Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരങ്ങളുടെ പ്രതിഫലം കൂട്ടാൻ ബിസിസിഐയിൽ ധാരണ; തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിനോദ് റായ്; മത്സരങ്ങൾക്കിടയിലുള്ള ഇടവേള കൂട്ടാനും തീരുമാനം

താരങ്ങളുടെ പ്രതിഫലം കൂട്ടാൻ ബിസിസിഐയിൽ ധാരണ; തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിനോദ് റായ്; മത്സരങ്ങൾക്കിടയിലുള്ള ഇടവേള കൂട്ടാനും തീരുമാനം

ന്യൂഡൽഹി: താരങ്ങളുടെ പ്രതിഫലം കൂട്ടുന്ന കാര്യം ബിസിസിഐ ഭരണസമിതി അംഗീകരിച്ചതായി സൂചന. ഇന്ത്യൻ നായകൻ വിരാട് കോഹിലിയും മുൻ നായകൻ ധോണിയുമാണ് പ്രതിഫല തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കമ്മിറ്റി തലവൻ വിനോദ് റായിയെ കണ്ടത്.

ബിസിസിഐയ്ക്കു കിട്ടുന്ന ശതകോടികളിൽ ഒരു പങ്ക് താരങ്ങൾക്കും വേണമെന്ന ആവശ്യവുമായാണ് കോഹ്ലിും ധോണിും രംഗത്തെത്തിയത്. അടുത്ത അഞ്ചുവർഷത്തേക്ക് ഐപിഎൽ ക്രിക്കറ്റിന്റെ സംപ്രേഷണത്തുക ബിസിസിഐ കഴിഞ്ഞയിടെ സ്റ്റാർ സ്പോർട്സ് ചാനലിനു 16347.5 കോടി രൂപയ്ക്കു വിറ്റിരുന്നു. ഈ വൻ ലാഭത്തിലൊരു പങ്കാണു കോഹ്ലിയും സംഘവും ആവശ്യപ്പെടുന്നത്.

താരങ്ങളുട ആവശ്യം ന്യായമാണെന്ന നിലപാടാണ് വിനോദ് റായിയുടേതെന്നാണ് അറിയുന്നത്. എന്നാൽ നിലവിലുള്ള ചില നിബന്ധനകൾ അനുസരിച്ചാണ് താരങ്ങൾ കളിക്കുന്നത്. അതു കൂടി പരിഗണിച്ചേ തീരുമാനമെടുക്കാനാവൂ എന്ന് അദ്ദേഹം അറിയിച്ചതായും സൂചനയുണ്ട, കൂടാതെ മത്സരങ്ങൾ് തമ്മിലുള്ള ഇടവേള കൂട്ടുന്നതും കമ്മിറ്റി ഭാവിയിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു
്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർത്തുകയും മൽസരപ്രതിഫലത്തുകയും ഈ വർഷമാദ്യം ബിസിസിഐ ഇരട്ടിയാക്കി ഉയർത്തിയിരുന്നു. കോഹ്‌ലിയും മുൻ ക്യാപ്റ്റൻ ധോണിയുമടക്കമുള്ള സീനിയർ താരങ്ങളുടെ കരാർ തുക രണ്ടുകോടിയായാണു വർധിപ്പിച്ചത്. രണ്ടാം നിരയിലുള്ളവർക്ക് ഒരു കോടിയും മൂന്നാം നിരയിൽ പെടുന്നവർക്ക് അരക്കോടിയുമാണ് വാർഷിക പ്രതിഫലം. ഇതു കൂടാതെ ഓരോ മാച്ചിനും ഇവർക്കു ഫീ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP