Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎല്ലിൽ അടുത്ത വർഷം എന്താകുമെന്ന് അറിയില്ല; ആദ്യ സീസൺ പോലെ തന്നെ ഇപ്പോഴും ആശ്വദിക്കുന്നുമുണ്ട്; ഏത് ടീമിനായാലും നന്നായി കളിക്കുമെന്ന് ക്രിസ് ഗെയ്ൽ; കോലിയുടെ ബാംഗ്ലൂരിൽ നിന്നും പുറത്തേക്കെന്ന് സൂചന നൽകി ക്രിസ് ഗെയ്ൽ

ഐപിഎല്ലിൽ അടുത്ത വർഷം എന്താകുമെന്ന് അറിയില്ല; ആദ്യ സീസൺ പോലെ തന്നെ ഇപ്പോഴും ആശ്വദിക്കുന്നുമുണ്ട്; ഏത് ടീമിനായാലും നന്നായി കളിക്കുമെന്ന് ക്രിസ് ഗെയ്ൽ; കോലിയുടെ ബാംഗ്ലൂരിൽ നിന്നും പുറത്തേക്കെന്ന് സൂചന നൽകി ക്രിസ് ഗെയ്ൽ

വിരാട് കോലി, എ ബി ഡീവില്ലിയേഴ്‌സ് ക്രിസ് ഗെയ്ൽ മറ്റ് ആമുഖങ്ങളൊന്നും ആവശ്യമില്ല ഈ മൂന്ന് താരങ്ങൾക്കും. ഐപിഎല്ലിൽ കിരീടമൊന്നും നേടിയിട്ടില്ലെങ്കിലും ആരും പേടിക്കുന്ന ബാറ്റിങ് നിരയാണ് ആർസിബിയുടെ ഈ മൂവർ സംഘം. എന്നാൽ അടുത്ത സീസണിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് വിട്ടേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്.. സ്പോട്സ് കീഡ എന്ന വെബ്‌സൈറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗെയ്ൽ ഇക്കാര്യത്തെ കുറിച്ച സൂചന നൽകിയത്.

'സത്യസന്ധമായി പറഞ്ഞാൽ ഏത് ടീമായാലും നന്നായി കളിക്കാൻ ഞാൻ ശ്രമിക്കും. ടീമിന് നല്ലത് വരാൻ ഉത്തരവാദിത്തത്തോടെ ഞാൻ കളിക്കും. അടുത്ത വർഷം എന്താണ് സംഭവിക്കുകയെന്ന് എന്നറിയാൻ കാത്തിരിക്കുകയാണ് ഞാൻ' ഗെയ്ൽ പറഞ്ഞു'ഐപിഎല്ലുമായി എന്നാണോ സഹകരിച്ചത് അന്നത്തെ പോലെ തന്നെ ആവേശവും ആനന്ദവും ഞാൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു, ഏത് ടീമിൽ കളിച്ചാലും എനിക്കിത് ഒരു പോലെയാണ്' ഗെയ്ൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ നിരാശജനകമായ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്ൽ കാഴ്‌ച്ചവെച്ചത്. ഇതേതുടർന്ന് താരവുമായുള്ള ടീമിന്റെ ബന്ധവും വഷളായിരുന്നു. ആരൊക്കെയാണ് അടുത്ത സീസണിൽ നിലനിർത്തേണ്ടതിനെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും പഴയത് പോലെ എല്ലാവരേയും നിലനിർത്തില്ലെന്നും ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലി തുറന്നടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാനമായാണ് കോലിയുടെ ടീം ഫിനിഷ് ചെയ്തത്.

ഐപിഎല്ലിൽ ഇതിനോടകം 101 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗെയ്ൽ 41.2 ശരാശരിയിൽ 3626 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 151 21 ആണ് ഗെയ്ലിന്റെ സ്ട്രൈക്കറ്റൈറ്റ്. ഗെയ്ലടിച്ച 175 റൺസാണ് ഐപിഎല്ലിലെ ഉയർന്ന സ്‌കോർ.നേരത്തെ തന്റെ ഡ്രീം ടീമിന്റെ നായകൻ താൻ തന്നെയാണെന്നും ഓപ്പണർ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗാണെന്നും ഗെയ്ൽ വെളിപ്പെടുത്തിയിരുന്നു. ഇഷ്ടപ്പെട്ട ആരാധകർ ഇന്ത്യയ്ക്കാരാണെന്ന് പറയുന്ന ഗെയ്ൽ ഇഷ്ട സ്റ്റേഡിയം വിൻഡീസിലെ സബീന പാർക്കാണെന്നും വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP