Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് 250 കോടി നഷ്ടപരിഹാരം തരണമെന്ന് ബിസിസിഐയുടെ കത്ത്

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് 250 കോടി നഷ്ടപരിഹാരം തരണമെന്ന് ബിസിസിഐയുടെ കത്ത്

മുംബൈ: പരമ്പര റദ്ദാക്കിയതിന് നഷ്ടപരിഹാരമായി 250 കോടി രൂപ തരണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന് ബിസിസിഐ കത്തയച്ചു. ഇന്ത്യയിൽ പര്യടനത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇതെത്തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിസിസിഐയുടെ കത്ത്.

അഞ്ച് ഏകദിനങ്ങളും മൂന്നു ടെസ്റ്റുകളും ഒരു ട്വന്റി-20 മത്സരവുമാണ് ഇന്ത്യൻ പര്യടനത്തിൽ വെസ്റ്റ് ഇൻഡീസ് കളിക്കും എന്നറിയിച്ചിരുന്നത്. എന്നാൽ, വെസ്റ്റ ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള പ്രതിഫല തർക്കത്തെ തുടർന്ന് താരങ്ങൾ പരമ്പരയിൽ നിന്നു പിന്മാറുകയായിരുന്നു.

കൊച്ചിയിൽ ഒക്ടോബർ എട്ടിന് നടന്ന ആദ്യ ഏകദിനത്തിനു മുൻപു തന്നെ പ്രതിഷധമറിയിച്ച വെസ്റ്റ് ഇൻഡീസ് ടീം ധർമശാലയിൽ നടന്ന നാലാം ഏകദിനത്തിനു ശേഷം മടങ്ങുകയായിരുന്നു. ഇതുമൂലമുണ്ടായ നഷ്ടം നികത്താനാണ് ബിസിസിഐ 250 കോടി രൂപ ആവശ്യപ്പെട്ടത്. പതിനഞ്ച് ദിവസത്തിനകം കത്തിന് മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ 400 കോടിയുടെ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് ബിസിസിഐ പറയുന്നു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഡേവ് കാമറൂണിനാണ് ബിസിസിഐ കത്തയച്ചത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ തീരുമാനിച്ചതായും കത്തിൽ പറയുന്നു. വെസ്റ്റ് ഇൻഡീസ് ടീം പര്യടനം ഉപേക്ഷിച്ചതിനെ തുടർന്ന് ബിസിസിഐ ശ്രീലങ്കൻ ടീമിനെ പര്യടനത്തിനു ക്ഷണിച്ചു. നാളെയാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP