Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാമ്പ്യൻസ് ലീഗ് ട്വന്റി 20 ടൂർണമെന്റ് ഉപേക്ഷിച്ചത് ചെന്നൈക്കും രാജസ്ഥാനും വിലക്കു വന്നതിനാൽ; കാണികളില്ലെന്നു ബിസിസിഐയുടെ വിശദീകരണം; കുട്ടി ക്രിക്കറ്റിനെ പിടിച്ചുലച്ച് വീണ്ടും വിവാദം

ചാമ്പ്യൻസ് ലീഗ് ട്വന്റി 20 ടൂർണമെന്റ് ഉപേക്ഷിച്ചത് ചെന്നൈക്കും രാജസ്ഥാനും വിലക്കു വന്നതിനാൽ; കാണികളില്ലെന്നു ബിസിസിഐയുടെ വിശദീകരണം; കുട്ടി ക്രിക്കറ്റിനെ പിടിച്ചുലച്ച് വീണ്ടും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐപിഎൽ വാതുവയ്പു കേസിനു പിന്നാലെ കുട്ടി ക്രിക്കറ്റിനു വീണ്ടും തിരിച്ചടി. കാണികളില്ലെന്ന കാരണത്താൽ ഇക്കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20 ഉപേക്ഷിച്ചുവെന്ന് ബിസിസിഐ അറിയിച്ചു. എന്നാൽ, മുൻ നിര ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും വിലക്ക് ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണു ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണു സൂചന.

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കാണാൻ കാണികൾ കുറഞ്ഞതിനെ തുടർന്നാണ് മത്സരം ഉപേക്ഷിക്കാൻ ഗവേണിങ് കൗൺസിൽ തീരുമാനിച്ചതെന്നാണു ബിസിസിഐയുടെ വാദം. ഐപിഎൽ വാതുവയ്പു കേസിലെ വിധി വന്നതിനു പിന്നാലെയാണ് ഈ തീരുമാനം പുറത്തുവന്നത്.

ഭരണസമിതിയിലെ അംഗങ്ങളായ ക്രിക്കറ്റ് ഓസ്‌ട്രേലിയ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക എന്നിവരോടും കൂടിയാലോചിച്ചാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞു.

എന്നാൽ, വാതുവയ്പ് കേസിലെ വിധിയാണ് ചാമ്പ്യൻസ് ലീഗ് ട്വന്റി 20 മാറ്റിവയ്ക്കാൻ കാരണമെന്നാണു ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നത്. ഐപിഎലിൽ ഇക്കുറി റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിങ്‌സിന് അടുത്ത രണ്ടു വർഷത്തേക്ക് ഐപിഎലിൽ വിലക്കു കൽപ്പിച്ചിട്ടുണ്ട്. ഐപിഎൽ ഫൈനലിസ്റ്റായതിനാൽ ചെന്നൈയ്ക്കു ചാമ്പ്യൻസ് ലീഗ് കളിക്കാൻ അവസരമുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരും ചെന്നൈ ആയിരുന്നു. ഇത്തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനും റണ്ണേഴ്‌സ് അപ്പായ ചെന്നൈ്ക്കും പുറമെ മൂന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ചാമ്പ്യൻസ് ലീഗിനു നേരിട്ടു യോഗ്യത നേടിയിരുന്നു. ഇതിനു പുറമെ ഐപിഎലിലെ നാലാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസ് ചാമ്പ്യൻസ് ലീഗിലെ യോഗ്യതാ മത്സരങ്ങൾക്കും അർഹത നേടിയിരുന്നു.

എന്നാൽ, വിലക്ക് ഏർപ്പെടുത്തിയത് ചെന്നൈക്കും രാജസ്ഥാനും ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നതിനു തടസമാകും. പകരം മറ്റു ടീമുകളെ ടൂർണമെന്റിൽ ഉൾപ്പെടുത്തേണ്ട സാഹചര്യവും വരും. അതിനാൽ തന്നെ കൂടുതൽ ആരാധകരുള്ള ഇന്ത്യൻ ടീമുകൾക്കു പകരം മറ്റു രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിക്കേണ്ടി വരികയും ചെയ്യും. ഇതു കാണികൾ എത്താനുള്ള സാധ്യത കുറയ്ക്കും എന്നു മാത്രമല്ല, ബിസിസിഐയുടെ കീശയിലെത്താനുള്ള പണത്തിനും കുറവുവരുത്തും.

മുംബൈ, ചെന്നൈ, ബംഗളൂരു ടീമുകൾക്കു പുറമെ ഓസ്‌ട്രേലിയയിൽ നിന്നുള്ള പെർത്ത് സ്‌കോർച്ചേഴ്‌സ്, സിഡ്‌നി സിക്‌സേഴ്‌സ്, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കേപ് കോബ്രാസ്, നൈറ്റ്‌സ് എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിലേക്കു നേരിട്ടു യോഗ്യത നേടിയത്. രാജസ്ഥാൻ റോയൽസിനു പുറമെ ഓസ്‌ട്രേലിയയിലെ വെല്ലിങ്ടൺ ഫയർബേർഡ്‌സ്, പാക്കിസ്ഥാനിലെ സിയാൽകോട്ട് സ്റ്റാലിയൻസ്, ശ്രീലങ്കയിൽ നിന്നുള്ള ഒരു ടീം എന്നിവയാണ് യോഗ്യത മത്സരങ്ങൾക്ക് എത്തേണ്ടിയിരുന്നത്. ഇന്ത്യൻ ടീമുകളുടെ വിലക്ക് ഫലത്തിൽ മറ്റു ടീമുകൾക്കും തിരിച്ചടിയായി.

ഇതുകൂടാതെ പണത്തിനു വേണ്ടി കാണികളെ പറ്റിച്ചുള്ള കളി മാത്രമാണ് ട്വന്റി 20 ക്രിക്കറ്റെന്നു ആരാധകർ വിലയിരുത്തിയതും ഇക്കാര്യത്തിൽ സുപ്രീം കോടതി നിയോഗിച്ച സമിതി തന്നെ സമാന നിരീക്ഷണം നടത്തിയതും ടൂർണമെന്റിനു പ്രതിസന്ധി സൃഷ്ടിച്ചു. 2009 ലാണ് ചാംമ്പ്യൻസ് ലീഗ് ട്വന്റി 20 ടൂർണമെന്റ് തുടങ്ങിയത്. ഈ വർഷം സെപ്റ്റംബർ, ഒക്‌ടോബർ മാസത്തിലാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP