Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിയെല്ലാം ചെണ്ടയക്ക് കാശെല്ലാം മാരാർക്ക് എന്ന പരിപാടി ഇനി ക്രിക്കറ്റിൽ പറ്റില്ല; വൻ വിജയങ്ങൾ സ്വന്തമാക്കുമ്പോൾ അതിന് കണക്കായ വേതനം വേണമെന്ന് കോഹ്ലിയും ധോണിയും; ബി.സി.സി.ഐയുമായി തുറന്ന പോരിനൊരുങ്ങി ഇന്ത്യൻ താരങ്ങൾ

അടിയെല്ലാം ചെണ്ടയക്ക് കാശെല്ലാം മാരാർക്ക് എന്ന പരിപാടി ഇനി ക്രിക്കറ്റിൽ പറ്റില്ല; വൻ വിജയങ്ങൾ സ്വന്തമാക്കുമ്പോൾ അതിന് കണക്കായ വേതനം വേണമെന്ന് കോഹ്ലിയും ധോണിയും; ബി.സി.സി.ഐയുമായി തുറന്ന പോരിനൊരുങ്ങി ഇന്ത്യൻ താരങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ് താരങ്ങൾ. വിശ്രമമില്ലാത്ത മൽസര ക്രമങ്ങൾ അവസാനിപ്പിക്കണം എന്ന ആവശ്യത്തിന് ശേഷം താരങ്ങളുടെ വേതനം വർദ്ധിപ്പിക്കണമെന്ന അവശ്യമാണ് കോഹ്ലിയും മഹേന്ദ്ര സിങ് ധോണിയും ബിസിസിഐക്ക് മുമ്ബിൽ വെച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ചേരുന്ന ബിസിസിഐ യോഗത്തിൽ വേതനം വർദ്ധിപ്പിക്കണമെന്ന ആവശ്യം ധോണിയും കോഹ്ലിയും ഉന്നയിക്കുമെന്നാണ് സൂചന.വെള്ളിയാഴ്ച ഡൽഹിയിൽ താരങ്ങളും ബിസിസിഐയും കരാർ സംബന്ധിച്ച് ചർച്ച ചെയ്യും. ഇതിന് മുന്പ് വിരാട് കോഹ്‌ലി, എംഎസ് ധോണി, രവി ശാസ്ത്രി എന്നിവർ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിയെ കണ്ട് വേതനവർധനവ് സംബന്ധിച്ച് ചർച്ച നടത്തും

കോഹ്ലിയുൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് ശമ്ബളം ഇരട്ടിയാക്കണമെന്നും മറ്റു താരങ്ങൾക്ക് തുല്ല്യ പ്രാധാന്യത്തോടെ നല്ല രീതിയിലുള്ള ശമ്ബളം വർദ്ധിപ്പിക്കണമെന്നുമാണ് കോഹ്ലിയുടെ ആവശ്യം.നിലവിൽ എ,ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഇതിൽ എ ഗ്രൂപ്പിലുള്ള വിരാട് കോഹ്‌ലിഉൾപ്പെടെയുള്ള പ്രധാന താരങ്ങൾക്ക് വലിയ തുകയാകും ലഭിക്കുക. ഇന്ത്യൻ താരങ്ങളുടെ ആവശ്യത്തോട് വിനോദ് റായി അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ക്രിക്കറ്റ് വിറ്റ് ബി.സി.സിഐ സാമ്പത്തിക നേട്ടം കൊയ്യുമ്പോൾ അതിന്റെ നേട്ടം താരങ്ങൾക്കു കൂടി ലഭിക്കണമെന്നാണ് കോഹ്ലിയുടെ ആവശ്യം. ബി.സി.സി.ഐയുമായുള്ള താരങ്ങളുടെ കരാർ സെപ്റ്റംബർ 30 ന് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിൽ താരങ്ങളുടെ വിലപേശലിന് ബിസിസിഐ വഴങ്ങിയേക്കും.

ബിസിസിഐയും സ്റ്റാർ ഗ്രൂപ്പും തമ്മിൽ ഭീമമായ തുകയ്ക്ക് പുതിയ കരാറായിരുന്നു. 250 കോടി ഡോളറാണ് ഇതുവഴി ബോർഡിനു ലഭിക്കുക. ബിസിസിഐ സാമ്ബത്തിക നേട്ടമുണ്ടാക്കുമ്‌ബോൾ അതിന്റെ നേട്ടം താരങ്ങൾക്കു കൂടി ലഭിക്കണമെന്നാണ് ധോണിയുടെയും കോഹ്ലിയുടെയും ആവശ്യം.

നേരത്തെ ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്ന് കോഹ്ലി പരസ്യമായി പറഞ്ഞിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ടി വരുന്നതിനാൽ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP