Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിച്ചുകയറിയെങ്കിലും ഓസീസ് താരങ്ങൾ ഈ കളിക്കാരന്റെ മുന്നിൽ തലകുനിച്ചു; ഇരുകൈകളും ഉപയോഗിച്ചുള്ള ഇന്ത്യൻ താരത്തിന്റെ ബൗളിങ് പാടവത്തിൽ വട്ടംകറങ്ങി; സന്നാഹ മൽസരത്തിൽ കളം നിറഞ്ഞ് 24 കാരനായ അക്ഷയ് കർണെവാർ

ജയിച്ചുകയറിയെങ്കിലും ഓസീസ് താരങ്ങൾ ഈ കളിക്കാരന്റെ മുന്നിൽ തലകുനിച്ചു; ഇരുകൈകളും ഉപയോഗിച്ചുള്ള ഇന്ത്യൻ താരത്തിന്റെ ബൗളിങ് പാടവത്തിൽ വട്ടംകറങ്ങി; സന്നാഹ മൽസരത്തിൽ കളം നിറഞ്ഞ് 24 കാരനായ അക്ഷയ് കർണെവാർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇരുകൈകളും കൊണ്ട് ബൗൾ ചെയ്യുന്ന ബൗളർമാർ ക്രിക്കറ്റിൽ അപൂർവമാണ്. ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയൻ ടീമിനാണ് ഈ അപൂർവശേഷിയുള്ള ബൗളറെ നേരിട്ടുകാണാൻ കഴിഞ്ഞത്. ചെന്നൈയിൽ ബോർഡ് പ്രസിഡന്റ്‌സ് ഇലവന് നേരേയുള്ള മൽസരത്തിലായിരുന്നു ഈ അപൂർവബൗളറുടെ അരങ്ങേറ്റം.

ഓസീസ് ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടി ആഘോഷിച്ചെങ്കിലും 24 കാരനായ അക്ഷയ് കർണെവാറിന്റെ് ബൗളിങ്ങ് രീതി് ഓസീസ് താരങ്ങളെ വട്ടംകറക്കി്. ഒരേ ഓവറിൽ വലതു കൈയ് കൊണ്ടും ഇടതു കൈയ് കൊണ്ടും പന്തെറിഞ്ഞാണ് അക്ഷയ് തന്റെ ബൗളിങ് പാടവം ഓസീസ് ടീമിന് മുന്നിൽ കാഴ്ചവെച്ചത്.സന്നാഹ മത്സരത്തിൽ വലതു കൈയൻ ബാറ്റ്‌സ്മാനു ഇടതു കൈ ബോളും ഇടതു കൈയൻ ബാറ്റ്‌സ്മാനു വലതു കൈ ഉപയോഗിച്ചുമായിരുന്നു അക്ഷയ് ബോൾ ചെയ്തത്.തന്റെ ആറ് ഓവറുകളിലുമായി ഒരുവിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 103 റൺസിനാണ് ഇന്ത്യൻ യുവനിരയെ ഓസീസ് തകർത്തു വിട്ടത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് നാല് അർധസെഞ്ചുറികളുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് അടിച്ചുകൂട്ടി.തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ്‌സ് ഇലവനെ 244 റൺസിനു പുറത്താക്കിയാണ് ഓസീസ് മികച്ച ജയം സ്വന്തമാക്കിയത്. നാലു വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ആഷ്ടൺ ആഗറാണ് ഓസീസിന്റെ വിജയശിൽപി.

43 റൺസ് നേടിയ ശ്രീവത്സ് ഗോസ്വാമി, 42 റൺസ് നേടിയ മായങ്ക് അഗർവാൾ, 41 റൺസ് നേടിയ കുശാങ്ക് പട്ടേൽ, 40 റൺസ് നേടിയ അക്ഷയ് കർണേവർ എന്നിവരാണ് പ്രസിഡന്റ്‌സ് ഇലവന്റെ പ്രധാന സ്‌കോറർമാർ.തന്റെ വ്യത്യസ്ത രീതിയുമായി നാഗ്പൂർ ക്രിക്കറ്റ് മൈതാനത്ത് ശ്രദ്ധേയനായ അക്ഷയ് യൂസഫ് പത്താന്റെയും ഇർഫാൻ പത്താന്റെയും പ്രോത്സാഹനത്തോടെയാണ് ബൗളിങ് രീതി ആഭ്യന്തര ക്രിക്കറ്റിൽ ഉപയോഗിച്ച് തുടങ്ങുന്നത്.17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 34 ഉം, 13 ട്വന്റി20 മത്സരത്തിൽ നിന്നും പത്ത് വിക്കറ്റും താരം ഇതുവരെ നേടിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP