Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർധ സെഞ്ച്വറിയുമായി സഞ്ജു തിളങ്ങി; മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർഡെവിൾസിനു 10 റൺസ് ജയം

അർധ സെഞ്ച്വറിയുമായി സഞ്ജു തിളങ്ങി; മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർഡെവിൾസിനു 10 റൺസ് ജയം

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർഡെവിൾസിനു 10 റൺസിന്റെ ജയം.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ നാലിന് 164 റൺസെടുത്തു. 48 പന്തിൽ 60 റൺസെടുത്ത സഞ്ജുവാണു ഡൽഹിക്കു പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

സഞ്ജു നാലു ഫോറും രണ്ടു സിക്‌സുമടിച്ചു. 31 പന്തിൽ 3 ഫോറും രണ്ടു സിക്‌സുമുൾപ്പെടെ പുറത്താകാതെ 49 റൺസടിച്ച ജെ പി ഡുമിനി സഞ്ജുവിനു മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ 7ന് 154 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 48 പന്തിൽ 65 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണു ടോപ് സ്‌കോറർ. ഡൽഹിക്കായി അമിത് മിശ്ര രണ്ടും സഹീർ ഖാൻ ക്രിസ് മോറിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

മുംബൈയുടെ മൂന്നു താരങ്ങൾ റൺ ഔട്ട് ആയി. ഹർദിക് പാണ്ഡ്യയുമായി കൂട്ടിയിടിച്ചു വീണ് അവസാന ഓവറിൽ രോഹിത് ശർമ റൺ ഔട്ടായത് മുംബൈയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുകയായിരുന്നു. കൂട്ടിയിടിച്ചു വീണ രോഹിത്തിനു ഗുരുതര പരിക്കുണ്ടോ എന്ന ആശങ്കയിലാണു മുംബൈ ഇന്ത്യൻസ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP