Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീനിവാസന്റെ പിന്തുണയിൽ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഡാൽമിയാ യുഗം; ടിസി മാത്യു വൈസ് പ്രസിഡന്റ്

ശ്രീനിവാസന്റെ പിന്തുണയിൽ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഡാൽമിയാ യുഗം; ടിസി മാത്യു വൈസ് പ്രസിഡന്റ്

ന്യൂഡൽഹി: ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയയെ പുതിയ ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. നിശ്ചിത സമയത്തിനുള്ളിൽ ഡാൽമിയ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

നിലവിലെ സെക്രട്ടറി സഞ്ജയ് പട്ടേൽ സ്ഥാനത്ത് തോറ്റു. ശരത് പവാർ പക്ഷക്കാരനായ അനുരാഗ് ഠാക്കുറാണ് പുതിയ സെക്രട്ടറി. അനിരുദ്ധ് ചൗധരിയാണ് പുതിയ ട്രഷറർ. ചെന്നൈയിൽ ഇന്നു ചേർന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായ ടിസി മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു

നിലവിലെ അധ്യക്ഷൻ എൻ. ശ്രീനിവാസന്റെ പൂർണ പിന്തുണയോടെയാണ് ഡാൽമിയയുടെ തിരിച്ചു വരവ്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജഗ്‌മോഹൻ ഡാൽമിയ ബിസിസിഐ പ്രസിഡന്റാകുന്നത്. 2001-04 വർഷത്തിൽ ഡാൽമിയയായിരുന്നു ബിസിസിഐ പ്രസിഡന്റ്. ഐപിഎൽ വിവാദത്തെത്തുടർന്നു 2013 ജൂണിൽ ശ്രീനിവാസനു പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിനിൽക്കേണ്ടി വന്നപ്പോഴും ഈ താൽകാലികമായി ചുമതല വഹിച്ചതു ഡാൽമിയയായിരുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ശരത് പവാർ മൽസരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിക്കില്ലെന്നുറപ്പായതോടെയാണ് പിൻവാങ്ങിയത്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഉടമസ്ഥാവകാശം ഇന്ത്യാ സിമന്റ്‌സിൽ നിന്ന് കൈമാറി പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ എൻ. ശ്രീനിവാസൻ ആദ്യ ഘട്ടത്തിൽ ശ്രമിച്ചിരുന്നുവെങ്കിലും സൂപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശ്രമം ഉപേക്ഷിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP