Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കോട്ടീഷ് പോരാട്ട വീര്യത്തെ തകർത്ത് ബംഗ്ലാ കടുവകൾ; തോൽവിയോടെ സ്‌കാട്ട്‌ലാൻഡ് ലോകകപ്പിൽ നിന്ന് പുറത്ത്

സ്‌കോട്ടീഷ് പോരാട്ട വീര്യത്തെ തകർത്ത് ബംഗ്ലാ കടുവകൾ; തോൽവിയോടെ സ്‌കാട്ട്‌ലാൻഡ് ലോകകപ്പിൽ നിന്ന് പുറത്ത്

നെൽസൺ: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിന് രണ്ടാം ജയം. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ ബംഗഌദേശ് ആറു വിക്കറ്റിന്റെ ജയമാണ് നേടിയത്. ഇതോടെ കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്ടലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുത്തു. കൈൽ കോട്‌സറിന്റെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് സ്‌കോട്ട്‌ലൻഡ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. 134 പന്തിൽ 17 ഫോറും നാലു സിക്‌സറും പറത്തിയാണ് കോട്‌സർ സെഞ്ച്വറി കണ്ടെത്തിയത്. മാറ്റ് മക്കൻ 35 റൺസെടുത്തു. തുടർന്ന് 48.1 ഓവറിൽ 11 പന്ത് ബാക്കിയിരിക്കെ സ്‌കോട്ട്‌ലൻഡിന്റെ സ്‌കോർ ബംഗ്ലാ കടുവകൾ മറികടക്കുകയായിരുന്നു. ആദ്യമായാണ് 250 റൺസിന് മുകളിലുള്ള സ്‌കോർ ബംഗ്ലാദേശ് പിന്തുടർന്ന് ജയിക്കുന്നത്. ജയത്തോടെ ബംഗ്ലാദേശിന്റെ പോയിന്റ് സമ്പാദ്യം അഞ്ചായി.

100 പന്തിൽ 95 റൺസെടുത്ത തമീം ഇഖ്ബാലാണ് ബംഗഌ നിരയിലെ ടോപ്‌സ്‌കോറർ. ഒരു സിക്‌സറും ഒമ്പത് ഫോറുമടങ്ങുന്നതാണ് തമീമിന്റെ ഇന്നിങ്‌സ്. തമീമിനൊപ്പം ഇന്നിങ്‌സ് ഓപൺ ചെയ്ത സൗമ്യ സർക്കാർ രണ്ട് റൺസെടുത്തു പുറത്തായി. മഹ്മൂദുല്ല 62 റൺസും മുഷ്ഫിഖുറഹ്മാൻ 60ഉം റൺസെടുത്തു. 52 റൺസെടുത്ത ഷാകിബുൽ ഹസനും 42 റൺസെടുത്ത ശബിർ റഹ്മാനും പുറത്താകാതെ നിന്നു. സ്‌കോട് ലൻഡിനുവേണ്ടി ഡേവി രണ്ടു വിക്കറ്റും വാർഡ് ലോ, ഇവാൻസ് എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 318 റൺസ് എടുത്തത്. സ്‌കോട് ലൻഡിനുവേണ്ടി ഓപണർ കെ.ജെ കോട് സർ 134 പന്തിൽ 156 റൺസെടുത്തു. മോമൻസെൻ 39ഉം മാത്യു മകാൻ 35ഉം റൺസ് നേടി. ബംഗഌദേശിനുവേണ്ടി തസ്‌കിൻ അഹ്മദ് മൂന്ന് വിക്കറ്റ് നേടി. നാസിർ ഹുസൈൻ രണ്ടും ശബിർ റഹ്മാൻ, ഷാകിബുൽ ഹസൻ, മഷ്‌റഫെ മുർതസ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ടോസ് നേടിയ ബംഗഌദേശ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്ടലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP