരുന്നു ഈ അപൂർവബൗളറുടെ അരങ്...

ട്വന്റിയിലും ലങ്കയെ തരിപ്പണമാക്കി ഇന്ത്യ; ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം; ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു

September 06, 2017

കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളുടെ നാണക്കേട് ഒഴിവാക്കാനിറങ്ങിയ ശ്രീലങ്ക ഏക ടിട്വന്റി മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയിട്ടും ഇന്ത്യൻ ബാറ്റ്സ്മാന്മാർ അത് നിഷ്പ്രയാസം മറികടന്നു. ഏഴുവിക്കറ്...

വിരാട് കോലിയുടെ സെഞ്ച്വറി മികവിൽ ലങ്കയെ തറപറ്റിച്ച് ഇന്ത്യ; അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ആറ് വിക്കറ്റിന്; പരമ്പര 5-0ത്തിന് സ്വന്തമാക്കി ക്ലീൻ സ്വീപ്പ്

September 03, 2017

കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. ആശ്വാസ വിജയം തേടിയിറങ്ങിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ ഈ പരമ്പര 5-0ത്തിന് ഇന്ത്യ തൂത്തൂവാരി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്ടൻ വിരാട് കോലി സെഞ്ച്വറി ന...

സ്റ്റംപിങ്ങിൽ സെഞ്ച്വറി അടിച്ച് മഹേന്ദ്ര സിങ് ധോണി; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി കരസ്ഥമാക്കി

September 03, 2017

കൊളംബോ: ഇന്ത്യൻ താരം എം.എസ് ധോണിക്ക് ലോകറെക്കോർഡ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം. ചാഹൽ എറിഞ്...

സച്ചിന്റെ ജഴ്‌സി നമ്പർ ഉപയോഗിച്ച ശാർദൂലിന്റെ അവസ്ഥ; അരങ്ങേറ്റ ദിവസം തന്നെ സച്ചിൻ ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങി ശാർദൂൽ താക്കൂർ; പത്താം നമ്പർ ജഴ്‌സി ഉപയോഗിക്കാൻ ഇനി ആരെയും അനുവദിക്കരുതെന്നും ആരാധകർ

September 01, 2017

സച്ചിൻ തെൻഡുൽക്കറിന്റെ 10 എന്ന ജഴ്‌സി നമ്പർ ഇനി ആര് ഉപയോഗിക്കും ? എന്നാൽ ആരും ഉപയോഗിക്കേണ്ട എന്നാണ് ആരാധകരുടെ പക്ഷം. സച്ചിന്റെ ജഴ്‌സി നമ്പർ ഉപയോഗിച്ച ശാർദൂലിന്റെ അവസ്ഥ കണ്ടാൽ ഇനി ആരും ഉപയോഗിക്കുകയുമില്ല. സച്ചിന്റെ ജഴ്‌സി നമ്പറായ 10 ഉപയോഗിച്ച ശാർദൂൽ ത...

ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ലങ്ക; പരാജയം 168 റൺസിന്; ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്കുശേഷം തകർത്താടി

August 31, 2017

കൊളംബൊ: ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഒരിക്കൽക്കൂടി അറിഞ്ഞ് ആതിഥേയരായ ശ്രീലങ്ക. നാലാം ഏകദിനത്തിൽ 376 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ ബാറ്റിംങ് നിര 42.4 ഓവറിൽ ദാരുണമായി തകർന്നടിഞ്ഞു. 168 റൺസിനാണ് ലങ്കയുടെ പരാജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ...

MNM Recommends