Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ക്യാപറ്റന്റെ കീഴിൽ പുതിയ തുടക്കത്തിനായി ഡൽഹി ഡെയർ ഡെവിൾസ്; കൊൽക്കത്തയുടെ നായകനിൽ നിന്ന് ഡൽഹിയുടെ നായകനായി ഗൗതം ഗംഭീർ; ആദ്യ കിരീടം ഡൽഹിക്ക് സമ്മാനിക്കാൻ കൊൽക്കത്തക്കാകുമോ...?

പുതിയ ക്യാപറ്റന്റെ കീഴിൽ പുതിയ തുടക്കത്തിനായി ഡൽഹി ഡെയർ ഡെവിൾസ്; കൊൽക്കത്തയുടെ നായകനിൽ നിന്ന് ഡൽഹിയുടെ നായകനായി ഗൗതം ഗംഭീർ; ആദ്യ കിരീടം ഡൽഹിക്ക് സമ്മാനിക്കാൻ കൊൽക്കത്തക്കാകുമോ...?

ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനിൽ നിന്ന് ഏഴു വർഷത്തിനുശേഷം ഡൽഹി ഡെയർഡെവിൾസിൽ തിരിച്ചെത്തിയ ഗൗതം ഗംഭീർ ഐപിഎൽ 2018 സീസണിൽ ടീമിന്റെ നായകനാകും. ആദ്യ മൂന്ന് സീസണുകളിലും ഡൽഹിക്കുവേണ്ടി കളിച്ച ഗംഭീർ പിന്നീടുള്ള ഏഴ് സീസണുകളിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു.

പുതിയ സീസണിൽ ഡൽഹിക്ക് വേണ്ടി കളിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ഗംഭീറിനെ കൊൽക്കത്ത നിലനിർത്തിയിരുന്നില്ല. കൊൽക്കത്തയെ മികച്ച രീതിയിൽ നയിച്ച ഗംഭീർ ടീമിന് രണ്ട് ഐപിഎൽ കിരീടവും നേടിക്കൊടുത്തിരുന്നു. 2.8 കോടി രൂപയ്ക്ക് ഡൽഹി ഗംഭീറിനെ സ്വന്തമാക്കിയത്.

മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗാണ് ഡെയർ ഡെവിൾസിന്റെ പരിശീലകൻ.ഡൽഹിയുടെ നായകനായി വീണ്ടും തെരഞ്ഞെടുത്തത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായും റിക്കി പോണ്ടിംഗിനൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും ഗംഭീർ പറഞ്ഞു.148 ഐപിഎൽ മൽസരങ്ങളിൽ നിന്ന് 31.78 ശരാശരിയിൽ 4132 റൺസുകൾ നേടിയ ഗംഭീർ 35 അർധ സെഞ്ചുറികളും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ജേസൺ റോയ്, ന്യൂസിലാൻഡിന്റെ കോളിൻ മൻ റോ, ആസ്‌ട്രേലിയക്കാരൻ ഗ്ലെൻ മാക്‌സ്വൽ, ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ്, ഇന്ത്യൻ താരങ്ങളായ റിഷബ് പന്ത്, നമാൻ ഓജ, തുടങ്ങി ടി20ക്ക് പേര് കേട്ട താരങ്ങൾ ഇക്കുറി ഡൽഹിയിലുണ്ട്. ഏപ്രിൽ എട്ടിന് ഡൽഹിയിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരേയാണ് ഡെയർഡെവിൾസിന്റെ ആദ്യ മത്സരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP