Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എ ഗ്രേഡിലുള്ള കോലിക്ക് വർഷത്തിൽ രണ്ടു കോടി പ്രതിഫലം ലഭിക്കുമ്പോൾ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലിക്ക് ലഭിക്കുന്നതാവട്ടെ വെറും 15 ലക്ഷം രൂപ; വനിതാ ക്രിക്കറ്റ് താരങ്ങളോട് കണ്ണടച്ച് ബിസിസിഐ

എ ഗ്രേഡിലുള്ള കോലിക്ക് വർഷത്തിൽ രണ്ടു കോടി പ്രതിഫലം ലഭിക്കുമ്പോൾ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലിക്ക് ലഭിക്കുന്നതാവട്ടെ വെറും 15 ലക്ഷം രൂപ; വനിതാ ക്രിക്കറ്റ് താരങ്ങളോട് കണ്ണടച്ച് ബിസിസിഐ

മുംബൈ: പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ ക്രിക്കറ്റായാലും പെണ്ണുങ്ങൾ ഒരു പടിയല്ല, പുരുഷന്മാരേക്കാൾ ഒരു പാട് പടി പുറകിലാണ്. ഒരു പക്ഷേ സ്ത്രീയുടെയും പുരുഷന്മാരുടെയും ശമ്പളങ്ങൾ തമ്മിൽ ഇത്രയും വലിയ അന്തരം മറ്റൊരു മേഖലയിലും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ലോകകപ്പിൽ ഫൈനൽ വരെ എത്തി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളെ ആർപ്പു വിളിയും ആരവങ്ങളോടെയുമാണ് ഇന്ത്യ വരവേറ്റത്ത്. മിതാലിപ്പടയെന്നും പുലിക്കുട്ടികളെന്നും വാഴ്‌ത്തപ്പെടുമ്പോൾ ഇവർക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടാൽ മാത്രമാണ് ഇവരൊഴുക്കുന്ന വിയർപ്പിന് ബിസിസിഐ നൽകുന്ന വില എന്തെന്ന് മനസ്സിലാകുക.

പുരുഷതാരങ്ങൾ കോടികൾ പ്രതിഫലം കൈപ്പറ്റുമ്പോൾ വനിതാ താരങ്ങൾക്ക് ബിസിസിഐ നൽകുന്നതാവട്ടെ വളരെ തുച്ഛമായ തുക. കുടുംബത്തെ പോലും മറന്ന് രാജ്യത്തിന് വേണ്ടി അഭിമാന പോരാട്ടത്തിന് ഇറങ്ങുന്ന പെൺപടയുടെ നേരെ ഇനിയും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ബിസിസിഐ.

ഇന്ത്യയുടെ പുരുഷ ടീം ക്യാപ്റ്റൻ വിരാട് കോലിക്കും വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിനും ലഭിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസമാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്. ക്യാപ്റ്റൻ വിരാട് കോലി വർഷത്തിൽ രണ്ട് കോടി പ്രതിഫലമായി കൈപ്പറ്റുമ്പോൾ ഇതേ ഗ്രേഡിലുള്ള മിതാലിക്ക് ലഭിക്കുന്നത് 15 ലക്ഷം രൂപ മാത്രമാണ്. ഇവർ തമ്മിലുള്ള പ്രതിഫലത്തിലെ അന്തരം ഒരു കോടി 85 ലക്ഷം!

പുരുഷ താരങ്ങൾക്കു നൽകുന്നതു പോലെ ഗ്രേഡ് തിരിച്ച് വാർഷിക പ്രതിഫലം തന്നെയാണ് വനിതാ താരങ്ങൾക്കും ലഭിക്കുന്നത്. പുരുഷന്മാർക്ക് ഈ വർഷം പ്രതിഫലം ഉയർത്തി പുതിയ കരാർ പ്രഖ്യാപിച്ചു. എന്നാൽ വനിതാ താരങ്ങൾക്കും ഈ കരാർ പുതുക്കി നൽകാൻ ബിസിസിഐ തയ്യാറായിട്ടില്ല. വനിതാ താരങ്ങൾക്ക് ഇപ്പോഴും 2015ലെ കരാർ പ്രകരാമുള്ള തുകയാണ് ലഭിക്കുന്നത്.

എ ഗ്രേഡിൽ രണ്ടു കോടി, ബി ഗ്രേഡിൽ ഒരു കോടി, സി ഗ്രേഡിൽ 50 ലക്ഷം ഇങ്ങനെയാണ് പുരുഷ താരങ്ങളുടെ പ്രതിഫലം. എന്നാൽ വനിതാ താരങ്ങളുടെതാവട്ടെ എ ഗ്രേഡിൽ 15 ലക്ഷം, ബി ഗ്രേഡിൽ പത്ത് ലക്ഷം എന്നാണ് കണക്ക്.

കോലിയെക്കൂടാതെ ധോനി, അശ്വിൻ, രഹാനെ, പൂജാര, ജഡേജ, മുരളി വിജയ് എന്നീ താരങ്ങൾ രണ്ടു കോടി പ്രതിഫലം പറ്റുന്നവരാണ്. വനിതാ താരങ്ങളിൽ 15 ലക്ഷം ലഭിക്കുന്ന എ ഗ്രേഡിൽ മിതാലിയോടൊപ്പമുള്ളത് തിരുഷ് കാമിനിയും ഹർമൻപ്രീതും ജുലൻ ഗോസ്വാമിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP