Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹേന്ദ്രസിങ് ധോനിയെ ബിസിസിഐ പത്മഭൂഷൺ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്തു; നിർദ്ദേശിച്ചത് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്; പത്മഭൂഷൺ നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോനി മാറും

മഹേന്ദ്രസിങ് ധോനിയെ ബിസിസിഐ പത്മഭൂഷൺ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്തു; നിർദ്ദേശിച്ചത് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്; പത്മഭൂഷൺ നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോനി മാറും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയെ ബിസിസിഐ രാജ്യത്തെ ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംംഭാവനകൾ ചൂണ്ടിക്കാട്ടിയാണ് ധോനിയുടെ പേര് പുരസ്‌കാരത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇത്തവണ പത്മ പുരസ്‌കാരങ്ങൾക്ക് ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്ന ഏക പേര് ധോനിയുടെതാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന, പത്മ ശ്രീ, അർജുന പുരസ്‌കാരങ്ങൾ ധോനി നേടിയിട്ടുണ്ട്. പത്മഭൂഷൺ നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോനി മാറും. സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്‌കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, പ്രഫ. ഡി.ബി. ഡിയോദാർ, കേണൽ സി.കെ. നായിഡു, ലാലാ അമർനാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ പത്മഭൂഷൺ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

36 വയസ്സുകാരനായ ധോനി 302 ഓഡികളിൽ നിന്ന് 9737 റൺസും ഇതിന് പുറമേ 90 ടെസ്റ്റ് മാച്ചുകളിൽ നിന്നും 4876 റൺസും നേടിയിട്ടുണ്ട്. 78 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുള്ള ധോണി 16 അന്താരാഷ്ട്ര സെഞ്ച്വറികളും 100 അന്താരാഷ്ട്ര അർത്ഥ സെഞ്ച്വറികളും തന്റെ പേരിലാക്കി. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ 584 കാച്ചുകളും 163 സ്റ്റംപിങുകളും താരം നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP