Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2018 ഐസിസി വനിത വേൾഡ് ടി-20 മത്സരങ്ങൾ വെസ്റ്റിൻഡീസിൽ; സ്വന്തം മണ്ണിലെ മത്സരം അനുകൂലമാവുമെന്ന പ്രതീക്ഷയിൽ നിലവിലെ ചാംമ്പ്യന്മാർ; ഫൈനൽ 24ന്

2018 ഐസിസി വനിത വേൾഡ് ടി-20 മത്സരങ്ങൾ വെസ്റ്റിൻഡീസിൽ; സ്വന്തം മണ്ണിലെ മത്സരം അനുകൂലമാവുമെന്ന പ്രതീക്ഷയിൽ നിലവിലെ ചാംമ്പ്യന്മാർ; ഫൈനൽ 24ന്

ദുബായ്: 2018ലെ ഐ.സി.സി വനിത വേൾഡ് ടി20 മത്സരങ്ങൾ വെസ്റ്റിൻഡീസിൽ നടക്കും. വിൻഡീസിലെ ആന്റിഗ്വ ആൻഡ് ബാർബുഡ, ഗയാന, സെയിന്റ് ലൂസിയ എന്നീ സ്റ്റേഡിയങ്ങളിലാണ് മൽസരങ്ങൾ നടക്കുക.

നിലവിലെ ചാമ്ബ്യന്മാരാണ് വെസ്റ്റിൻഡീസ്. സ്വന്തം മണ്ണിലെ മത്സരം അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് വിൻഡീസ് ടീം.ലോകകപ്പ് പ്രാഥമിക റൗണ്ടുകൾ ഗയാന നാഷണൽ സ്റ്റേഡിയത്തിലും സെയിന്റ് ലൂസിയയിലെ ഡാരൻ സാമി സ്റ്റേഡിയത്തിലും നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ആന്റിഗ്വ ആൻഡ് ബാർബുഡയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ അരങ്ങേറും. നവംബർ 2 മുതൽ 24 വരെയാവും ലോകകപ്പ് നടക്കുക.

വെസ്റ്റിൻഡീസിനു പുറമേ ഓസ്‌ട്രേലിയ, ന്യൂസിലാണ്ട്, ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ഒഴിവുകളിലേക്ക് യോഗ്യത മത്സരങ്ങൾ നെതർലാണ്ട്‌സിൽ ജൂലായ് 3-14 വരെ നടക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP