Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയത്തോടെ കളി മതിയാക്കാനുള്ള സംഗകാരയുടെ മോഹം നടന്നില്ല; അശ്വിനും മിശ്രയ്ക്കും മുന്നിൽ ലങ്ക തകർന്നടിഞ്ഞു; കൊളംബോ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 278 റൺസിന്റെ വിജയം

ജയത്തോടെ കളി മതിയാക്കാനുള്ള സംഗകാരയുടെ മോഹം നടന്നില്ല; അശ്വിനും മിശ്രയ്ക്കും മുന്നിൽ ലങ്ക തകർന്നടിഞ്ഞു; കൊളംബോ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 278 റൺസിന്റെ വിജയം

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 278 റൺസിന്റെ വമ്പൻ ജയം. 413 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സിൽ 134 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ 1-1 ന് സമനില പിടിച്ചു. സ്‌കോർ: ഇന്ത്യ 393, 325/8 (ഡിക്ല); ശ്രീലങ്ക 306, 134. ഈ ടെസ്‌റ്റോടെ ശ്രീലങ്കൻ താരം കുമാർ സംഗക്കാര അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു.

413 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക രണ്ടാം ഇന്നിങ്‌സിൽ 134 റൺസിന് എല്ലാവരും പുറത്തായി. എട്ടു വിക്കറ്റ് കയ്യിലിരിക്കെ അവസാന ദിനമായ ഇന്ന് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 341 റൺസായിരുന്നു. രണ്ടിന് 72 എന്നനിലയിലാണ് ലങ്ക ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്. ലങ്കൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. 16 ഓവറിൽ 42 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ ആർ. അശ്വിനാണ് ലങ്കയെ തകർത്തത്. അമിത് മിശ്ര മൂന്നു വിക്കറ്റ് വീഴ്‌ത്തി.

46 റൺസെടുത്ത ഓപ്പണർ കരുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. രണ്ട് വിക്കറ്റിന് 72 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരൻ ആഞ്ജലോ മാത്യൂസി(23)ന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്‌കോർ 91ൽ നിൽക്കെ ദിനേഷ് ചാന്ദിമലും (15) വീണു. ലഹിരു തിരുമണ(11)യെ അശ്വിൻ സബ്സ്റ്റിറ്ര്യൂട്ടായി ഇറങ്ങിയ പൂജാരയുടെ കൈകളിലെത്തിച്ചു. ഇതോടെ അഞ്ചിന് 106 എന്ന നിലയിലേക്ക് ലങ്ക വീണു. അപ്പോഴും ഒരറ്റത്ത് ക്ഷമയോടെ പിടിച്ചു നിൽക്കുകയായിരുന്നു കരുണരത്‌നെ. രാജ്യാന്തര ക്രിക്കറ്റിലെ അവസാന ഇന്നിങ്‌സ് കളിക്കുന്ന കുമാർ സംഗക്കാര 18 റൺസിനു പുറത്തായി.

രണ്ടാം ഇന്നിങ്‌സിൽ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവിലാണ് എട്ടു വിക്കറ്റിന് 325 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലാണ് കളിയിലെ താരം. 108 റൺസാണ് രാഹുൽ ആദ്യ ഇന്നിങ്‌സിൽ നേടിയത്. രാഹുൽ നൽകിയ മികച്ച തുടക്കം തന്നെയാണ് കൊളംബോയിൽ ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.

ആദ്യ മൽസരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഏറെ നിർണായകമായിരുന്നു ഈ മൽസരം. പരമ്പരയിലെ മൂന്നാം മൽസരം 28 ന് തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP