Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുർബലരുടെ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനു ജയം; ആവേശകരമായ മത്സരത്തിൽ സ്‌കോട്‌ലൻഡിനെ തോൽപ്പിച്ചത് ഒരു വിക്കറ്റിന്

ദുർബലരുടെ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനു ജയം; ആവേശകരമായ മത്സരത്തിൽ സ്‌കോട്‌ലൻഡിനെ തോൽപ്പിച്ചത് ഒരു വിക്കറ്റിന്

ഡുനെഡിൻ: ദുർബലരെന്നു മുദ്ര കുത്തപ്പെട്ട ടീമുകളുടെ ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനു ജയം. സ്‌കോട്‌ലൻഡിനെയാണ് ഒരു വിക്കറ്റിന് അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചത്. ലോകകപ്പിൽ അഫ്ഗാന്റെ ആദ്യ ജയമാണിത്.

സ്‌കോട്‌ലൻഡ് ഉയർത്തിയ 210 റൺസ് വിജയ ലക്ഷ്യം അഫ്ഗാനിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 3 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. 96 റണ്ണെടുത്ത സാമുള്ള ഷെൻവാരിയും 51 റണ്ണെടുത്ത ഓപ്പണർ ജാവേദ് അഹ്മദിയുമാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. സ്‌കോട്‌ലൻഡ് ബൗളർ റിച്ചി ബെറിങ്ടൺ നാലു വിക്കറ്റെടുത്തു.

സെഞ്ച്വറിക്ക് നാല് റൺസകലെ ഷെൻവാരി ഒൻപതാമനായി പുറത്തായെങ്കിലും അവസാന വിക്കറ്റിൽ ഹമീദ് ഹസനും ഷപൂർ സദ്‌റാനും പിടിച്ചു നിന്നത് അഫ്ഗാന്റെ വിജയം ഉറപ്പിച്ചു. ഷെൻവാരിയാണ് കളിയിലെ കേമൻ.

ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ സ്‌കോട്‌ലൻഡ് അഫ്ഗാന്റെ പേസിനു മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും ലോകകപ്പ് മത്സരങ്ങളിൽ 200നു മുകളിലുള്ള തങ്ങളുടെ ആദ്യ സ്‌കോർ നേടാൻ അവർക്കായി. 31 റൺ വീതമെടുത്ത മാറ്റ് മാച്ചനും മജീദ് ഹഖുമാണ് സ്‌കോട്‌ലൻഡിന്റെ ടോപ് സ്‌കോറർമാർ. സ്‌കോട്‌ലൻഡ് ലോകകപ്പിൽ ഇതിനു മുമ്പ് നേടിയ ഉയർന്ന സ്‌കോർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2007ൽ നേടിയ 186 റണ്ണാണ്.

4 വിക്കറ്റ് വീഴ്‌ത്തിയ ഷപൂർ സദ്‌റാനും 3 വിക്കറ്റ് വീഴ്‌ത്തിയ ദൗലത് സദ്‌റാനും ചേർന്നാണ് സ്‌കോട്‌ലൻഡിനെ 210ൽ ഒതുക്കിയത്.

ഇന്ന് അഫ്ഗാൻ നേടിയത് ലോകകപ്പിലെ അഞ്ചാമത് ഒരു വിക്കറ്റ് ജയമാണ്. 2007ൽ രണ്ടും 1987, 1975 വർഷങ്ങളിൽ ഓരോ കളിയും ഒരു വിക്കറ്റ് ജയം കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP