Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധകരെ പോലെ ഞാനും വർധിച്ച ആവേശത്തിലാണ്; ഇത്തവണ ഞങ്ങൾക്കുള്ളത് തകർപ്പനൊരു ടീമാണ്; പരിചയ സമ്പത്തും ചെറുപ്പത്തിന്റെ ചുറുചുറുക്കുമെല്ലാം കൃത്യമായ അളവിൽ ഞങ്ങൾക്കുണ്ട്; ഐ പി എല്ലിന്റെ ആവേശത്തിൽ എ ബി ഡിവില്ലിയേഴ്‌സ്

ആരാധകരെ പോലെ ഞാനും വർധിച്ച ആവേശത്തിലാണ്; ഇത്തവണ ഞങ്ങൾക്കുള്ളത് തകർപ്പനൊരു ടീമാണ്; പരിചയ സമ്പത്തും ചെറുപ്പത്തിന്റെ ചുറുചുറുക്കുമെല്ലാം കൃത്യമായ അളവിൽ ഞങ്ങൾക്കുണ്ട്; ഐ പി എല്ലിന്റെ ആവേശത്തിൽ എ ബി ഡിവില്ലിയേഴ്‌സ്

ബാംഗ്ലൂർ: ഐ പി എൽ പതിനൊന്നാം സീസൺ ആഘോഷമായാണ് ക്രിക്കറ്റ് പ്രേമികൾ ആരംഭിച്ചത്. ഇന്നലെ നടന്ന ഉദ്ഘാടനവും ഉദ്ഘാടന മത്സരവും ആവേശം ജനിപ്പിച്ചാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ രണ്ട് വർഷത്തെ വിലക്കിന് ശേഷമെത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് നിലവിലെ ചാംമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രണ്ട് മത്സരങ്ങളാണ് ആവേശം നിറക്കാൻ എത്തുന്നത്.

ആദ്യ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസ് കിങ്‌സ് ഇലവൻ പഞ്ചാബിനെയാണ് നേരിടുന്നത്. പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡൽഹിയെ നയിക്കുന്നതുകൊൽക്കത്തയുടെ മുൻ ക്യാപ്റ്റനായ ഗൗതം ഗംഭീറാണ്, വീരേന്ദർ സേവാഗിന്റെ പരിശീലനത്തിൽ വൻ താരനിരയുമായാണ് പഞ്ചാബ് എത്തുന്നത്. അശ്വിനാണ് അവരുടെ ക്യാപ്റ്റൻ,

രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. കൊൽക്കത്തയിലാണു മത്സരം.ഗംഭീർ ഡൽഹിയിലേക്ക് പോയതോടെ പുതിയ നായകനായ ദിനേശ് കാർത്തികിന്റെ കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

മത്സരങ്ങൾ ആവേശത്തിലാവുമ്പോൾ ആരാധകരും താരങ്ങളും അതേ ആവേശത്തിലെത്തുകയാണ്. ആ ആരാധന നേരിട്ടനുഭവിച്ചിരിക്കുകയാണ് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ താരമായ എബിഡി. തീയറ്ററിലെത്തിയപ്പോൾ ആരാധകരുടെ ആവേശം തങ്ങൾ കണ്ടെന്നും എ ബി ഡി പറഞ്ഞു.

'ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനൊപ്പം ചേർന്ന ശേഷം ഞാനും ക്ലിന്റൺ ഡി കോക്കും ഒരു സിനിമ കാണാൻ പോയി. എന്നാൽ ആളുകൾ അതിവേഗം ഞങ്ങളെ തിരിച്ചറിഞ്ഞു. പിന്നെ സെൽഫി റിക്വസ്റ്റുകളുടെ പൂരമായി. ഇതിനിടെയുണ്ടായ തിരക്കിൽ ഒരാൾ ഡികോക്കിന്റെ കയ്യിലുണ്ടായിരുന്ന പാനീയം തട്ടിത്തെറിപ്പിച്ച് ഞങ്ങളുടെ ദേഹത്താകെയാക്കി. കളിപ്രേമികൾ എത്ര ആവേശത്തിലാണ്' എബിഡി വെളിപ്പെടുത്തി.

'ആരാധകരെ പോലെ ഞാനും വർധിച്ച ആവേശത്തിലാണ്. ഇത്തവണ ഞങ്ങൾക്കുള്ളത് തകർപ്പനൊരു ടീമാണ്. പരിചയ സമ്പത്തും ചെറുപ്പത്തിന്റെ ചുറുചുറുക്കുമെല്ലാം കൃത്യമായ അളവിൽ ഞങ്ങൾക്കുണ്ട്. ഇതിനിടെ ഞാൻ 34-ാം വയസിലേക്ക് എത്തുകയാണ്. ഞാൻ ഒരു സീനിയർ കളിക്കാരനാണെന്ന് ഈ പ്രായം എന്നെ ഓർമിപ്പിക്കുന്നു. എന്നാൽ ഞാൻ ഇന്ത്യയിലേക്ക് വരുമ്പോൾ ഞാൻ അറിയാതെ ചെറുപ്പമാകുന്നു' എബിഡി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP