Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനും ഒരേ ടീം; ധോണി നായകനായി തുടരും; ഷാമി ടീമിൽ

ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനും ഒരേ ടീം; ധോണി നായകനായി തുടരും; ഷാമി ടീമിൽ

മുംബൈ: ട്വന്റി 20 ലോകകപ്പിനും ഏഷ്യാ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ധോണി നായകനായി തുടരും. രണ്ട് ടൂർണ്ണമെന്റിനും ഒരേ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പിന് ശേഷം പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തി. ഷമിയുടെ പരിക്ക് പൂർണമായും ഭേദമായിട്ടില്ല. എന്നാൽ ലോകകപ്പ് ആകുമ്പൊഴേയ്ക്കും ഷമി പൂർണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷയെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടിൽ പറഞ്ഞു. രണ്ട് ടൂർണമെന്റുകൾക്കും മുൻപ് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഷമി വന്നപ്പോൾ ഭുവനേശ്വർകുമാറും കോലി വന്നപ്പോൾ മനീഷ് പാണ്‌ഡെയും പുറത്തായി. അജിങ്ക്യ രഹാനെ, ഹർഭജൻ സിങ്, പവൻ നേഗി എന്നിവരെ നിലനിർത്തിയിട്ടുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം മാർച്ച് 15ന് ന്യൂസീലൻഡിനെതിരെയാണ്.

ടീം:
എം.എസ്. ധോനി (ക്യാപ്റ്റൻ, വിക്കറ്റ്കീപ്പർ), രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ഭൂംറ, ആശിഷ് നെഹ്‌റ, ഹർഭജൻസിങ്, മുഹമ്മദ് ഷമി, പവൻ നേഗി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP