Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിത ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി; തുടർച്ചയായ ഏഴാം കിരീടമോഹം തകർത്തത് ബംഗ്ലാദേശ്; നായിക ഹർമൻപ്രീതിന്റെ അർഥ സെഞ്ച്വറി പാഴായി; ഫൈനലിൽ ഇന്ത്യ തോറ്റത് അവസാന പന്തിൽ

വനിത ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി; തുടർച്ചയായ ഏഴാം കിരീടമോഹം തകർത്തത് ബംഗ്ലാദേശ്; നായിക ഹർമൻപ്രീതിന്റെ അർഥ സെഞ്ച്വറി പാഴായി; ഫൈനലിൽ ഇന്ത്യ തോറ്റത് അവസാന പന്തിൽ

ക്വാലാലംപൂർ: തുടർച്ചയായ ഏഴാം ഏഷ്യാ കപ്പ് കിരീടം ലക്ഷ്യം വെച്ച ഇന്ത്യൻ വനിതകൾക്ക് ഫൈനലിൽ അപ്രതീക്ഷിത തോൽവി. മലേഷ്യയിൽ നടന്ന ട്വന്റി20 വനിതാ ഏഷ്യകപ്പിൽ ഫൈനലിൽ ബംഗ്ലാദേശ് വനിതകൾ മൂന്നു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിരുന്നു. എന്നാൽ മറുപടിയിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ബംഗ്ലാദേശ് വിജയറൺസ് കുറിക്കുകയായിരുന്നു.ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ അർധസെഞ്ചുറി നേടി. 42 പന്തിൽ നിന്ന് 56 റൺസെടുത്താണ് ഹർമൻ പ്രീത് പുറത്തായത്. മറ്റാർക്കും ഇന്ത്യൻ നിരയിൽ കാര്യമായ ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി നിഗർ സുൽത്താന 24 പന്തിൽ 27 റൺസും റുമാന അഹമ്മദ് 22 പന്തിൽ 23 റൺസുമെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി നാലോവറിൽ ഒൻപത് റൺസ് മാത്രം വിട്ടുനൽകി പൂനം യാദവ് നാലു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP