Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശുണ്ടാക്കാൻ കമ്പനികളെ കൂട്ടുപിടിച്ച് ക്രമക്കേട്; സംപ്രേഷണാവകാശ വിൽപനയിൽ ബിസിസിഐയുടെ തോന്ന്യാസത്തിന് മൂക്ക് കയറിട്ട് കോമ്പറ്റീഷൻ കമ്മീഷൻ; 52 കോടി പിഴ അടയ്ക്കാൻ ഉത്തരവ്

കാശുണ്ടാക്കാൻ കമ്പനികളെ കൂട്ടുപിടിച്ച് ക്രമക്കേട്; സംപ്രേഷണാവകാശ വിൽപനയിൽ ബിസിസിഐയുടെ തോന്ന്യാസത്തിന് മൂക്ക് കയറിട്ട് കോമ്പറ്റീഷൻ കമ്മീഷൻ; 52 കോടി പിഴ അടയ്ക്കാൻ ഉത്തരവ്

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ക്രമക്കേടിന് ബിസിസിഐക്ക് കോംപറ്റീഷൻ കമ്മീഷൻ പിഴയിട്ടു.52 കോടി 24 ലക്ഷം രൂപയാണ് പിഴ. 2013 ഫെബ്രുവരിയിലും ഇതേ തുക ബിസിസിഐക്ക് പിഴയിട്ടിരുന്നെങ്കിലും അപ്പല്ലേറ്റ് ട്രിബ്യൂണൽ അത് തള്ളിക്കളയുകയായിരുന്നു.സംപ്രേഷണാവകാശം വിറ്റതിലെ ക്രമക്കേടാണ് വിഷയം.

ലേലത്തിൽ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താത്പര്യത്തിന് വേണ്ടിയും ബി.സി.സി.ഐയുടെ സാമ്പത്തിക താത്പര്യത്തിന് വേണ്ടിയും ഐ.പി.എൽ സംപ്രേഷണാവകാശ കരാറിലെ വ്യവസ്ഥയെ ബി.സി.സി.എ മനഃപൂർവ്വം ഉപയോഗപ്പെടുത്തിയെന്നും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിലയിരുത്തുന്നു.

കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തിൽ ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 ലക്ഷം രൂപയെന്നും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷം ബി.സി.സി.ഐയുടെ ശരാശരി വരുമാനം 1164 കോടി രൂപയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP