Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ മൂന്നാം തോൽവി: സതേൺ എക്സ്‌പ്രസ് പുറത്ത്

റായ്പുർ: തുടർച്ചയായ മൂന്നാം മത്സരത്തിലും തോറ്റതോടെ ശ്രീലങ്കൻ ടീമായ സതേൺ എക്സ്‌പ്രസ് ചാമ്പ്യൻസ് ലീഗ് ട്വന്റി 20-യിൽ നിന്ന് പുറത്തായി. ലാഹോർ ലയൺസാണ് 55 റൺസിന് എക്സ്‌പ്രസിനെ തോല്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ലാഹോർ 6 വിക്കറ്റിന് 164 റൺസെടുത്തു. ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് അർധ സെഞ്ച്വറി നേടി. എക്സ്‌പ്രസിന്റെ ഫർവീസ് മഹറൂഫ് 3 വിക്കറ്റെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ എക്സ്‌പ്രസിന് 109 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. 18 ഓവറിൽ ടീം ഓൾ ഔട്ടായി. 35 റൺസെടുത്ത ജെഹാൻ മുബാരക്കാണ് ടോപ് സ്‌കോറർ. ലാഹോറിന്റെ ഐസാസ് ചീമ 3 വിക്കറ്റെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP