1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
17
Saturday

കുതിപ്പ് അവസാനിച്ചത് ക്വാർട്ടറിൽ; സെമിയിലേക്ക് മുന്നേറാനാകാത്തതിന് കാരണം മികച്ച ഓപ്പണറുടെ അഭാവവും മധ്യനിരയുടെ കഴിവില്ലായ്മയും കാരണം; വില്ലനായത് ഫോമിൽ കളിച്ചാലും മുതിർന്ന താരങ്ങൾ വേണ്ടെന്ന നിലപാട്; ജഗദീഷിനെ കളിപ്പിക്കാത്തത് അസോസിയേഷൻ ക്രൂരതയെന്ന് വിലയിരുത്തൽ; രഞ്ജിയിൽ കേരളത്തിന് സെമി കളിക്കാനാവാത്തത് കെസിഎയുടെ തലതിരിഞ്ഞ നയം തന്നെ

December 10, 2017 | 11:53 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയിക്കുമ്പോൾ... എത്ര വലിയ തെറ്റു ചെയ്താലും വിമർശനങ്ങൾ ഉയരില്ല. തോൽക്കുമ്പോൾ നല്ല തീരുമാനങ്ങൾ പോലും പലപ്പോഴും വിമർശിക്കപ്പെടും.. ഇത്തവണ കേരളാ ക്രിക്കറ്റ് വിജയ തീരത്തായിരുന്നു. അതുകൊണ്ട് തന്നെ ചെയ്തു കൂട്ടിയ മണ്ടത്തരവും കള്ളക്കളിയുമെല്ലാം അതിൽ മാഞ്ഞു പോയി. കേരളം ക്വാർട്ടറിൽ കടന്ന ചരിത്ര നിമിഷത്തിനും ഇത്തവണ സാക്ഷിയായി. പക്ഷേ ജയത്തിനിടയിൽ ആരും തെറ്റുകൾ ചൂണ്ടിക്കാട്ടിയില്ല. അതുകൊണ്ട് മാത്രമാണ് സെമിയിലേക്കുള്ള കേരളത്തിന്റെ യാത്ര തടസ്സപ്പെടുന്നത്. കെസിഎയും സെലക്ടർമാരും മാത്രമാണ് കേരളത്തെ ക്വാർട്ടറിൽ തോൽപ്പിച്ചതിന് ഉത്തരവാദിത്തം. കളിമികവ് നോക്കാതെ താൽപ്പര്യങ്ങൾ മാത്രം വാട്‌മോറിന് വിട്ടുകൊടുത്തതിന്റെ ദുരന്തഫലം. എല്ലാ കളിയിലും ഓപ്പണിങ് പരാജയമായിരുന്നു. എന്നിട്ടും മികച്ച താരത്തെ വാട്‌മോറിന് കാണിച്ചു കൊടുക്കാൻ പോലും സെലക്ടർമാരും കെസിഎയും തയ്യാറായില്ല.

കെസിഎയിൽ നിന്ന് ടിസി മാത്യുവിനെ പുറത്താക്കിയത് നിലവിലെ സെക്രട്ടറി ജയേഷ് ജോർജും സംഘവുമായിരുന്നു. കേരളം ക്വാർട്ടറിൽ പ്രവേശിച്ചതോടെ ടിസിയെ സസ്‌പെന്റ് ചെയ്യാൻ പോലുമുള്ള കരുത്ത് ജയേഷ് കാട്ടി. അങ്ങനെ ക്രിക്കറ്റിന്റെ സമ്പൂർണ്ണ നിയന്ത്രം ഏറ്റെടുത്ത സെക്രട്ടറിയുടെ ഒറ്റവാക്ക് നശിപ്പിച്ചത് കെസിഎയുടെ സെമി ഫൈനൽ മോഹമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാമെല്ലാമായ സച്ചിൻ തെണ്ടുൽക്കർ വിമരിച്ചത് നാൽപതാം വയസ്സിലാണ്. സ്‌കോർ ചെയ്യാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിലെ മാനദണ്ഡം. മഹേന്ദ്ര സിങ് ധോണി എന്നും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ എത്ര മികച്ചവരായാലും ടിസിയുടെ കാലത്തെ പ്രതിഭകളെ വേണ്ടെന്ന നിലപാടാണ് കെസിഎ എടുത്തത്. കളിച്ച എല്ലാ കളിയിലും ഓപ്പണർമാർ പരാജയപ്പെട്ടിട്ടും വിശ്വസ്തനായ താരം ജഗദീഷിനെ കേരളാ ക്രിക്കറ്റ് മറന്നു. ജഗദീഷിനെ പോലൊരു താരം ടീമിലുണ്ടായിരുന്നുവെങ്കിൽ കേരളം സെമിയിലെത്തുമായിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ സീസൺ വരെ കേരളാ ക്രിക്കറ്റിന്റെ സജീവതയായിരുന്നു ജഗദീഷെന്ന ഓപ്പണർ. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ 42 റൺസുമായി ബാറ്റു ചെയ്യുമ്പോൾ വില്ലനായി പരിക്കെത്തി. റിട്ടയേർഡ് ഹാർട്ടായി മടങ്ങിയ ജഗദീഷ് വീണ്ടും അടുത്ത സീസണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കെസിഎ സാധ്യതാ പട്ടികിയിൽ പോലും മുൻ ഇന്ത്യൻ എ ടീം താരത്തെ ഉൾപ്പെടുത്തിയില്ല. ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികളാണ് ജഗദീഷ് കളിച്ചത്. മൂന്ന് ഇന്നിങ്‌സിൽ രണ്ട് അർദ്ധശതകങ്ങൾ. രണ്ട് ഇന്നിങ്‌സിലും തൊണ്ണൂറിൽ അധികം റൺസ് നേടി. എന്നിട്ടും ഈ പ്രതിഭയെ ഐപിഎൽ ടീമിൽ പോലും എടുക്കാൻ ആരും കേരളാ ക്രിക്കറ്റിൽ സമ്മർദ്ദം ചെലുത്തിയില്ല. പ്രതിഭ കൊണ്ട് മാത്രം കേരളത്തിൽ ക്രിക്കറ്റ് കളിച്ച വ്യക്തിയായിരുന്നു ജഗദീഷ്-കേരളാ ക്രിക്കറ്റിലെ മുതിർന്ന ഭാരവാഹി മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

രണ്ട് മറുനാടൻ താരങ്ങളായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ജലജ് സക്‌സേനയും അരുൺ കാർത്തിക്കും. ഇതിൽ ജലജ് സക്‌സേന മുതൽക്കൂട്ടായി. അരുൺ കാർത്തിക്കിനെ ഇന്നിംങ്‌സ് ഓപ്പൺ ചെയ്യാനാണ് കൊണ്ടു വന്നത്. ഇതിന്റെ പേരിലാണ് ജഗദീഷിനെ മാറ്റി നിർത്തിയത്. എന്നാൽ അരുൺ ഓപ്പണറായത് രണ്ട് ഇന്നിങ്‌സിൽ മാത്രമാണ്. ബാക്കിയെല്ലാം അസറുദ്ദീനും വിഷ്ണു വിനോദുമൊക്കെ ഓപ്പണറുടെ റോളിലെത്തി. അരുൺ കാർത്തിക് മധ്യനിരയിൽ കളിച്ചു. അങ്ങനെ ബാറ്റിംഗിന്റെ ബാലൻസ് നഷ്ടമായി. അരുൺ കാർത്തിക്ക് ശരാശരി നിലവാരത്തിൽ മാത്രമാണ് ബാറ്റ് വീശിയത്. അരുൺ കാർത്തിക്കിനെ വിളിച്ചില്ലായിരുന്നുവെങ്കിൽ ജഗദീഷിനേയും മറ്റൊരു മുതിർന്ന താരത്തേയും ടീമിൽ എടുക്കേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനുള്ള കള്ളക്കളിയായിരുന്നു അരുൺ കാർത്തിക്കെന്നാണ് ഉയരുന്ന ആക്ഷേപം.

ജഗദീഷ് ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിന്റെ കളി കൂടുതൽ മെച്ചമായിരുന്നു. ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും മികവ് കാട്ടി. പക്ഷേ ബാറ്റിംഗിൽ റോഹനും സഞ്ജുവും ജലജ് സക്‌സേനയും മാത്രമാണ് തിളങ്ങിയത്. ഇവരെല്ലാതെ ആരും റൺസ് നേടിയില്ല. ബാറ്റിംഗിൽ ക്യാപ്ടൻ സച്ചിൻ ബേബി വൻ പരാജയമായിരുന്നു. ഓപ്പറായി പലരേയും പരീക്ഷിച്ചു. എന്നാൽ യുവതാരങ്ങൾക്കൊന്നും മികവ് കാട്ടാനായില്ല. ഈ ഘട്ടത്തിൽ ജഗദീഷിനെ ടീമിലെടുക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നു. മോശം പ്രകടനം നടത്തിയ താരങ്ങളെ വിന്നിങ് കോമ്പിനേഷന്റെ പേരിൽ കേരളാ ക്രിക്കറ്റ് ചുമന്നു. അപ്പോഴും ഗോഡ് ഫാദറും ജില്ലാ അസോസിയേഷന്റെ പിന്തുണയുമില്ലാത്ത ജഗദീഷിനെ മനപ്പൂർവ്വം മറുന്നു. വാട്‌മോറിന്റെ കണ്ണിൽ ജഗദീഷ് പെടരുതെന്ന വ്യക്തമായ കാഴ്ചപാട് കെസിഎയിലെ ഭാരവാഹികൾക്കുണ്ടായിരുന്നു. ഇതിന് അനുസരിച്ച് സെലക്ഷൻ കമ്മറ്റിയും പെരുമാറി-കെസിഎ ഉന്നതൻ മറുനാടനോട് പറഞ്ഞു.

ജയത്തിനിടെയിലും ഓപ്പണിങ് പരാജയം പലഘട്ടത്തിൽ ചർച്ചയായിരുന്നു. അപ്പോഴെല്ലാം ജഗദീഷിലേക്ക് ചർച്ചയെത്തി. എന്നാൽ പഴയ താരങ്ങൾ എത്ര ഫോമിലായാലും എടുക്കേണ്ടതില്ലെന്ന നിർദ്ദേശം കെസിഎ സെലക്ടർമാർക്ക് നൽകി. ഇതിന്റെ ഫലമാണ് വിദർഭയ്‌ക്കെതിരായ തോൽ. ക്വാർട്ടറിൽ വിദർഭ നേടിയത് ആദ്യഇന്നിങ്‌സിൽ 246 റൺസായിരുന്നു. പക്ഷേ സാങ്കേതിക തികവുള്ള ഓപ്പണറുടെ അഭാവം കേരളത്തിന് വിനയായി. തുടക്കത്തിൽ തന്നെ വിക്കറ്റ് പോയി. ജലജും റോഹനും സഞ്ജുവും വമ്പൻ സ്‌കോറുകൾ ഉയർത്തിയില്ല. സച്ചിൻ ബേബിയും മധ്യനിരയും അമ്പാടെ പാരാജയമായി. ഇതോടെ കേരളം തകർന്നടിഞ്ഞു. അങ്ങനെ ബാറ്റിങ് അത്ര ദുഷ്‌കരമല്ലാത്ത പിച്ചിൽ ഒന്നാം ഇന്നിങ്‌സിൽ കേരളം ലീഡ് വഴങ്ങി. രഞ്ജിയിലെ സെമി പ്രവേശനം സ്വപ്‌നമാവുകയും ചെയ്തു-കെസിഎയിലെ കളി അറിയാവുന്നവരുടെ വിശകലനം അങ്ങനെയാണ്.

കളി ജയിക്കുകയല്ല. കളിക്കാരെ ഒഴിവാക്കാനാണ് കേരളാ ക്രിക്കറ്റിലെ ചിലരുടെ താൽപ്പര്യം. ജഗദീഷിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്ന് അവർ പറയുന്നു. കളിക്കാരെ തിരിച്ചറിയാവുന്ന കോച്ചാണ് വാട്‌മോർ. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ അവരെ മാറ്റുക അസാധ്യം. അതുകൊണ്ട് തന്നെ ജഗദീഷിനെ പോലൊരു താരത്തെ സാധ്യതാ ടീമിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അവർ പറയുന്നു. ഇതിനുള്ള വിലയാണ് ക്വാർട്ടറിലെ തോൽവി. വർഷങ്ങളായി കേരളാ ക്രിക്കറ്റിന്റെ സെലക്ഷൻ കമ്മറ്റിക്ക് മാറ്റമില്ല. സ്ഥിരം ചെയർമാനാണുള്ളത്. ചില ജില്ലാ അസോസിയേഷൻ താൽപ്പര്യങ്ങളാണ് നടക്കുന്നത്. ഫോമിൽ അല്ലെങ്കിലും കളിക്കാം. അസോസിയേഷന്റെ പിന്തുണ മാത്രമതിയെന്നതാണ് സ്ഥിതി. ഒരു മത്സരം കഴിയുമ്പോൾ ഒരു താരത്തിന് ഒരു ലക്ഷത്തിലധികം രൂപ ബിസിസിഐയിൽ നിന്ന് കിട്ടും. ഇത് മോഹിച്ച ചില ഇടപെടലുകൾ കെസിഎയിൽ നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.

കഴിഞ്ഞ സീസണിൽ ജഗദീഷ് പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നാണ് സെലക്ടർമാർ പറയുന്നത്. അങ്ങനെ പറയുന്നവർക്ക് അടുത്ത സീസണിൽ എങ്ങനെ സച്ചിൻ ബേബിയെ നിലനിർത്താനാകുമെന്ന ചോദ്യമാണ് ചിലരുയർത്തുന്നത്. അസോസിയേഷന് താൽപ്പര്യമുണ്ടെങ്കിൽ അർക്കും കേരളാ ടീമിൽ കളിക്കാമെന്നാണ് വിലയിരുത്തൽ. മധ്യനിര സർവ്വത്ര പരാജയമായിരുന്നു. അപ്പോഴും റൈഫി വിൻസന്റ് ഗോമസ്, കെജ രാകേഷ് തുടങ്ങിയ ഫോമിലുള്ള മുൻതാരങ്ങളെ കെസിഎ പരിഗണിച്ചില്ല. ഗോഡ് ഫാദർമാരില്ലാത്ത പല യുവ ബാറ്റ്‌സാമാന്മാരും തഴയപ്പെട്ടു. ബൗളിങ്ങിൽ അക്ഷയ് കെസിയും സിജി മോൻ ജോസഫുമാണ് താരങ്ങൾ. നിധീഷെന്ന ഫാസ്റ്റ് ബൗളറും ശ്രദ്ധേയനായി. വാട്‌മോറിന്റെ ഉപദേശങ്ങൾ ഇവരെ മികച്ച താരങ്ങളാക്കി.

ഹരിയാനയ്‌ക്കെതിരെ റോഹൻ നേടിയ 93 റൺസാണ് കേരളത്തിന് തുണയായത്. ക്രീസിൽ ഉറച്ചു നിന്നായിരുന്നു ഈ നേട്ടം. എന്നാൽ സ്ലോ ഇന്നിങ് കളിച്ച റോഹനെ അടുത്ത സീസണിൽ കളിപ്പിക്കണോ എന്ന ചർച്ച സെലക്ഷൻ കമ്മറ്റി തുടങ്ങി കഴിഞ്ഞു. പുതിയ താരങ്ങളെ പരീക്ഷിക്കാമെന്നാണ് അവരുടെ വാദം. ഇതിന് പിന്നിൽ ചില അസോസിയേഷൻ പ്രമുഖരുടെ അഴിമതിയുണ്ടെന്നാണ് കെസിഎയ്‌ക്കെതിരെ ഉയരുന്ന ആരോപണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്രാവുകൾക്കൊപ്പം നീന്തുന്നു; ഇനി വലത് നിരീക്ഷകനും; അനീഷ് ഷംസുദിന്റെ സ്റ്റാറ്റസ് കണ്ട് ഞെട്ടി സൈബർ സഖാക്കൾ; സഖാവെ ഇനി സിപിഎമ്മിന് വേണ്ടി എഴുതരുതെന്നും വിഡ്ഢിത്തമാണതെന്നും അത് സ്വയം നാശത്തിന്റെ പടുകുഴി തോണ്ടലും കൂടിയെന്ന് ഉപദേശിച്ച് മറ്റൊരു പോരാളിയും; രമേശ് ചെന്നിത്തലയുടെ നീക്കം വിള്ളലുണ്ടാക്കിയത് സിപിഎമ്മിന്റെ അതിവിശ്വസ്തരായ സൈബർ പടയിൽ
ഇന്നലെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ വന്നിരുന്നു; വീട്ടിൽ വരുന്നതിൽ നിന്നെങ്കിലും തടയാൻ ഒരാളും സഹായിച്ചില്ല; ആർക്കും വില ഇല്ലെങ്കിൽ വില ഇല്ലാത്തിടത്ത് തല ഇട്ട് പണി വാങ്ങി കൂട്ടേണ്ട കാര്യമില്ല; അതുകൊണ്ട് ഇനി മുതൽ നാട്ടിലെ പാർട്ടിയിൽ പ്രവർത്തിച്ചോളാം; ഫേസ്‌ബുക്കിൽ ന്യായീകരണ രാഷ്ട്രീയം പറയാൻ ഇനി അനീഷ് ഷംസുദ്ദീനെ കിട്ടില്ല; രമയെ കളിയാക്കിയ കളി കാര്യമായപ്പോൾ പിണറായിയുടെ പൊലീസിനും ബെഹ്‌റയ്ക്കും പരിഹാസ നന്ദിയുമായി സൈബർ സഖാവ് കളം വിടുന്നു
ഇവർ പറഞ്ഞ ഏത് തെളിവെടുത്താലും ഇത് ഷോൺ അല്ലെന്ന് എങ്ങനെ പറയും? എന്റെ മകൻ പാലായിൽ സ്ഥാനാർത്ഥിയാകുമെന്ന് ഏവർക്കും അറിയാം; ഇത് രാഷ്ട്രീയ ഭാവി തകർക്കാനുള്ള ശ്രമം; അവർ ഒരു മാന്യയായ സ്ത്രീയാണെങ്കിൽ അവരുടെ ഭർത്താവ് എന്തിന് സരിതയുടെ പിറകെ പോയി? ധൈര്യമുണ്ടെങ്കിൽ പേര് വച്ച് എഴുതണമായിരുന്നു; സത്യം അറിയാൻ ഞാൻ കോടതിയിൽ പോകും; ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലിൽ പൊട്ടിത്തെറിച്ച് പിസി ജോർജ്
കുളിക്കാൻ ലക്സോ ഡോവോ നിർബന്ധം; ഫെയർ ആൻഡ് ലവ്ലിയും യാർഡ്ലി പൗഡറും ക്യൂട്ടെക്സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലറും; പോരാത്തതിന് ആറു വർഷത്തിനിടെ 22 തവണയായി ലഭിച്ചത് 444 ദിവസത്തെ പരോളും; സാധാരണവും അടിയന്തരവും കോടതി പരോളൊമെല്ലാം നേടി പുറത്തും അടിച്ചു പൊളിച്ച് കാരണവർ കേസ് പ്രതി; ഷെറിന് മുന്നിൽ എന്തുകൊണ്ട് ജയിൽ നിയമങ്ങൾ വളയുന്നു?
രണ്ടു മാസത്തിനിടയിൽ എട്ടു തവണ ബൈക്കിലും കാറിലുമെത്തിയവർ വിദ്യാർത്ഥിനികളെ അപമാനിച്ചു; ദേഹത്ത് തൊട്ടും അശ്ലീലം പറഞ്ഞും ശല്യപ്പെടുത്തൽ പതിവ്; വസ്തര ധാരണത്തെ കുറിച്ച് തെറി പറയലും പതിവ്; കണ്ണൂരിനടത്ത് ധർമ്മശാലയിൽ ഉത്തരേന്ത്യൻ വിദ്യാർത്ഥിനികൾക്ക് ഏഴ് മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ വിലക്കും; സഞ്ചാര സ്വാതന്ത്ര്യത്തിന് ആന്തൂരിൽ യുവതികൾ നടത്തുന്ന പ്രതിഷേധം ഇങ്ങനെ
നിങ്ങൾ എഴുതേണ്ട കാര്യം നിങ്ങൾ എഴുതണം..ഈ ബാങ്കിലെ കാര്യം ഇങ്ങനെയെ നടക്കൂ; തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള കാൻസർ രോഗിയായ വയോധികനെയും ഭാര്യയെയും; കോഴഞ്ചേരി റോക്സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ച ഡെപ്യൂട്ടി മാനേജർക്കെതിരെ നടപടി; എസ്‌ബിഐ ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ മലയാളി സജീവ ചർച്ചയാക്കിയതോടെ നിബിൻ ബാബുവിന് പണിഷ്‌മെന്റ് ട്രാൻസ്ഫർ
ഫൈബർവള്ളം വാടകയ്ക്കെടുത്തത് സെൽഫി കമ്പം മൂലം; എത്ര എടുത്തിട്ടും മതിവരാത്തതോടെ പെർഫെക്ഷന് വേണ്ടി എഴുന്നേറ്റു; ചുഴിയിൽ ബാലൻസ് തെറ്റി വീഴുമ്പോൾ പോസ്റ്റിട്ട ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഇട്ട് സുഹൃത്തുക്കൾ; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റയിലെ മധുവിന്റെ മരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ; സെൽഫി പ്രേമം ജീവനെടുത്ത മധുവിന് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
എസ്‌ബിഐക്ക് ഉപഭോക്താവ് ഇപ്പോഴും വെറും അടിമകൾ മാത്രം; സ്‌ളിപ്പിൽ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ ഒരു എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ അപമാനിക്കുന്ന വീഡിയോ പുറത്ത്; ഇതേ മാനേജരാൽ അപമാനിക്കപ്പെട്ട മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വിഷയം ഗൗരവമുള്ളതല്ലെന്ന മട്ടിൽ മറുനാടനോട് പ്രതികരിച്ച് മാനേജർമാരും പിആർഒയും; വിഷയത്തിൽ ലൈവ് ചർച്ചയുമായി മറുനാടൻ
സീറോ മലബാർ സഭയെ പിളർത്താനുള്ള ളോഹയിട്ട ഗുണ്ടകളുടെ കുത്തിത്തിരുപ്പ് വിശ്വാസികൾ തിരിച്ചറിയണം; കപ്യാര് കുത്തിക്കൊന്ന വൈദികന്റെ ചോരമണം പോലും ആലഞ്ചേരിയുടെ മുതുകിൽ ചാർത്താൻ ശ്രമിക്കുന്നത് പിശാചിന്റെ ബുദ്ധി: ചൊറിയണങ്ങുമായി അരമനയിൽ ചെന്നു കത്തനാർമാരുടെ ളോഹ പൊക്കി തേച്ചു പിടിപ്പിച്ചു വേണം ഇവറ്റകളെ നിലയ്ക്ക് നിർത്താൻ
കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
യൂത്ത് ഐക്കണായ സി.കെ.വിനീതിന്റെ മുമ്പിൽ വച്ച് എന്റെ സെർവിക്കൽ കോളറിൽ പിടിച്ചപ്പോൾ വേദന കൊണ്ടു കരഞ്ഞതിനാണ് എന്നെ ക്രൂരമായി തല്ലിയത്; കോർപറേറ്റ് 360 യും കെവിഎ സദാനന്ദൻ ചാരിറ്റിയും ഭർത്താവിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള മറകളെന്ന് ഭാര്യ ഡെമി; വാറ്റുകാരനിൽ നിന്നും സ്വന്തം വിമാനത്തിൽ പറക്കുന്ന കോടീശ്വരനായി മാറിയെന്ന് കൈരളിയും മമ്മൂട്ടിയും പിണറായിയും വിശ്വസിക്കുന്ന വരുൺ ചന്ദ്രന്റെ ഭാര്യ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങളുടെ കഥയുമായി ഫേസ്‌ബുക്ക് ലൈവിൽ
മൂക്കിൽ മൈനർ ശസ്ത്രക്രിയക്ക് പോയ ടെക്നോപാർക്ക് എൻജിനീയറുടെ വീട്ടിലേക്ക് തിരികെ എത്തിയത് മൃതദേഹം; ജീവനക്കാരുടെ പിഴവുമൂലം ഓക്‌സിജൻ തടസ്സപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനം നിലച്ച യുവാവിനെ പിന്നെയും ഐസിയുവിൽ കിടത്തി ലാഭം കൊയ്ത് ആശുപത്രി; രോഗി മാസ്‌ക് വലിച്ചൂരിയെന്ന് വാദിച്ച് തടിതപ്പാനും ശ്രമം; ഒടുവിൽ ആശുപത്രി മാറിയപ്പോൾ ആകെ പ്രവർത്തിച്ചിരുന്നത് ഹൃദയവും ശ്വാസകോശവും മാത്രം; കൊല്ലം മെഡിട്രീന ആശുപത്രിയുടെ ഉദാസീനത ഒരു യുവാവിന്റെ ജീവിതം പറിച്ചെടുത്തപ്പോൾ
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോർട്രൈറ്റ് അല്ല; ആ കവർ ഫോട്ടോ സദാചാര ഞരമ്പുകളിലേ വികാരം ജനിപ്പിക്കുന്നൂള്ളൂ; ഗൃഹലക്ഷ്മിയുടെ മാർക്കറ്റിങ് തന്ത്രത്തെ വിമർശിച്ച് രശ്മി ആർ നായർ: മറുപടി സ്വന്തം കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം സഹിതം