Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ബാറ്റ് ചെയ്ത് അടിച്ചു കൂട്ടിയത് 481 എന്ന പടകൂറ്റൻ സ്‌കോർ; ലക്ഷ്യം പിന്തുടർന്ന് കംഗാരുക്കൾ നേടയിത് 239 റൺസും; വിജയത്തോടെ പരമ്പരയും സ്വന്തമാക്കി ഇംഗീഷ് കരുത്ത്; ഓസ്‌ട്രേലിയയ്ക്ക് തുടർച്ചയായ അഞ്ചാം പരമ്പര തോൽവിയും; ട്രെൻഡ് ബ്രിഡ്ജിൽ ഇംഗ്ലണ്ട് രചിച്ചത് ചരിത്രം

ആദ്യം ബാറ്റ് ചെയ്ത് അടിച്ചു കൂട്ടിയത് 481 എന്ന പടകൂറ്റൻ സ്‌കോർ; ലക്ഷ്യം പിന്തുടർന്ന് കംഗാരുക്കൾ നേടയിത് 239 റൺസും; വിജയത്തോടെ പരമ്പരയും സ്വന്തമാക്കി ഇംഗീഷ് കരുത്ത്; ഓസ്‌ട്രേലിയയ്ക്ക് തുടർച്ചയായ അഞ്ചാം പരമ്പര തോൽവിയും; ട്രെൻഡ് ബ്രിഡ്ജിൽ ഇംഗ്ലണ്ട് രചിച്ചത് ചരിത്രം

മറുനാടൻ ഡെസ്‌ക്‌

നോട്ടിങ്ങാം: ക്രിക്കറ്റിലെ പഴയ കരുത്ത് ഓസ്‌ട്രേലിയയ്ക്കില്ല. ജയം മാത്രം ലക്ഷ്യമിട്ട് ലോക ക്രിക്കറ്റിൽ കരുത്ത് തെളിയിച്ചിരുന്ന ഓസ്‌ട്രേലിയ ഇന്ന് ഓർമകളിലും. ഇംഗ്ലീഷ് ക്രിക്കറ്റിൽ പഴ പ്രതാപകാലത്തും. ട്രെൻഡ് ബ്രിഡ്ജ് ഗ്രൗണ്ടിൽ സ്വന്തം മണ്ണിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരേ പടുത്തുയർത്തിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ. ഓസ്‌ട്രേലിയ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിലുള്ള തോൽവിയും ഏറ്റുവാങ്ങി. 242 റൺസിനായിരുന്നു ഓസ്‌ട്രേലിയയുടെ തോൽവി.

ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെയർ‌സ്റ്റോയുടെയും ഹേൽസിന്റെ കൂറ്റൻ സെഞ്ചുറികളുടെ ബലത്തിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസ് എന്ന റെക്കോഡ് സ്‌കോറാണ്. ഇതേ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് തന്നെ പാക്കിസ്ഥാനെതിരേ നേടിയ മൂന്നിന് 444 റൺസ് എന്ന റെക്കോഡാണ് തിരുത്തിയത്.

ബെയർ‌സ്റ്റോ 92 പന്തിൽ നിന്ന് 139 റൺസും ഹേൽസ് 92 പന്തിൽ നിന്ന് 147 റൺസുമാണ് നേടിയത്. ഓപ്പണർ റോയ് 82 റൺസെടുത്തു. മറുപടി ബാറ്റിങിൽ ഓസ്‌ട്രേലിയ 37 ഓവറിൽ ഓൾഔട്ടായി. 239 റൺസ് മാത്രമാണ് അവർക്ക് നേടായത്. ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ തോൽവിയാണത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമാണിത്. 51 റൺസെടുത്ത ടിം ഹെഡ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. സ്റ്റോയിൻസ്44 റൺസെടുത്തു.

ഏകദിനത്തിൽ 450 റൺസ് പിന്നിടുന്ന ഏക ടീമായിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സറെ ഗ്ലസ്റ്റർഷയറിനെതിരെ നാലു വിക്കറ്റ് നഷ്ടത്തിൽ 496 റൺസെടുത്തിരുന്നു. ഇത് ഓസ്‌ട്രേലിയയുടെ തുടർച്ചയായ അഞ്ചാം പരമ്പര പരാജയമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP