Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാദ്ധ്യമപ്രവർത്തകനെ അസഭ്യം പറഞ്ഞതിന് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്

മാദ്ധ്യമപ്രവർത്തകനെ അസഭ്യം പറഞ്ഞതിന് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്

മെൽബൺ: ലോകകപ്പിനിടെ ഓസ്‌ട്രേലിയയിലെ പരിശീലന ഗ്രൗണ്ടിൽ വച്ച് ഇന്ത്യയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞതിന് ഇന്ത്യൻ ടീം ഉപനായകൻ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. ടീമിന്റെ മാന്യത കോഹ്ലി കാത്തു സൂക്ഷിക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും ബിസിസിഐ നിർദേശിച്ചു. ക്രിക്കറ്റിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് മനസിലുണ്ടാകണമെന്നും ഇക്കാര്യത്തിൽ ടീം മാനേജ്‌മെന്റും ശ്രദ്ധപതിപ്പിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോഹ്ലി ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകൻ ജസ്വന്തിനെതിരേ അസഭ്യം പറഞ്ഞത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിനിടെ തന്നോടൊപ്പം കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക്ക ശർമ താമസിച്ചതു സംബന്ധിച്ച് വാർത്തയെഴുതിയ റിപ്പോർട്ടറാണെന്നു തെറ്റിദ്ധരിച്ചാണ് ജസ്വന്ത് സിദ്ദുവിനെതിരെ കോഹ്ലി അസഭ്യവർഷം നടത്തിയത്. തുടർന്ന് മാദ്ധ്യമപ്രവർത്തകൻ ഐസിസി, പത്രത്തിന്റെ സ്പോർട്സ് എഡിറ്റർ, ബിസിസിഐ പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയിരുന്നു.

കോഹ്ലി മാദ്ധ്യമപ്രവർത്തകനെ ചീത്ത വിളിച്ചിട്ടില്ലെന്നായിരുന്നു ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആദ്യം പ്രതികരിച്ചത്. ബിസിസിഎയുടെ പുതിയ സെക്രട്ടറിയും ലോക്‌സഭാംഗവുമായ അനുരാഗ് താക്കൂർ കോഹ്ലിയെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തിരുന്നു. ലോകകപ്പിനുശേഷം മാത്രമേ ബി.സി.സിഐ ഇത്തരം കാര്യങ്ങൾ ചർച്ചയ്‌ക്കെടുക്കുകയുള്ളൂവെന്നും താക്കൂർ പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷമാണ് ഇപ്പോൾ ബോർഡ് താക്കീത് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP