1 usd = 71.88 inr 1 gbp = 95.12 inr 1 eur = 84.37 inr 1 aed = 19.56 inr 1 sar = 19.16 inr 1 kwd = 237.37 inr

Sep / 2018
20
Thursday

സച്ചിനും സഞ്ജുവിനും സെഞ്ച്വറി; രഞ്ജി ടോഫിയിൽ കേരളത്തിന് ജമ്മുവിനെതിരെ കൂറ്റൻ ലീഡ്

October 03, 2015

ശ്രീനഗർ : ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സച്ചിൻ ബേബിയുടെയും ക്യാപ്ടൻ സഞ്ജു സാംസണിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ കേരളം ശക്തമായ നിലയിൽ. ക്യാപ്ടനായുള്ള അരങ്ങേറ്റത്തിൽ തന്നെ സഞ്ജു സെഞ്ച്വറി നേടിയെന്ന പ്രത്യേകതയുമുണ്ട്. 155 റൺസിന്റെ ഒന്നാം ...

രോഹിത്തിന്റെ മിന്നും സെഞ്ച്വറി വിഫലമായി; ഡുമിനിയും ഡിവിലിയേഴ്‌സും തിളങ്ങിയപ്പോൾ 200 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്കു പരമ്പരയിലെ ആദ്യ ജയം

October 03, 2015

ധർമശാല: തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് ശർമ കളം നിറഞ്ഞാടിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്കു തോൽവി. ജെ പി ഡൂമിനിയും എ ബി ഡിവില്ലിയേഴ്‌സും ബാറ്റിലൂടെ മറുപടി പറഞ്ഞപ്പോൾ 200 റൺസിന്റെ വിജയലക്ഷ്യം രണ്ടു പന്തു ബാക്കി നിൽക്കെ മറി...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 സന്നാഹ മത്സരത്തിൽ സഞ്ജു ഇന്ത്യൻ എ ടീമിൽ; മലയാളി താരത്തിന് തുണയായത് ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനം

September 23, 2015

മുംബൈ: ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെതിരെ സന്നാഹ മത്സരം കളിക്കുന്ന ഇന്ത്യൻ എ ടീമിൽ കേരളത്തിന്റെ രഞ്ജി ക്യാപ്റ്റൻ സഞ്ജു സാംസൺ ഇടം നേടി. ത്രിരാഷ്ട്ര ടൂർണമെന്റിലെയും ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പര്യടനത്തിലെയും മികച്ച പ്ര...

ഐപിഎല്ലിൽ ലളിത് മോദിയക്ക് ഇപ്പോഴും സ്വാധീനം? കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മുൻ ചെയർമാനുമായി ആലോചിച്ച്; പ്രിതി സിന്റയുടെ ഇമെയിൽ ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ

September 18, 2015

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ശിൽപിയും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ കണ്ണിലെ കരടാവുകയും ചെയ്ത ലളിത് മോദിക്ക് ഇപ്പോഴും ഐ.പി.എല്ലിൽ നിർണായക സ്വാധീനമുണ്ടോ? സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ വിദേശത്ത് കഴിയുന്ന മോദിക്ക് ബ...

എ ടീമുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു ജയം; ടോപ് സ്‌കോറർ ആയത് സഞ്ജു; അർധ സെഞ്ച്വറിയും അഞ്ചുവിക്കറ്റും നേടിയ ഗുർകീരത് മാൻ ഓഫ് ദ മാച്ച്

September 16, 2015

ബംഗളൂരു: സഞ്ജു വി സാംസണും ഗുർകീരത് സിങ്ങും തിളങ്ങിയപ്പോൾ ബംഗ്ലാദേശ് എ ടീമിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ എയ്ക്കു 96 റൺസിന്റെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിനു 322 റൺസ് നേടി. ബംഗ്ലാദേശ് 42.3 ഓവറിൽ 226 റൺസിനു പുറത്താ...

ഇതിഹാസങ്ങളുടെ തീപാറും പോരാട്ടത്തിന് കളമൊരുക്കി ലെജൻഡറി ക്രിക്കറ്റ് ലീഗ് വരുന്നു; സച്ചിനും വാണും പോണ്ടിങ്ങും മക്ഗ്രാത്തുമുൾപ്പെട്ട താരനിരയുടെ മത്സരത്തിന് ഐസിസി അനുമതി

September 15, 2015

ദുബായ്: സച്ചിൻ ടെണ്ടുൽക്കർ, ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത്, ആദം ഗിൽക്രിസ്റ്റ്, റിക്കി പോണ്ടിങ് തുടങ്ങി ക്രിക്കറ്റ് ലോകം അടക്കി വാണ പഴയ സൂപ്പർ താരങ്ങളുടെ തീപാറും പോരാട്ടം കാണാൻ വീണ്ടും അവസരമൊരുങ്ങുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയുടെയും മാന്...

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ എ ടീമിൽ; ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം പാഡണിയും

September 09, 2015

മുംബൈ: ത്രിരാഷ്ട്ര പരമ്പരയിലെ തിളക്കമാർന്ന പ്രകടനം വീണ്ടും സഞ്ജു വി സാംസണ് ഇന്ത്യൻ എ ടീമിലേക്കുള്ള വാതിൽ തുറന്നു. ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിലാണ് മലയാളി താരം ഇടം നേടിയത്. മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര 16നും 18നും 2...

ടെസ്റ്റ് കളിക്കാൻ ഇനി ഷെയ്ൻ വാട്‌സൺ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ് സൈറ്റിലൂടെ

September 06, 2015

കാൻബെറ: ഓസ്‌ട്രേലിയയുടെ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഞായറാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ തുടരുമെന്ന് വാട്‌സൺ അറിയിച്ചു. 59 ടെസ്റ്റിൽ 109 ഇന്നിങ്‌...

സച്ചിൻ ടെണ്ടുൽക്കർ തനിക്ക് ദൈവത്തെ പോലെ! സച്ചിനു ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു; ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെ പുകഴ്‌ത്തി മഹേന്ദ്ര സിങ് ധോണി

September 02, 2015

ന്യൂജേഴ്‌സി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ വാനോളം പുകഴ്‌ത്തി ക്യാപ്റ്റൻ മഹേന്ദ്രസിങ്ങ് ധോനി. തനിക്ക് ദൈവത്തെപ്പോലെയാണെന്നാണ് ധോനി പറഞ്ഞത്. ന്യൂജേഴ്‌സിയിൽ ബീഹാർ ഝാർഖണ്ഡ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച നടന്ന ചടങ്ങിൽ സംസാര...

കൊളംബോയിൽ ഇന്ത്യക്കു ചരിത്ര ജയം; ലങ്കൻ മണ്ണിലെ പരമ്പര വിജയം 22 കൊല്ലത്തിനുശേഷം; തലയുയർത്തി വിരാട് കോഹ്‌ലി; ഐസിസി നടപടിക്കിടയിലും ഇരുനൂറാം വിക്കറ്റിന്റെ നിറവിൽ ഇഷാന്ത് ശർമ

September 01, 2015

കൊളംബോ: വിരാട് കോഹ്‌ലി എന്ന പുതിയ ടെസ്റ്റ് നായകന്റെ കീഴിൽ ഇന്ത്യക്ക് ആദ്യ പരമ്പര ജയം. അതും 22 കൊല്ലമായി ഇന്ത്യക്കു കീഴടക്കാൻ കഴിയാതിരുന്ന ലങ്കൻ മണ്ണിൽ. 386 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 268 റൺസിന് പുറത്തായതോടെയാണ് ഇന്ത്യ മത്സരവും പരമ്പരയും സ...

മധ്യനിരയും വാലറ്റവും തുണച്ചു; ലങ്കയ്‌ക്കെതിരെ ഇന്ത്യ വിജയം മണക്കുന്നു; 386 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക് മൂന്നു വിക്കറ്റ് നഷ്ടമായി

August 31, 2015

കൊളംബോ: രണ്ടാം ഇന്നിങ്‌സിൽ മുൻ നിരക്കാർ തലകുനിച്ചു മടങ്ങിയപ്പോൾ മധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയം മണക്കുന്നു. 386 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്കയ്ക്ക് നാലാംദിനം കളി അവസാന...

കൊളംബോ ടെസ്റ്റിൽ ശ്രീലങ്ക 201 റൺസിന് പുറത്ത്; ഇഷാന്തിന് 5 വിക്കറ്റ്; രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്കും തകർച്ച; ആദ്യ മൂന്നു വിക്കറ്റു വീണത് 10 റൺസ് തികയ്ക്കും മുമ്പ്

August 30, 2015

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്ക 201 റൺസിനു പുറത്തായി. അഞ്ചു വിക്കറ്റെടുത്ത് ഇഷാന്ത് ശർമയാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോ...

പൂജാരയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ പിടിച്ചുനിൽക്കുന്നു; അമിത് മിശ്രയ്ക്ക് അർധ സെഞ്ച്വറി; ഇന്ത്യ എട്ട് വിക്കറ്റിന് 292 റൺസ്

August 29, 2015

കൊളംബോ: ചേതേശ്വർ പൂജാരയുടെ സെഞ്ച്വറിയും വാലറ്റത്ത് അമിത് മിശ്രയുടെ അർധ സെഞ്ച്വറിയും കൊളംബോ ടെസ്റ്റിൽ ഇന്ത്യക്ക് രക്ഷയാകുന്നു. മഴ കൊണ്ടു പോയ ആദ്യ ദിനത്തിനുശേഷം കൂട്ടത്തകർച്ചയിലായ ഇന്ത്യയെ ഇരുവരുടെയും ഇന്നിങ്‌സ് കരകയറ്റി. 214 പന്തുകളിൽനിന്നും ഒൻപതു ബൗണ...

ജയത്തോടെ കളി മതിയാക്കാനുള്ള സംഗകാരയുടെ മോഹം നടന്നില്ല; അശ്വിനും മിശ്രയ്ക്കും മുന്നിൽ ലങ്ക തകർന്നടിഞ്ഞു; കൊളംബോ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 278 റൺസിന്റെ വിജയം

August 24, 2015

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 278 റൺസിന്റെ വമ്പൻ ജയം. 413 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സിൽ 134 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ 1-1 ന് സമനില പിടിച്ചു. സ്‌കോർ: ...

അവസാന ഇന്നിങ്‌സിൽ സംഗക്കാരയ്ക്ക് 18 റൺസ്; പ്രിയതാരത്തിന് ഹൃദയം നൽകി ലങ്ക; റിട്ടയേർഡ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് സച്ചിൻ ടെണ്ടുൽക്കറും

August 23, 2015

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് കണ്ട് ഏറ്റവു മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായിരുന്ന കുമാർ സംഗക്കാര ഇനി ക്രിക്കറ്റിന്റെ ക്രീസിലേക്കില്ല. ലങ്കയുടെ വന്മതിലെന്ന് അറിയപ്പെട്ട ലങ്കൻ ബാറ്റ്‌സ്മാൻ സംഗക്കാരയുടെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് 18 റൺസിൽ അവസാനിച്ചു. അശ്...

MNM Recommends