Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷർ പട്ടേൽ ഇന്ത്യൻ ടീമിൽ

മുംബൈ: പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കു പകരം ഗുജറാത്തിന്റെ അക്ഷർ പട്ടേലിനെ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. തോളിനേറ്റ പരിക്കിനെ തുടർന്നാണ് ജഡേജയെ ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ശനിയാഴ്ച പരിശീലനത്തിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. നെറ്റ്‌സിൽ പരിശീലനത്തിനിടെ ശിഖർ ധവാനും കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച ജഡേജയെ സ്‌കാനിംഗിന് വിധേയനാക്കി. തുടർന്നാണ് പരിക്ക് സ്ഥിരീകരിച്ചത്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും ജഡേജ കളിച്ചിരുന്നില്ല. ഈ വർഷം ആദ്യം ഇന്ത്യൻ ഏകദിന ടീമിലെത്തിയ അക്ഷർ ഒൻപത് മത്സരങ്ങളിൽ കളിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനമാണ് അക്ഷർ പുറത്തെടുത്തത്. സീസണിൽ 17 വിക്കറ്റ് നേടിയ പ്രകടനമാണ് ഏകദിന ടീമിലേയ്ക്കു ക്ഷണം നേടിക്കൊടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP