1 usd = 68.08 inr 1 gbp = 90.29 inr 1 eur = 79.38 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.28 inr

Jun / 2018
25
Monday

ഒരു റൺ പോലും നേടാതെ ഒരു ടീം ഓൾ ഔട്ട്! ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരുടെ നാട്ടിൽ നിന്നുള്ള അവിശ്വസനീയമായ അപൂർവ റെക്കോർഡിന്റെ കഥ

February 12, 2016

ലണ്ടൻ: അനിശ്ചിതത്വങ്ങളുടെ കളിയാണ് ക്രിക്കറ്റ്. എന്നാൽ, ഇങ്ങനെയൊരു മത്സരം അവിശ്വസനീയം എന്നുതന്നെ പറയേണ്ടിവരും. ക്രിക്കറ്റിന്റെ നാടെന്നു പേരുകേട്ട ഇംഗ്ലണ്ടിൽ നിന്നാണ് ഒരു അപൂർവ റെക്കോർഡിന്റെ കഥ പുറത്തുവന്നത്. പ്രാദേശിക മത്സരത്തിൽ കളിച്ച ഒരു ടീം ഒരു റൺ ...

അവസാന മത്സരത്തിലും വെടിക്കെട്ടു തീർത്തു ബ്രൻഡൻ മക്കല്ലം; ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റനു വിട നൽകി

February 08, 2016

ഹാമിൽട്ടൺ: അവസാദന മത്സരവും തന്റെ വെടിക്കെട്ടു ബാറ്റിങ്ങിനു ബ്രൻഡൻ മക്കല്ലം വേദിയാക്കിയപ്പോൾ വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റന് ഉചിതമായ വിട നൽകി. ഓസ്‌ട്രേലിക്ക് എതിരായ പരമ്പരവിജയവുമായാണ് ഏകദിന ക്രിക്കറ്റിൽ ബ്രണ്ടൻ മക്കല്ലം യുഗത്തിന് അവസാനമായ...

ഐപിഎൽ താരലേലം: സഞ്ജു സാംസൺ 4.20 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസിൽ; 9.5 കോടിക്ക് ഷെയിൻ വാട്‌സൺ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ

February 06, 2016

ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങളുടെ ലേലം പുരോഗമിക്കവേ മലയാളി താരം സഞ്ജു സാംസണ് ഉയർന്ന വിലയോടെ ഡൽഹി ഡെയർ ഡെവിൾസിൽ. രണ്ട് കോടി അടിസ്ഥാന വില നിശ്ചയിക്കപ്പെട്ട സഞ്ജുവിനെ 4.20 കോടി രൂപക്കാണ് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത്. ബെംഗലുരുവിൽ ലേലം തുടരു...

ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനും ഒരേ ടീം; ധോണി നായകനായി തുടരും; ഷാമി ടീമിൽ

February 05, 2016

മുംബൈ: ട്വന്റി 20 ലോകകപ്പിനും ഏഷ്യാ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ധോണി നായകനായി തുടരും. രണ്ട് ടൂർണ്ണമെന്റിനും ഒരേ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന മുഹമ്മദ് ഷമി ടീമിൽ തിരിച്ചെ...

അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യക്കു ജയം; ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ പരമ്പര തൂത്തുവാരി; മൂന്നാം ട്വന്റി 20യിൽ ജയിച്ചത് 7 വിക്കറ്റിന്

January 31, 2016

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കു ജയം. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അവസാനപ ന്തിൽ ലക്ഷ്യം കണ്ടു. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി ...

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; രണ്ടാം മത്സരത്തിൽ ജയം 27 റൺസിന്; കോഹ്‌ലി മാൻ ഓഫ് ദ മാച്ച്

January 29, 2016

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 27 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. ഇതോടെ ഏകദിന പരമ്പരയിലെ തോൽവിക്ക് ഇന്ത്യയുടെ മധുരപ്രതികാരം വീട്ടാൻ ഇന്ത്യക്കായി. ആദ്യ മത്സരത്തിൽ 37 റൺസിനാണ്...

ഏകദിന പരമ്പരയിലെ പരാജയത്തിന് ട്വന്റി 20യിൽ പകരം വീട്ടി ഇന്ത്യ; ഓസ്‌ട്രേലിയയെ 37 റൺസിന് തോൽപ്പിച്ചു; വിരാട് കോലി മാൻ ഓഫ് ദി മാച്ച്

January 26, 2016

അഡലെയ്ഡ്: ഏകദിനപരമ്പരയിൽ ഓസ്‌ട്രേലിയയോട് ഏറ്റകനത്ത തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ട്വന്റി 20യിൽ ഇന്ത്യ തുടങ്ങി. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ ശക്തമായി തിരിച്ചുവന്ന് 37 റൺസിനാണ് ഓസീസിനെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 188 റൺസ് ലക്ഷ്യം പിന്തുടർന്ന ആസ്‌ട്രേല...

ഉൾക്കണ്ണിൻ കാഴ്ചയിൽ അയൽക്കാരെ തുരത്തി ഇന്ത്യ ഏഷ്യൻ ക്രിക്കറ്റിന്റെ നെറുകയിൽ; കാഴ്ചപരിമിതിയുള്ളവരുടെ ഏഷ്യ കപ്പ് ട്വന്റി 20 കിരീടം ഇന്ത്യക്ക്; ഫൈനലിൽ പാക്കിസ്ഥാനെ തകർത്തത് 45 റൺസിന്

January 24, 2016

കൊച്ചി: കാഴ്ചപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കു കിരീടം. കൊച്ചിയിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 45 റൺസിനു കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്...

ഐപിഎൽ താരലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില രണ്ടു കോടി രൂപ; ഒപ്പം യുവരാജ് സിങ്ങും; ലേലം അടുത്ത മാസം ആറിന്

January 24, 2016

മുംബൈ: കേരളത്തിന്റെ സ്വന്തം സഞ്ജു വി സാംസണ് ഐപിഎൽ താരലേലത്തിൽ അടിസ്ഥാനവില രണ്ടുകോടി രൂപ. ട്വന്റി 20 ഫോർമാറ്റിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ബിസിസിഐ സഞ്ജുവിന് അടിസ്ഥാനവിലയിൽ വർദ്ധന വരുത്തിയത്. ഫെബ്രുവരി ആറിനാണു താരലേലം നടക്കുന്നത്. ബിസിസിഐ തയ്യ...

ഓസീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ആശ്വാസജയം; 331 റൺസ് തേടിയിറങ്ങിയ ഇന്ത്യക്കു തുണയായതു മനീഷ് പാണ്ഡെയുടെ കന്നി സെഞ്ച്വറി; രോഹിത് മാൻ ഓഫ് ദ സീരീസ്

January 23, 2016

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ആശ്വാസജയം. ആദ്യ നാല് മത്സരങ്ങളും തോറ്റ് പരമ്പര അടിയറ വച്ച കന്നി സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയുടെ ബാറ്റിങ് മികവിലാണു തിരിച്ചടിച്ചത്. മുന്നൂറിനപ്പുറം പോയ സ്‌കോർ പിന്തുടർന്നാണ് ഇന്ത്യ വിജയത്തിലെത്...

തോറ്റുതൊപ്പിയിട്ട ഇന്ത്യൻ ടീമിനെ പരിഹസിച്ചു മാക്‌സ്‌വെൽ; ടീമംഗങ്ങൾ സ്വാർഥരെന്നു വിമർശനം; ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടി മുൻ ഇന്ത്യൻ താരങ്ങളും

January 22, 2016

സിഡ്‌നി: ഓസ്‌ട്രേലിയയിൽ തോറ്റു തൊപ്പിയിട്ട ഇന്ത്യൻ ടീമിനെ വിമർശിച്ച് ഓസീസ് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ രംഗത്ത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ സ്വാർത്ഥരെന്നാണു മാക്‌സ്‌വെൽ വിശേഷിപ്പിച്ചത്. അതിനിടെ, ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിക്കെതിരെ മുൻ ഇന്ത്യൻ താരങ...

രണ്ടു സെഞ്ച്വറി പിറന്നിട്ടും ഓസ്‌ട്രേലിയയിൽ ഇന്ത്യക്കു തോൽവി തന്നെ; നാലാം ഏകദിനത്തിൽ തോറ്റത് 25 റൺസിന്; റിച്ചാർഡ്‌സണ് അഞ്ചുവിക്കറ്റ്

January 20, 2016

കാൻബറ: തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയും പരമ്പരയിലെ ആദ്യ സെഞ്ച്വറി കണ്ടെത്തിയ ശിഖർ ധവാനും തിളങ്ങിയിട്ടും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു തോൽവി തന്നെ. ഓസ്‌ട്രേലിയ ഉയർത്തിയ 349 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 323നു ബാറ്റു താഴ്...

12 പന്തിൽ നിന്ന് 50 റൺസ്; ക്രിസ് ഗെയ്ൽ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പം

January 18, 2016

മെൽബൺ: ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ വിൻഡീസ് താരം ക്രിസ് ഗെയിലിന്റെ ബാറ്റിങ് വെടിക്കൊട്ട്. 12 പന്തിൽ നിന്ന് 50 റൺസ് നേടിയ ഗെയിൽ പുതിയ റെക്കോഡിട്ടു. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ മെൽബൺ റെനിഗേഡ്‌സിന് വേണ്ടിയായിരുന്നു ഗെയ്‌ലിന്റെ റെക്കോർഡ് പ്രകടനം. 1...

ഇത്തവണ പാഴായത് കോലിയുടെ സെഞ്ച്വറി; മെൽബൺ ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

January 17, 2016

മെൽബൺ: മെൽബൽ ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. നിർണായകമായ ഏകദിനത്തിലെ മൂന്നാം തോൽവിയോടെ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായി. മൂന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോൽപ്പിച്ചത്. വിരാട് കോഹ് ലിയുടെ സെഞ്ചുറിയുടെ ബലത്തിൽ ആറു വിക്കറ്റ് ...

ബറോഡയെ തോൽപ്പിച്ച് മുഷ്താഖ് അലി ട്രോഫിയിൽ കേരളം സെമി പ്രതീക്ഷ സജീവമാക്കി; പത്താന്മാരും മുനാഫ് പട്ടേലും ഉൾപ്പെട്ട കരുത്തരായ ടീമിനെ തകർത്തത് അവസാന ഓവറിലെ വെടിക്കെട്ടിൽ

January 16, 2016

മുംബൈ: അവസാന ഓവർ വരെ ആവേശം വിതറിയ പോരാട്ടത്തിൽ കരുത്തരായ ബറോഡയെ തകർത്ത് കേരളം സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മത്സരത്തിൽ സെമി പ്രതീക്ഷ നിലനിർത്തി. സൂപ്പർ ലീഗിൽ ബറോഡയ്‌ക്കെതിരെ നാല് വിക്കറ്റിന്റെ ഉജ്വല ജയമാണു കേരളം നേടിയത്. യൂസഫ് പത്താൻ, ഇർഫാൻ പത...

MNM Recommends