Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം ട്വന്റി ട്വന്റിയിൽ മഴ വില്ലനായി; പരമ്പര നഷ്ടത്തോടെ അമേരിക്കയിൽ നിന്ന് ഇന്ത്യ മടങ്ങി; വെസ്റ്റ് ഇൻഡീസിന് കിരീടം നൽകിയത് ആദ്യ കളിയിലെ ഉജ്ജ്വല വിജയം

രണ്ടാം ട്വന്റി ട്വന്റിയിൽ മഴ വില്ലനായി; പരമ്പര നഷ്ടത്തോടെ അമേരിക്കയിൽ നിന്ന് ഇന്ത്യ മടങ്ങി; വെസ്റ്റ് ഇൻഡീസിന് കിരീടം നൽകിയത് ആദ്യ കളിയിലെ ഉജ്ജ്വല വിജയം

ഫ്‌ളോറിഡ: അമേരിക്കയിലെ ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പര വെസ്റ്റ് ഇൻഡീസിന്. ഇന്ത്യയ്ക്ക് വിനയായത് മഴയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം പൂർത്തിയായില്ല. ഇതോടെ ആദ്യ മത്സരത്തിലെ വിജയവുമായി വെസ്റ്റ് ഇൻഡീസ് പരമ്പര സ്വന്തമാക്കി.

രണ്ടാം ട്വന്റി ട്വന്റിയിൽ ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 19.4 ഓവറിൽ 143ന് പുറത്തായി. വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്തു തുടങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് രണ്ട് ഓവറിൽ വിക്കറ്റു പോവാതെ 15 റൺസിൽ നിൽക്കെ മഴ പെയ്തു. നനഞ്ഞ ഔട്ട് ഫീൽഡിൽ കളി നടക്കില്ലെന്നുറപ്പായതോടെ മൽസരം ഉപേക്ഷിച്ചു. ആദ്യകളി ജയിച്ച വിൻഡീസിന് രണ്ടു മൽസരങ്ങളുടെ പരമ്പര 1-0ന് സ്വന്തം.

43 റൺസ് നേടിയ ജോൺസൺ ചാൾസ് ആണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. കഴിഞ്ഞ മൽസരത്തിൽ സെഞ്ചുറി നേടിയ ഇവിൻ ലൂയിസിന് ഏഴു റൺസ് എടുക്കാനെ സാധിച്ചുള്ളൂ. സിമൺസ് (19), പൊള്ളാർഡ് (13), റസൽ (13), ബെർത്ത്!വെയ്റ്റ് (18) എന്നിവരാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്മാർ.

നാലോവറിൽ 24 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയാണ് വിൻഡീസിനെ കുറഞ്ഞ സ്‌കോറിൽ പിടിച്ചുകെട്ടിയത്. മൂന്നോവറിൽ 11 റൺസ് മാത്രം വിട്ടു നൽകി ആർ. അശ്വിൻ രണ്ടുവിക്കറ്റ് വീഴ്‌ത്തി. അശ്വിനെ കൂടാതെ മുഹമ്മദ് ഷാമിയും ബൂംറയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP