Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനായാസ വിജയത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ; 35 റൺസ് നൽകി 8 ഇംഗ്ലണ്ട് വിക്കറ്റ് നേടി ലോയഡ് പോപ്പ്; ആവേശം തീർത്ത് അണ്ടർ 19 ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ

അനായാസ വിജയത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ; 35 റൺസ് നൽകി 8 ഇംഗ്ലണ്ട് വിക്കറ്റ് നേടി ലോയഡ് പോപ്പ്; ആവേശം തീർത്ത് അണ്ടർ 19 ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ

ക്യൂൻസ്ടൗൺ: ആവേശം തീർത്ത് മത്സരത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് 127 റൺസിനു ഓൾഔട്ട് ആക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 96 റൺസിനു എറിഞ്ഞിട്ട് 31 റൺസിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർ ടോം ബാന്റൺ മാത്രമാണ് തിളങ്ങിയത്. 71/3 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 96 റൺസിനു ഓൾഔട്ട് ആവുകയായിരുന്നു. 35 റൺസ് നൽകി 8 ഇംഗ്ലണ്ട് വിക്കറ്റ് നേടിയ ലോയഡ് പോപ്പിന്റെ പ്രകടനമാണ് അത്ഭുത വിജയം സ്വന്തമാക്കിയത്. 23.4 ഓവർ മാത്രമാണ് ഇംഗ്ലണ്ടിനു പിടിച്ച് നിൽക്കാനായത്.

ഓസ്‌ട്രേലിയക്കായി നായകൻ ജേസൺ സംഗ(58) മാത്രമാണ് നിരയിൽ തിളങ്ങിയത്. 33.3 ഓവറിൽ ഓസ്‌ട്രേലിയ 127 റൺസിനു ഓൾഔട്ട് ആയി. ഇംഗ്ലണ്ടിനായി ഏഥൻ ബാംബർ, ദിലിയൺ പെന്നിങ്ടൺ, വിൽ ജാക്‌സ് എന്നിവർ 3 വീതം വിക്കറ്റ് വീഴ്‌ത്തി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP