Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഹ്ലാദത്തിന്റെ കൊടുമുടിയിലും കൂട്ടുകാരനെ മറക്കാതെ ഓസീസ് താരങ്ങൾ; ലോകകിരീടം ഫിൽ ഹ്യൂസിന്റെ ഓർമ്മക്കായി സമർപ്പിക്കുന്നുവെന്ന് മൈക്കൽ ക്ലാർക്ക്

ആഹ്ലാദത്തിന്റെ കൊടുമുടിയിലും കൂട്ടുകാരനെ മറക്കാതെ ഓസീസ് താരങ്ങൾ; ലോകകിരീടം ഫിൽ ഹ്യൂസിന്റെ ഓർമ്മക്കായി സമർപ്പിക്കുന്നുവെന്ന് മൈക്കൽ ക്ലാർക്ക്

മെൽബൺ: സ്വന്തംനാട്ടിൽ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദതിമിർപ്പിലാണ് ഓസ്‌ട്രേലിയ. എന്നാൽ, ഇങ്ങനെ ആനന്ദത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മൺമറഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരനെ മറക്കാൻ ഓസീസ് താരങ്ങൾ തയ്യാറല്ല. അഞ്ചാം തവണ നേടിയ ലോകകിരീടം ഓസ്‌ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക് സമർപ്പിച്ചിരിക്കുന്നത് കളിക്കളത്തിൽ പൊലിഞ്ഞ ഫിൽ ഹ്യൂസിന് വേണ്ടിയാണ്. ഇന്ത്യൻ പര്യടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് ഫിൽ ഹ്യൂസ് ആഭ്യന്തര മത്സരത്തിനിടെ തലയ്ക്ക് പന്തുകൊണ്ട് മരിച്ചുവീണത്. ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി നേടിയ ലോകകിരീടം ഹ്യൂസിന് സമർപ്പിക്കുന്നതായി മൈക്കിൾ ക്ലാർക്ക് മത്സര ശേഷം പറഞ്ഞു.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മൽസരത്തിനിടെ തലയ്ക്ക് ഏറു കൊണ്ടു മരിച്ച ഫിലിപ് ഹ്യൂസിന്റെ ദാരുണാന്ത്യം ക്രിക്കറ്റ് ലോകത്ത് ഏറെ ഞെട്ടലുളവാക്കിയിരുന്നു. തങ്ങളെ ഏറെ സങ്കടപ്പെടുത്തിയ പ്രിയതാരത്തിന്റെ ഓർമയ്ക്കായി കിരീട നേട്ടം സമർപ്പിച്ചിരിക്കയാണ് ക്ലാർക്കും കൂട്ടരും. ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമിലെ അദൃശ്യനായ പതിനാറാം അംഗമായിരുന്നു ഫിലിപ് ഹ്യൂസെന്ന് മത്സര ശേഷം ക്ലാർക്ക് പറഞ്ഞു.

ഹ്യൂസുൾപ്പെടെ പതിനാറംഗ ടീമുമായാണ് ഓസ്‌ട്രേലിയൻ ടീം ലോകകപ്പ് കിരീടം നേടിയതെന്ന് ഇവിടെയുള്ള എല്ലാവർക്കുമറിയാമെന്നാണ് താൻ കരുതുന്നതെന്ന് ക്ലാർക്ക് പറഞ്ഞു. ഈ വിജയം ഞങ്ങളുടെ കുഞ്ഞു സഹോദരനുള്ളതാണ്. ഈ കിരീടനേട്ടം ഏറ്റവും സന്തോഷത്തോടെ തന്നെ തങ്ങൾ ആഘോഷിക്കുമെന്നും അദേഹം വ്യക്തമാക്കി. ഹ്യൂസിന്റെ അടുത്ത സുഹൃത്തായിരുന്നു ക്ലാർക്ക്. ഹ്യൂസിന്റെ മരണശേഷം കളിക്കാനിറങ്ങിയപ്പോഴെല്ലാം പിഎച്ച് എന്നെഴുതിയ ബാൻഡും ധരിച്ചാണ് ക്ലാർക്ക് കളത്തിലിറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP