Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ടർ-23 ടോപ്പ് സ്‌കോററായ ഹിതെൻ ദലാൽ റിസർവ് താരം; ഒരു മത്സരം പോലും കളിക്കാതെ ആർജെ.ഡി നേതാവ് പപ്പു യാദവിന്റെ മകൻ ഡൽഹി ടീമിൽ; വിവാദമായി സർതക് രഞ്ജന്റെ ടി ട്വന്റി പ്രവേശനം

അണ്ടർ-23 ടോപ്പ് സ്‌കോററായ ഹിതെൻ ദലാൽ റിസർവ് താരം; ഒരു മത്സരം പോലും കളിക്കാതെ ആർജെ.ഡി നേതാവ് പപ്പു യാദവിന്റെ മകൻ ഡൽഹി ടീമിൽ; വിവാദമായി സർതക് രഞ്ജന്റെ ടി ട്വന്റി പ്രവേശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സീസണിൽ ഒരു മത്സരവും കളിക്കാതെ ടീമിൽ ഇടം പിടിക്കുമോ? അച്ഛനും അമ്മയ്ക്കും അധികാരമുണ്ടെങ്കിൽ അങ്ങനെയും സംഭവിക്കും. ആർജെ.ഡിയുടെ മുൻ നേതാവും മുൻ പാർലമെന്റ് അംഗവുമായ പപ്പു യാദവിന്റെ മകൻ സർതക് രഞ്ജനെ ഡൽഹിയുടെ ടിട്വന്റി ടീമിൽ ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വിവാദമാകുന്നത്.

ഈ സീസണിൽ ഒരൊറ്റ മത്സരം കളിച്ചില്ലെന്നു മാത്രമല്ല, അണ്ടർ-23 ടോപ്പ് സ്‌കോററായ ഹിതെൻ ദലാലിനെ റിസർവ് താരമാക്കി വച്ചാണ് സർതകിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുൽ വാസൻ, ഹരി ഗിദ്വാനി, റോബിൻ സിങ്ങ് ജൂനിയർ എന്നിവരടങ്ങടിയ മൂന്നംഗ സെലക്ഷൻ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ മു്ഷ്താഖ് അലി ട്രോഫിക്കുള്ള ഡൽഹി ടീമിലും സർതക് കളിച്ചിരുന്നു. പക്ഷേ ടൂർണമെന്റിൽ ആകെ പത്ത് റൺസ് മാത്രം നേടിയ സർതക് വൻപരാജയമായിരുന്നു. രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമിൽ സർതക് ഇടം നേടിയിരുന്നെങ്കിലും കളിക്കുന്നില്ലെന്ന് വ്യക്തമാക്കി സർതക് തന്നെ പിന്മാറുകയായിരുന്നു. ഇതോടെ ഈ സീസണിൽ താരം ഒരൊറ്റ മത്സരവും കളിച്ചതുമില്ല.

സർതകിന് ക്രിക്കറ്റിനോടുള്ള താത്പര്യം കുറഞ്ഞുവെന്നും മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സർതകിന്റെ അമ്മയും കോൺഗ്രസ് എംപിയുമായ രഞ്ജീത് രഞ്ജന്റെ പെട്ടെന്നുള്ള ഇടപെടലാണ് താരത്തെ ടീമിലെത്തിച്ചതെന്നും സൂചനയുണ്ട്. ഡൽഹി ക്രിക്കറ്റ് അസോസിയേഷന് രഞ്ജീത് കത്തയക്കുകയായിരുന്നു. നേരത്തെ തന്റെ മകന് വിഷാദരോഗമായിരുന്നുവെന്നും ഇപ്പോൾ കളിക്കാൻ പൂർണ ആരോഗ്യവാനണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്.

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഈ കത്ത് സെലക്ഷൻ കമ്മിറ്റിക്ക് കൈമാറി. തുടർന്ന് സർതകിനെ ഉൾപ്പെടുത്തി സി.കെ നായിഡു ട്രോഫിക്കുള്ള ഡൽഹി അണ്ടർ-23 ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP