Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫിഞ്ചിന്റെ സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 111 റൺസിന് വിജയിച്ചു; ഇംഗ്ലണ്ടിന്റെ ആരോൺ ഫിന്നിന് ഹാട്രിക് നേട്ടം

ഫിഞ്ചിന്റെ സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 111 റൺസിന് വിജയിച്ചു; ഇംഗ്ലണ്ടിന്റെ ആരോൺ ഫിന്നിന് ഹാട്രിക് നേട്ടം

മെൽബൺ: ലോകകപ്പിലെ തുടക്കം ആതിഥേയരായ ഓസ്‌ട്രേലിയയും ഗംഭീരമാക്കി. ഓൾറൗണ്ട് കരുത്തുമായെത്തിയ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടിനെ 111 റൺസിന് തകർത്ത് സ്വന്തം തട്ടകത്തിൽ കംഗാരുപ്പട കരുത്ത് കാട്ടി. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ സ്റ്റീഫൻ ഫിന്നിന്റെ ഹാട്രിക്ക് വിക്കറ്റ് നേട്ടവും ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറിയുമാണ് മത്സരത്തിന്റെ സവിശേഷത.

സ്‌കോർ ബോർഡ് തുറക്കും മുൻപ് ആദ്യ ഓവറിൽ ആരോൺ ഫിഞ്ച് നല്കിയ അവസരം തുലച്ച വോക്‌സാണ് ഇംഗ്ലണ്ടിന് 111 റൺസ് പരാജയം സമ്മാനിച്ചത്. പുതുജീവൻ ലഭിച്ച ഫിഞ്ച് പിന്നെ പുറത്തായത് 12 ഫോറും മൂന്ന് സിക്‌സും ഉൾപ്പടെ 135 റൺസ് അടിച്ചുകൂട്ടിയ ശേഷം. ഓസീസ് ഉയർത്തിയ 343 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 41.5 ഓവറിൽ 231 റൺസിന് പുറത്തായി. 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്ത മിച്ചൽ മാർഷാണ് ഇംഗ്ലീഷ് ബാറ്റിംഗിനെ തരിപ്പണമാക്കിയത്. ഓസീസ് ഇന്നംഗ്‌സിന്റെ അവസാന മൂന്ന് പന്തിലായിരുന്നു ഫിന്നിന്റെ ഹാട്രിക് നേട്ടം. അപ്പോഴേക്കും കൂറ്റൻ വിജയലക്ഷം ഫിഞ്ചിന്റെ ബാറ്റ് ഇംഗീഷ് നിരയ്ക്ക് നൽകിയിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക്കാണ് സ്റ്റീവൻ ഫിൻ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ അവസാന മൂന്ന് പന്തിലും വിക്കറ്റെടുത്ത് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്രിക്കറ്ററായിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ ഫിൻ. ബ്രാഡ് ഹാഡിൻ, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ ജോൺസൺ എന്നിവരാണ് ഫിന്നിന്റെ ഹാട്രിക് ഇരകൾ. ഇവരടക്കം മൊക്കം അഞ്ചു പേരെയാണ് 71 റൺ വിട്ടുകൊടുത്ത് ഫിൻ മടക്കിയത്. ഇന്ത്യയുടെ ചേതൻ ശർമയാണ് ലോകകപ്പിലെ ഹാട്രിക് വേട്ടയ്ക്ക് തുടക്കമിട്ടത്. 1987ൽ നാഗ്പുരിൽ വച്ച് ന്യൂസീലൻഡിനായിരുന്നു ശർമയുടെ നേട്ടം. കെൻ റൂതർഫോഡ്, ഇയാൻ സ്മിത്ത്, ഇവാൻ ചാറ്റ്ഫീൽഡ് എന്നിവരായിരുന്നു ചേതൻ ശർമയുടെ ഇരകൾ. മൂന്ന് പന്തിൽ മൂന്ന് സ്റ്റമ്പുകളും പിഴുതു ശർമ. ലോകകപ്പിൽ ഹാട്രിക് നേടിയ ഏക ഇന്ത്യക്കാരനും ഈ ഹരിയാണ മീഡിയം പേസർ തന്നെ.

ഓസീസിനു വേണ്ടി സെഞ്ചുറി നേടിയ ആരോൺ ഫിഞ്ച് (135 റൺസ്) ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തം പേരിൽ കുറിച്ചു. ലോകകപ്പ് അരങ്ങേറ്റ മൽസരത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ താരമാണ് ഫിഞ്ച്. 102 പന്തുകളിൽ നിന്നാണ് ഫിഞ്ച് സെഞ്ചുറി നേടിയത്. അർധ സെഞ്ചുറി നേടിയ ജോർജ് ബെയ്‌ലി (55) ഫിഞ്ചിന് മികച്ച പിന്തുണ നൽകി. ഓാസീസ് നിരയിൽ ഡേവിഡ് വാർണർ (22), ഷേയ്ൻ വാട്‌സൺ (പൂജ്യം), സ്റ്റീവ് സ്മിത്ത് (അഞ്ച്) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. സ്റ്റുവർട്ട് ബ്രോഡ് (2 വിക്കറ്റ്), ക്രിസ് വോക്‌സ് (1), സ്റ്റീവൻ ഫിൻ (1) എന്നിവർക്കാണ് വിക്കറ്റ്. ടോസ് നേടിയ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്റ്റീവ് ഫിന്നിന് അവസാന ഓവറിൽ ഹാട്രിക് ലഭിച്ചു. ആകെ അഞ്ചു വിക്കറ്റുകളാണ് ഫിൻ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP