Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇംഗ്‌ളണ്ടിനെതിരെ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് തോറ്റാലും ജയിച്ചാലും കിട്ടുക അരക്കോടി വീതം; വനിതാ ക്രിക്കറ്റ് ടീമിന് അന്തിമ പോരാട്ടത്തിന് ഇറങ്ങുംമുമ്പ് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഇംഗ്‌ളണ്ടിനെതിരെ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് തോറ്റാലും ജയിച്ചാലും കിട്ടുക അരക്കോടി വീതം; വനിതാ ക്രിക്കറ്റ് ടീമിന് അന്തിമ പോരാട്ടത്തിന് ഇറങ്ങുംമുമ്പ് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐയുടെ വമ്പൻ സമ്മാനപാരിതോഷികം. 50 ലക്ഷം രൂപ വീതം ടീമിലെ ഓരോ അംഗത്തിനും നൽകും.

ഫൈനലിലെ ജയ പരാജയം കണക്കിലെടുക്കാതെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ ലോഡ്‌സിൽ നടക്കാനിരിക്കുന്ന ഫൈനലിനു തൊട്ടു മുൻപാണ് ബിസിസിഐയുടെ പ്രഖ്യാപനം.

പരിശീലന സംഘത്തിലെ അംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതവും സമ്മാനമായി നൽകുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. സെമിഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ര്‌ടേലിയക്കെതിരെ മികവുറ്റ പ്രകടനം നടത്തിയ ക്യാപ്റ്റൻ മിഥാലി രാജിനേയും ടീം അംഗങ്ങളേയും വെള്ളിയാഴ്ച ബിസിസിഐ അഭിനന്ദിച്ചിരുന്നു.

ബൗളർമാരെ നിലംപരിശാക്കിയ ഇന്നിങ്‌സുമായി ഹർമൻപ്രീത് കൗർ കൂറ്റൻസെഞ്ച്വറി നേടിയതോടെയാണ് ഏറെ തവണ ചാമ്പ്യനായിരുന്ന ഓസീസിനെ ഇന്ത്യ സെമിയിൽ തകർത്തത്. വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അനായാസ ജയത്തോടെയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. അവസാന മത്സരങ്ങളിലെ മികവ് ആവർത്തിക്കാനായാൽ ഇന്ത്യക്ക് കപ്പിൽ മുത്തമിടാനാകുമെന്ന പ്രതീക്ഷയാണുള്ളത്.

ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് കൗർ കുറിച്ചത്. ഏകദിനത്തിൽ ഇന്ത്യാക്കാരിയുടെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും. ദീപ്തി ശർമ്മയുടെ 188 റൺസാണ് ഒന്നാം സ്ഥാനത്ത്. 20 ഫോറുകളും ഏഴു സിക്‌സുകളും നേടിയ കൗർ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന വനിതാ ലോകറെക്കോർഡും സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP