Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫൈനലിൽ ഞങ്ങളെ പിന്തുണക്കണം; ഇന്ത്യൻ ആരാധകർക്ക് ന്യൂസിലാൻഡ് ക്യാപ്ടൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കത്ത്

ഫൈനലിൽ ഞങ്ങളെ പിന്തുണക്കണം; ഇന്ത്യൻ ആരാധകർക്ക് ന്യൂസിലാൻഡ് ക്യാപ്ടൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കത്ത്

മെൽബൺ: നാളെ മെൽബണിൽ ലോകകപ്പിനായി ഓസ്‌ട്രേലിയ - ന്യൂസിലാൻഡ് പോരാട്ടം നടക്കുമ്പോൾ ഇന്ത്യൻ ആരാധകർ ആരെ പിന്തുണയ്ക്കും? സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ഓസീസ് തോറ്റുകാണണമെന്ന ആഗ്രഹം ഇന്ത്യക്കാർക്കുണ്ടാകും. ഇത് അറഞ്ഞുകൊണ്ടാണോ എന്തോ ഇന്ത്യൻ ആരാധകരുടെ പിന്തുണ തേടിയിരിക്കയാണ് ന്യൂസിലാൻഡ് ക്യാപ്ടൻ ബ്രണ്ടൻ മക്കെല്ലം. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ ആരാധകർക്ക് കത്തെഴുതി മക്കെല്ലം.

ഇതിനോടകം തന്നെ ഫൈനലിന് ടിക്കറ്റ് ബുക്ക് ചെയ്ത ഇന്ത്യൻ ആരാധകർ മെൽബണിൽ ന്യൂസിലൻഡിനെ പിന്തുണക്കുമെന്നാണ് മക്കല്ലത്തിന്റെ പ്രതീക്ഷ. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ സെമിഫൈനൽ മത്സരം കാണാൻ ന്യൂസിലൻഡിലെ കമ്പനികൾ ജോലിക്കാർക്ക് ലീവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മക്കല്ലം കമ്പനി മേധാവികൾക്ക് കത്തെഴുതിയിരുന്നു. ആരാധകർക്ക് ടീമിനെ പിന്തുണക്കാൻ അവസരം നൽകണമെന്നും മക്കല്ലം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫൈനൽ മത്സരത്തിൽ തങ്ങളെ പിന്തുണക്കണമെന്ന് ഇന്ത്യൻ ആരാധകരോട് ക്യാപ്റ്റൻ അഭ്യർത്ഥിച്ചിരിക്കുന്നത്.

ആദ്യമായി ലോകകപ്പ് ഫൈനലിൽ എത്തിയ ന്യൂസിലാൻഡുകാർ വലിയ ആവേശത്തിലാണ്. ആദ്യമായി കപ്പുയർത്താനുള്ള മോഹത്തോടെയാണ് ന്യൂസിലാൻഡ് ഇന്ത്യൻ ആരാധകരുടെ പിന്തുണ തേടിയിരിക്കുന്നത്. ഫൈനലിൽ എല്ലാ പന്തിലും പിന്തുണ നൽകണമെന്നും ഞങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മത്സരമാണിതെന്നും മക്കല്ലെ കത്തിൽ പറഞ്ഞു. ഐപിഎല്ലിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് മക്കുല്ലം.

നാല് തവണ ചാമ്പ്യന്മാരായ ഓസീസിന് തന്നെയാകും നാളത്തെ മത്സരത്തിൽ മുൻതൂക്കം. ഫൈനൽ കളിക്ക് വിരമിക്കാൻ ഒരുങ്ങുന്ന മൈക്കൽ ക്ലാർക്കിനെ ഒരു ലോകകപ്പോടെ യാത്രയാക്കാനുള്ള ശ്രമത്തിലാകും അവർ. സ്മിത്ത്, മാക്‌സ്‌വെൽ, വാർണർ, ജോൺസൻ, സ്റ്റാർക് എന്നിങ്ങനെ പ്രധാന താരങ്ങളെല്ലാം മികച്ച ഫോമിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP