Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുംബ്ലെയില്ലാത്ത ടീമിൽ കളിക്കില്ലെന്ന തീരുമാനം ഞാൻ സെലക്ടേഴ്‌സിനെ അറിയിച്ചു; കഴിഞ്ഞ ചില കളികളിൽ പ്രകടനം മോശമായെന്നു പറഞ്ഞ് എന്റെ ടീമംഗത്തെ തഴയാൻ സമ്മതിക്കില്ലെന്നും ഞാൻ റൈറ്റിനെ അറിയിച്ചു; ഇന്ത്യൻ ടീമിൽ നിന്ന് അനിൽ കുംബ്ലെയെ പുറത്താക്കാൻ സെലക്ടർമാർ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

കുംബ്ലെയില്ലാത്ത ടീമിൽ കളിക്കില്ലെന്ന തീരുമാനം ഞാൻ സെലക്ടേഴ്‌സിനെ അറിയിച്ചു; കഴിഞ്ഞ ചില കളികളിൽ പ്രകടനം മോശമായെന്നു പറഞ്ഞ് എന്റെ ടീമംഗത്തെ തഴയാൻ സമ്മതിക്കില്ലെന്നും ഞാൻ റൈറ്റിനെ അറിയിച്ചു; ഇന്ത്യൻ ടീമിൽ നിന്ന് അനിൽ കുംബ്ലെയെ പുറത്താക്കാൻ സെലക്ടർമാർ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തെ താൻ നേരിട്ട കാര്യം വെളിപ്പെടുത്തി സൗരവ് ഗാംഗുല.2003ലെ ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപായി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ കുംബ്ലെയെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന തീരുമാനത്തിലായിരുന്നു സെലക്ടർമാർ എന്നും അന്ന തന്റെ വാശിയിലാണ് കുംബ്ലെയെ കളിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.

2003ലെ ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപായി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം നടക്കുകയാണ്. അന്ന് താനാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നത്. മീറ്റിംങ്ങ് ആരംഭിച്ചതു മുതൽ അനിലിനെ ടീമിൽ ഉൾപ്പെടുത്താനുള്ള പദ്ധതി സെലക്ടർമാർക്കുണ്ടായിരുന്നില്ല. താൻ യോഗത്തിനെത്തുമ്പോൾ കുംബ്ലെയെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന തീരുമാനത്തിലായിരുന്നു അവർ. എന്നാൽ കുംബ്ലെ ടീമിൽ വേണമെന്ന് താൻ ശക്തമായി വാദിച്ചു. ഇത്രയും മത്സരങ്ങൾ ജയിപ്പിച്ചിട്ടുള്ള കുംബ്ലെയെ ടീമിൽ നിലനിർത്താതിരിക്കുന്നത് ശരിയല്ലെന്നായിരുന്നു എന്റെ വാദം. അദ്ദേഹം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ വേണമെന്ന് ഞ്ാൻ നിർബന്ധം പിടിച്ചെങ്കിലും സെലക്ടർമാർ സമ്മതിച്ചിരുന്നില്ല.

കുംബ്ലെയ്ക്കു പകരം ഇടംകയ്യൻ സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സെലക്ടർമാർ പറഞ്ഞത്. ഓസ്ട്രേലിയൻ താരങ്ങൾ ഇടംകയ്യൻ സ്പിന്നർമാർക്കെതിരെ കളിക്കാൻ പോരാ എന്നാണ് അവർ പറഞ്ഞത്. ഇതോടെ അന്നത്തെ പരിശീലകൻ ജോൺ റൈറ്റ് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു. തൽക്കാലം സെലക്ടർമാർ പറയുന്നതുപോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്തായാലും നാം ഈ പരമ്പരയിൽ നന്നായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കുംബ്ലെയില്ലാത്ത ടീമിൽ കളിക്കില്ലെന്ന തീരുമാനം ഞാൻ അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ചില കളികളിൽ പ്രകടനം മോശമായെന്നു പറഞ്ഞ് എന്റെ ടീമംഗത്തെ തഴയാൻ സമ്മതിക്കില്ലെന്നും ഞാൻ റൈറ്റിനെ അറിയിച്ചു. ഇപ്പോൾ കുംബ്ലെയെ തഴഞ്ഞാൽ അദ്ദേഹം വീണ്ടും ടീമിൽ കളിച്ചേക്കില്ലെന്നും ഞാൻ പറഞ്ഞു

കുംബ്ലയെ ഉൾപ്പെടുത്തിയില്ലെങ്കിൽ ടീമംഗങ്ങളുടെ പട്ടികയിൽ ഞാൻ ഒപ്പിടില്ലെന്നു കൂടി പറഞ്ഞതോടെ സെലക്ഷൻ കമ്മിറ്റി അയഞ്ഞു. അവർ എന്നെക്കൊണ്ട് മടുത്തതു പോലെയായി. അതോടെ അവർ എനിക്കെതിരെ ഒരു കൊച്ചു ഭീഷണിയുമായി വന്നു. ഞാനോ, കുംബ്ലെയോ, ടീമോ മോശമായി കളിച്ചാൽ എനിക്കായിരിക്കും ഉത്തരവാദിത്തമെന്നായിരുന്നു അവരുടെ നിലപാട്. ഞാൻ അത് അംഗീകരിച്ചതോടെ കുംബ്ലെ വീണ്ടും ടീമിലെത്തി.

ആ പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനമായിരുന്നു അനിലിന്റേത്. ആ വർഷവും അനിലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വർഷമായിത്തീർന്നു. ആകെ 80 വിക്കറ്റുകൾ വീഴ്‌ത്തിയ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വർഷം ഏറ്റവുമധികം വിക്കറ്റുകൾ വീഴ്‌ത്തുന്ന സ്പിന്നറായി മാറിയെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP