Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഷസ് പോരിൽ വാർണ്ണറെ ആക്രമിച്ച് ഇംഗ്ലീഷ് ആരാധകർ; വാർണ്ണറുടെ ജീവിത പങ്കാളിയുടെ ഭൂതകാല കഥ സ്റ്റേഡിയത്തിൽ പാട്ടാക്കി ഇംഗ്ലീഷ് പട

ആഷസ് പോരിൽ വാർണ്ണറെ ആക്രമിച്ച് ഇംഗ്ലീഷ് ആരാധകർ; വാർണ്ണറുടെ ജീവിത പങ്കാളിയുടെ ഭൂതകാല കഥ സ്റ്റേഡിയത്തിൽ പാട്ടാക്കി ഇംഗ്ലീഷ് പട

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അറിഞ്ഞ് പോരാടുന്ന ആഷസ് വേദി വളരെ പ്രസിദ്ധമാണ്. ക്രിക്കറ്റ് മത്സരത്തിലെ ശക്തരായ ഈ രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കവുമുണ്ട്. ഓരോ മത്സരത്തിലും ഇരു ടീമുകളും തമ്മിൽ വാക്‌പോരുകളും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ഈ വാക് പോര് കൈവിട്ട് ഒരുപിടി മുകളിലേക്കും പോയി.

ഇത്തവണത്തെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ താരങ്ങളെ ഒരുപിടി കടന്ന് ആക്രമിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ആരാധകർ. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ആരാധക സംഘമായ ബർമി ആർമിയാണ് ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനെ കടന്ന് ആക്രമിച്ചത്. ഡേവിഡ് വാർണ്ണറുടെ ഭാര്യയയുടെ മുൻകാല ചരിത്രം പാട്ടാക്കിയാണ് ഇത്തവണ ഓസ്‌ട്രേലിയൻ താരങ്ങളെ കളിയാക്കിയിരിക്കുന്നത്.

വാർണ്ണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ഗാനമാണ് ഇവർ സ്റ്റേഡിയത്തിൽ ആലപിച്ചത്. വാർണ്ണറുടെ ഭാര്യ കാന്റിസ് വാർണ്ണറുടെ ഭൂതകാല ചരിത്രമാണ് പാട്ടുരൂപത്തിലാക്കിയത്. കാന്റിസ് വാർണറും, ന്യൂസിലാന്റ് റഗ്‌ബി താരം ബിൽ വില്ല്യംസും സിഡ്നിയിലെ ഒരു ബാറിൽ നിന്നും ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

2007 ലെ ഈ സംഭവം ഒരു വൺനൈറ്റ് സ്റ്റാന്റ് ആണെന്ന് അന്ന് അവർ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് വാർണ്ണർ കാന്റിസുമായി ചേരുന്നത്. എന്നാൽ ഈ സംഭവം അങ്ങനെ വിടാതെ അത് വച്ച് വാർണ്ണറെ ആക്രമിക്കുകയാണ് ഇംഗ്ലീഷ് ആരാധക സംഘം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP