Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരേയ്‌ന് വീണ്ടും വിലക്ക്

ദുബായ്: വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരേയ്‌നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നതിൽനിന്ന് ഐസിസി വിലക്കി. നരേയ്‌നെ ബയോ മെക്കാനിക്കൽ ടെസ്റ്റിനു വിധേയനാക്കിയശേഷം അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷൻ നിയമവിധേയമല്ലെന്നു കണെ്ടത്തിയതിനെ തുടർന്നാണു വിലക്ക്. ഈ മാസം ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നാം ഏകദിനത്തിനുശേഷമാണ് നരേയ്‌ന്റെ ബൗളിങ് ആക്ഷനിൽ അമ്പയർ സംശയം പ്രകടിപ്പിച്ചത്. ബൗൾ ചെയ്യുമ്പോൾ അനുവദിച്ചതിൽ കൂടുതലായി നരേയ്ൻ കൈ മടക്കുന്നുണെ്ടന്നാണ് ഐസിസിയുടെ കണെ്ടത്തൽ. ബൗളിങ് ആക്ഷന്റെ പേരിൽ മുമ്പും ഐസിസി നരേയ്‌നെ വിലക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP