Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുദ്ഗൽ ഭൂതത്തെ ഭയന്ന് ടീം തെരഞ്ഞെടുപ്പ് മാറ്റിവച്ച് ബിസിസിഐ; ഓസ്‌ട്രേലിയൻ പര്യടന ടീം സുപ്രീംകോടതി നിലപാട് അറിഞ്ഞ ശേഷമെന്ന് സൂചന

മുദ്ഗൽ ഭൂതത്തെ ഭയന്ന് ടീം തെരഞ്ഞെടുപ്പ് മാറ്റിവച്ച് ബിസിസിഐ; ഓസ്‌ട്രേലിയൻ പര്യടന ടീം സുപ്രീംകോടതി നിലപാട് അറിഞ്ഞ ശേഷമെന്ന് സൂചന

മുബൈ: ഐപിഎൽ വാതുവയ്പ് കേസിൽ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ ക്രിക്കറ്റിനെ ഉറക്കം കെടുത്തുന്നു. ഇന്ത്യൻ ടീമിലെ പ്രമുഖന്റെ പേരും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ യോഗം ചേർന്ന സെലക്്ഷൻ കമ്മിറ്റി ടീം തിരഞ്ഞെടുപ്പ് നടത്താതെ പിരിഞ്ഞു.

എന്തുകൊണ്ട് ടീമിനെ തിരഞ്ഞെടുക്കാതെ സെലക്്ഷൻ കമ്മിറ്റി പിരിഞ്ഞുവെന്നതിൽ ബിസിസിഐ മൗനം പാലിക്കുകയാണ്. എന്നാൽ ഐപിഎൽ വാതുവയ്പ് കേസിൽ മുദുഗൽ കമ്മിറ്റി റിപ്പോർട്ട് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ടീം പ്രഖ്യാപനം മാറ്റിയതെന്ന് സൂചന. ഈ അഭ്യൂഹത്തെ തള്ളികളയാനും ബിസിസിഐ തയ്യാറായിട്ടില്ല.

ചീഫ് സെലക്ടർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗം ശ്രീലങ്കയ്‌ക്കെതിരായ നാല്, അഞ്ച് ഏകദിനങ്ങൾക്കുള്ള ടീമിനെയും ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും തെരഞ്ഞെടുത്തില്ല. ശ്രീലങ്കയ്‌ക്കെതിരെ ഇനിയുള്ള മൽസരങ്ങളിൽ പരുക്കേറ്റ വരുൺ ആരോണിന് പകരം സ്റ്റിയുവർട്ട് ബിന്നിയെ ടീമിൽ ഉൾപ്പെടുത്തുക മാത്രമാണ് സെലക്്ഷൻ കമ്മിറ്റി ചെയ്തത്. അഹമ്മദാബാദിൽ വ്യാഴാഴ്ചയാണ് ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം.

ശ്രീലങ്കയെക്കെതിരെയുള്ള രണ്ട് മൽസരങ്ങൾകൂടി കഴിഞ്ഞശേഷം ടീമിനെ തിരഞ്ഞെടുക്കാം എന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞതെന്നാണ് ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഐപിഎൽ വാതുവയ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് വരുന്ന തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുന്നത് കണക്കിലെടുത്താണ് ടീം തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നാണ് സൂചന. റിപ്പോർട്ടിൽ സുപ്രീംകോടതി നടത്തുന്ന നിരീക്ഷണങ്ങൾ മനസ്സിലാക്കി ടീമിനെ തെരഞ്ഞെടുക്കും.

ഐപിഎൽ കോഴ അന്വേഷിച്ച മുകുൾ മുഗ്ദൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാനാണ് ബിസിസിഐ കാക്കുന്നതെന്നാണ് സൂചന. മുഗ്ദൽ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ഇന്ത്യൻ താരത്തിന് കൂടി ഐപിഎൽ കോഴയുമായി ബന്ധമുണ്‌ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ലോകകപ്പിൽ കളിച്ച ഈ താരം ഇപ്പോൾ ടീമിൽ സജീവമല്ലെന്നുമാണ് വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP