Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ കനത്ത മഴ; ലോർഡ്‌സ് ടെസ്റ്റിൽ ആദ്യ ദിനം ഉപേക്ഷിച്ചു; ആദ്യ ദിനം ഇന്ത്യയും ഇംഗ്ലണ്ടും പിരിഞ്ഞത് ഒറ്റ പന്ത് പോലും എറിയാതെ

ലണ്ടനിൽ കനത്ത മഴ; ലോർഡ്‌സ് ടെസ്റ്റിൽ ആദ്യ ദിനം ഉപേക്ഷിച്ചു; ആദ്യ ദിനം ഇന്ത്യയും ഇംഗ്ലണ്ടും പിരിഞ്ഞത് ഒറ്റ പന്ത് പോലും എറിയാതെ

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാൻ കഴിയാതെ ഉപേക്ഷിച്ചു. നിർത്താതെ പെയ്ത മഴയും ഔട്ട്ഫീൽഡിലെ നനവും കാരണം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാരായ മരിയ ഇറാസ്മസ് അലീം ദാർ എന്നിവർ തീരുമാനിക്കുകയായിരുന്നു. ടോസ് പോലും ഇടാതെയാണ് ഒന്നാം ദിനം ഉപേക്ഷിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്. രാവിലെ മുതൽ തുടങ്ങിയ കനത്ത മഴ ഉച്ചയ്ക്ക് ശേഷം ശമനം ഉണ്ടായിരുന്നെങ്കിലും. ഔട്ഫീൽഡിലെ നനവുമൂലമാണ് മത്സരം ഉപേക്ഷിക്കാൻ അമ്ബയർമാർ നിർബന്ധിതരായത്. എഡ്ജ്ബാസ്റ്റൺ ടെസസ്റ്റിൽ 31 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP