Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർഥിവ് പട്ടേലിനെ ഒഴിവാക്കി അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തി; രവീന്ദ്ര ജഡേജയും ആർ.അശ്വിനും തിരിച്ചെത്തി; ബംഗ്ലാദേശിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളില്ല

പാർഥിവ് പട്ടേലിനെ ഒഴിവാക്കി അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തി; രവീന്ദ്ര ജഡേജയും ആർ.അശ്വിനും തിരിച്ചെത്തി; ബംഗ്ലാദേശിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളില്ല

മുംബൈ: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തിരിച്ചുവരവിൽ മികച്ച പ്രകടനം പുറത്തെടുത്ത പാർഥിവ് പട്ടേലിനെ ഒഴിവാക്കി, തമിഴ്‌നാടിന്റെ ഇടംകയ്യൻ ബാറ്റ്‌സ്മാൻ അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തിയുള്ള ടീമിനെയാണ് എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് ടീം നായകൻ.

പ്രതീക്ഷിച്ചപോലതെന്നെ ടീമിൽ സെലക്ഷൻ കമ്മിറ്റി കാര്യമായ മാറ്റം വരുത്തിയിട്ടില്ല. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് വയോധികിമാൻ സാഹയെ പരിഗണിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട രവീന്ദ്ര ജഡേജയും ആർ.അശ്വിനും ടീമിൽ തിരിച്ചെത്തി. ഇഷാന്ത് ശർമയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് ഷാമിയെ ടീമിൽനിന്ന് ഒഴിവാക്കി. ഫെബ്രുവരി 9 മുതൽ 13 വരെ ഹൈദരാബാദിലാണ് ടെസ്റ്റ്. ബംഗ്ലാദേശ് ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് കളിക്കുന്നതും ആദ്യമാണ്.

ഇന്ത്യക്കായി അഞ്ചു ടെസ്റ്റുകളിൽ ജേഴ്‌സിയണിഞ്ഞിട്ടുള്ള അഭിനവ് മുകുന്ദ് 21.10 റൺസ് ശരാശരിയിൽ 211 റൺസ് നേടിയിട്ടുണ്ട്. ആറു വർഷം മുമ്പ് വെസ്റ്റ്ഇൻഡീസിനെതിരേയായിരുന്നു മുകുന്ദിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ 14 ഇന്നിങ്‌സുകളിൽനിന്നായി 65 റൺസ് ശരാശരിയിൽ 849 റൺസ് അഭിനവ് മുകുന്ദ് അടിച്ചുകൂട്ടിയിരുന്നു.

ഇന്ത്യൻ ടീം: വിരാട് കോഹ്ലി, മുരളി വിജയ്, കെ.എൽ.രാഹുൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, കരുൺ നായർ, അഭിനവ് മുകുന്ദ്, വയോധികിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, അമിത് മിശ്ര.

അതേസമയം ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയെ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്നു സുപ്രീം കോടതി നിയോഗിച്ച സമിതി തടഞ്ഞു. ഇതേതുടർന്ന് ഉച്ചയ്ക്ക് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യോഗം വൈകിട്ട് ആറിനാണ് ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP