Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് നേടാതെ ഒരു വിഖ്യാത താരം കൂടി മൈതാനത്തോടു വിട പറഞ്ഞു; നാട്ടിൽ തിരിച്ചെത്തിയശേഷം വിരമിക്കൽ പ്രഖ്യാപിച്ച് ഡാനിയൽ വെട്ടോറി

ലോകകപ്പ് നേടാതെ ഒരു വിഖ്യാത താരം കൂടി മൈതാനത്തോടു വിട പറഞ്ഞു; നാട്ടിൽ തിരിച്ചെത്തിയശേഷം വിരമിക്കൽ പ്രഖ്യാപിച്ച് ഡാനിയൽ വെട്ടോറി

വെല്ലിങ്ടൺ: ന്യൂസിലൻഡ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർ എന്ന ഖ്യാതി സ്വന്തമാക്കിയ ഡാനിയൽ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിൽ ഏറ്റ തോൽവിക്കുശേഷം ന്യൂസിലൻഡിൽ തിരിച്ചെത്തിയ ശേഷമാണ് വെട്ടോറി വിരമിക്കൽ പ്രഖ്യാപിച്ചത്.

നേരത്തെ ക്രിക്കറ്റിൽനിന്ന് വിരമിച്ച വെട്ടോറി ലോകകപ്പിന് മുമ്പാണ് തീരുമാനം മാറ്റി ടീമിൽ തിരിച്ചെത്തിയത്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തിയെങ്കിലും ടീമിനു കിരീടം സമ്മാനിക്കാൻ ആകാത്തതിന്റെ നിരാശയിലാണ് വെട്ടോറി കളമൊഴിയുന്നത്.

മുപ്പത്തിയാറുകാരനായ വെട്ടോറി ലോകകപ്പിൽ 20.46 ശരാശരിയിൽ 15 വിക്കറ്റ് നേടിയിരുന്നു. എന്നാൽ, ഫൈനലിൽ ഒരു വിക്കറ്റുപോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

ഏകദിനത്തിൽ 305 വിക്കറ്റും ടെസ്റ്റിൽ 362 വിക്കറ്റുമാണ് ഈ ഇടംകൈയൻ സ്പിന്നറുടെ സമ്പാദ്യം. ഏകദിനത്തിലും ടെസ്റ്റിലും 300ൽ അധികം വിക്കറ്റുകൾ നേടുന്ന ഒമ്പതാമത്തെ ക്രിക്കറ്ററാണ് വെട്ടോറി. പതിനെട്ടാമത്തെ വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ വെട്ടോറി 2008 മുതൽ 2011 ലോകകപ്പ് വരെ ന്യൂസിലാൻഡ് ടീം നായകനുമായിരുന്നു.

ഓൾ റൗണ്ട് മികവിലൂടെ ടീമിന് ഏറെ പ്രയോജപ്പെടുന്ന കളിക്കാരനായിരുന്നു വെട്ടോറി. ടെസ്റ്റിൽ 30 റൺസ് ശരാശരിയിൽ 4531 റൺസും ഏകദിനത്തിൽ 2227 റൺസും വെട്ടോറി നേടിയിട്ടുണ്ട്. ടെസ്റ്റിൽ ആറു സെഞ്ച്വറിയും ഏകദിനത്തിൽ നാലുസെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ബ്രയൻ ലാറ, വഖാർ യൂനിസ്, മുഹമ്മദ് അസ്ഹറുദീൻ, സൗരവ് ഗാംഗുലി തുടങ്ങി ലോകകപ്പ് നേട്ടം സ്വന്തമാക്കാനാകാത്ത ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് വെട്ടോറിയും ഇടംപിടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP