Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരത്തിൽ ജയം ഓസീസിനൊപ്പം; പിങ്ക് പന്ത് ആദ്യമായി ഉപയോഗിച്ച കളിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചത് 3 വിക്കറ്റിന്

ചരിത്രത്തിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരത്തിൽ ജയം ഓസീസിനൊപ്പം; പിങ്ക് പന്ത് ആദ്യമായി ഉപയോഗിച്ച കളിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചത് 3 വിക്കറ്റിന്

അഡ്‌ലെയ്ഡ്: ചരിത്രം കുറിച്ച ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കു ജയം. ആവേശകരമായ പോരാട്ടത്തിൽ മൂന്നു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യത്തെ ഡേ-നൈറ്റ് മത്സരമെന്ന നിലയിലും പിങ്ക് പന്തു കൊണ്ട് കളിക്കുന്ന ആദ്യ ടെസ്റ്റെന്ന നിലയിലും ചരിത്രത്തിൽ ഇടംപിടിച്ച ടെസ്റ്റാണ് ഓസീസ് സ്വന്തമാക്കിയത്. വിജയത്തോടെ പരമ്പരയും ഓസ്‌ട്രേലിയ (2-0) സ്വന്തമാക്കി.

മൂന്നു ദിവസംകൊണ്ട് ചരിത്ര ടെസ്റ്റ് അവസാനിക്കുകയും ചെയ്തു. ശനിയാഴ്ച 13 വിക്കറ്റ് വീണപ്പോൾ ഞായറാഴ്ച 12 വിക്കറ്റുകൾ നിലംപൊത്തി. മൂന്നു ദിവസംകൊണ്ട് വീണത് 37 വിക്കറ്റുകൾ.

രണ്ടാം ഇന്നിങ്‌സിൽ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 186 റൺസായിരുന്നു. ഡേവിഡ് വാർണറുടെയും (35) ഷോൺ മാർഷിന്റെയും (49) ബാറ്റിംഗാണ് ഓസീസിനു ജയമൊരുക്കിയത്. കുറഞ്ഞ വിജയലക്ഷ്യം അനായാസമായി മറികടക്കാനാകുമെന്ന് കരുതി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനെ അഞ്ചു വിക്കറ്റുകൾ പിഴുത ട്രെന്റ് ബോൾട്ട് വിറപ്പിച്ചു. എങ്കിലും ഷോൺ മാർഷിന്റെ (49) ബാറ്റിങ് മികവിൽ ഓസീസ് വിജയതീരമണഞ്ഞു.

ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 202 റൺസ് എടുത്തപ്പോൾ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 224 റൺസിൽ അവസാനിച്ചു. ഓസീസ് ഒന്നാം ഇന്നിങ്‌സിൽ 22 റൺസിന്റെ ലീഡ് നേടി. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്‌സ് 208 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സിൽ 92 റൺസ് എടുക്കുന്നതിനിടെയാണ് കിവീസിന്റെ അവസാന അഞ്ചു വിക്കറ്റുകൾ നിലംപൊത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP